| |

പയ്യാമ്പലം ബീച്ച്

കണ്ണൂർ നഗരത്തിനു വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പയ്യാമ്പലം എന്ന സ്ഥലത്തുള്ള മനോഹരമായ ഒരു ബീച്ച് ആണ് പയ്യാമ്പലം ബീച്ച്.  വിശാലമായ മണൽത്തീരവും ബീച്ചിനോട് ചേർന്ന് കിടക്കുന്ന പാറക്കെട്ടുകളും ആണ് ഇവിടുത്തെ ആകർഷണം. സായാഹ്നങ്ങളിൽ സൂര്യാസ്തമയം കാണാനും കടൽക്കാറ്റ് കൊള്ളാനും നിരവധി പേർ ഇവിടെയെത്തുന്നു. കൂടാതെ ബീച്ചിനു അടുത്ത് തന്നെ കുട്ടികൾക്ക് കളിക്കുവാൻ ഉള്ള പാർക്കും ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരസേനാനികളായിരുന്ന എ.കെ. ഗോപാലൻ, അഴീക്കോടൻ രാഘവൻ, സി.എച്ച്. കണാരൻ തുടങ്ങിയവരുടെ സ്മൃതിമണ്ഡപങ്ങൾ ഈ ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ബീച്ചിന് ഒരു ചരിത്രപരമായ പ്രാധാന്യം നൽകുന്നു. ഈ സ്മൃതിമണ്ഡപങ്ങൾ സന്ദർശിക്കുന്നതിലൂടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

രാവിലെയും വൈകുന്നേരങ്ങളിലും ആളുകൾ വ്യായാമത്തിനും നടക്കാനും ഇവിടെയെത്തുന്നു. ബീച്ചിന്റെ ശാന്തമായ അന്തരീക്ഷം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ഒഴിവുദിവസങ്ങളിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ ഇത് മികച്ചൊരു സ്ഥലമാണ്. കുട്ടികൾക്ക് കളിക്കാനും കടലിൽ കുളിക്കാനും പറ്റിയ സുരക്ഷിതമായ ഒരിടമാണിത്.

പയ്യാമ്പലം ബീച്ച് കണ്ണൂർ നഗരത്തിൽ നിന്നും തന്നെ ഏറ്റവും പെട്ടെന്ന് ചെന്നെത്തുവാൻ കഴിയുന്ന  ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. മനോഹരമായ പ്രകൃതി സൗന്ദര്യം, ചരിത്രപരമായ പ്രാധാന്യം, ശുചിത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെല്ലാം ഈ ബീച്ചിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു.

പയ്യാമ്പലം ബീച്ചിനു അടുത്തായി നിരവധി കഫേകളും റെസ്റ്റോറന്റ്കളും ഇന്ന് പ്രവർത്തിക്കുന്നുണ്ട് കൂടാതെ ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കുന്നതിനായി ഏതാനും റിസോർട്ടുകളും പയ്യാമ്പലം ഉണ്ട് .

Similar Posts

  • വണ്ണാത്തി ഭഗവതി

    തെയ്യപ്രപഞ്ചത്തിൽ മരണത്തിനു ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് വണ്ണാത്തി ഭഗവതി ഉൾപ്പെടുന്നത്. വണ്ണാത്തി പോതി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്. ഭഗവതി എന്ന പദത്തിന്റെ ലോപിച്ച രൂപം ആണ് പോതി. പുരാതനമായ ഒരു അനുഷ്ടാന കല എന്നത് കൊണ്ട് തന്നെ തെയ്യാട്ടവുമായ ബന്ധപ്പെട്ട പല ചടങ്ങുകളും പ്രാദേശികമായ സമുദായങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തെയ്യപ്രപഞ്ചത്തിൽ തെയ്യം കലാകാരന്മാരിൽ അതി പ്രധാനമായ സ്ഥാനം ഉള്ള സമുദായം ആണ് വണ്ണാൻ സമുദായം. വണ്ണാൻ സമുദായത്തിൽ ഉള്ളവർ വിശേഷപെട്ട പല…

  • | | | |

    പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

    കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പയ്യന്നൂരിന്റെ സാംസ്കാരികവും ആത്മീയവുമായ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന ഈ ക്ഷേത്രം, കേരളത്തിലെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം, തൻ്റേതായ തനത് ആചാരങ്ങൾ കൊണ്ടും പ്രശസ്തമാണ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ, സുബ്രഹ്മണ്യസ്വാമിയാണ്. നഗരത്തിന് ‘പയ്യന്നൂർ’ എന്ന പേര് ലഭിച്ചത് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ…

  • | | | |

    തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം കാസർഗോഡ്

    പ്രകൃതിരമണീയമായ കാസർഗോഡ്-കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, വടക്കൻ കേരളത്തിലെ ഏറ്റവും സാംസ്കാരിക പ്രാധാന്യമുള്ളതും അതുല്യവുമായ തീരദേശ ആരാധനാലയങ്ങളിൽ ഒന്നാണ്. “ദക്ഷിണ കാശി” (തെക്കിന്റെ വാരണാസി) എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രത്തിൽ ത്രയംബകേശ്വരന്റെ രൂപത്തിൽ ശിവന് സമർപ്പിച്ചിരിക്കുന്നു, പരമ്പരാഗതമായി മുനി പരശുരാമൻ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹാസിക പാരമ്പര്യം ഇവിടെയുണ്ട്, കണ്വൻ മുനി പ്രതിഷ്ഠിച്ച വിഗ്രഹവും ഇവിടെയുണ്ട്. മലബാർ മേഖലയിലെ മറ്റെല്ലാ പുണ്യക്ഷേത്രങ്ങളിൽ നിന്നും ഈ പുണ്യക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ശ്രദ്ധേയമായ…

  • മാക്കം

    അമ്മ ദൈവ സങ്കൽപ്പങ്ങളിൽ അതി പ്രാധാന്യം ഉള്ള തെയ്യം ആണ് മാക്കം. കടാങ്കോട്ട് മാക്കം, മാക്കവും മക്കളും, മാക്കപ്പോതി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വളരെ പ്രശസ്തമായ ഒരു തെയ്യമാണെങ്കിലും താരതമ്യേന കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് മാക്കം കെട്ടിയാടാറുള്ളത്. മാക്കം എന്ന കുലീനയായ യുവതിയുടെ ജീവിതത്തിലെ വേദനാ ജനകമായ ചില സംഭവങ്ങളും മരണമവും ആണ് മാക്കം എന്ന തെയ്യത്തിനു ഇതിവൃത്തം. ഉത്തര കേരളത്തിലെ കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം എന്ന സ്ഥലത്തെ കീർത്തി കേട്ട ഒരു നമ്പ്യാർ…

  • | | | |

    ധർമ്മികുളങ്ങര ഭഗവതി ക്ഷേത്രം കണ്ണൂർ

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മഴൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനവും പ്രശസ്തവുമായ ഒരു ക്ഷേത്രം ആണ് ധാർമി കുളങ്ങര ക്ഷേത്രം. ശ്രീകൃഷ്ണ സഹോദരൻ ആയ ബലരാമൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ധർമ്മികുളങ്ങര  ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. മഴൂർ  പെരുന്തട്ടയില്ലത്തെ കാരണവർ എന്നും തൃച്ഛംബരം ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. എന്നാൽ കാരണവർക്ക് വാർദ്ധക്യ സഹചമായ  വയ്യായ്മ ബാധിക്കുകയും അത് കാരണം  കാരണം തൃച്ഛംബരം  തൊഴാൻ പോകാൻ പറ്റാതാവുകയും ചെയ്തു.  അങ്ങനെ ഇരിക്കെ…

  • ഭൈരവൻ തെയ്യം

    ആൺ കോലങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന തെയ്യം ആണ് ഭൈരവൻ തെയ്യം. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്. ബ്രഹ്മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാൻ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവൻ ആണ് ഭൈരവൻ. ഭൈരവൻ തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ കൈലാസത്തിൽ വച്ച് തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെ ചൊല്ലി ത്രിമൂർത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, പരമശിവനും ഇടയിൽ തർക്കം ഉണ്ടാവുകയും ഞാനാണ് ഏറ്റവും വലിയവൻ എന്ന് പരമശിവൻ…