|

തെയ്യം ഉടയാടകൾ

കടും ചുവപ്പു നിറങ്ങളിൽ വെള്ളയും കറുപ്പും കൊണ്ട് ചിത്രപ്പണികൾ തീർത്ത ഞൊറികളോട് കൂടിയ തുണികൾ. തീർന്നു ചിത്രപ്പണികൾ ചെയ്ത കുരുത്തോലകൾ എന്നിവയാണ് പ്രധാനമായും തെയ്യം ഉടയാടകൾക്കു വേണ്ടി ഉപയോഗിക്കുന്നത്. ചില തെയ്യങ്ങൾ പല രൂപത്തിലും വലിപ്പത്തിലും അനുസരിച്ചു മുള കൊണ്ടോ കവുങ്ങിൻ വാരി കൊണ്ടോ ഉണ്ടാക്കിയ ചട്ടങ്ങൾ ക്കു മീതെ ആണ് ഉടയാടകൾ ധരിക്കുന്നത്. ഇത് തെയ്യത്തിന്റെ മാറ്റു കൂട്ടുന്നതിന് പുറമെ കൂടി നിൽക്കുന്ന സാധാരണ മനുഷ്യരുടെ രൂപത്തിൽ നിന്നും തെയ്യത്തെ തികച്ചും വ്യത്യസ്തനാക്കി നിലനിർത്തുന്നു.

UK_DSC_9176
previous arrow
next arrow
UK_DSC_9176
UK_DSC_2461
UK_DSC_2567
UK_DSC_3155
UK_DSC_4990
UK_DSC_5907
previous arrow
next arrow

Similar Posts

  • കളരി പയറ്റിന്റെ ഉത്ഭവം

    കളരി പയറ്റിന്റെ ഉത്ഭവത്തെ കുറിച്ച് ഔദ്യോദികമായ തെളിവുകൾ ഒന്നും ഇന്നേ വരെ ലഭ്യമായിട്ടില്ല. അത് പോലെ കളരി പയറ്റ് എപ്പോഴാണ് ആരംഭിച്ചത് എന്നതിനെ കുറിച്ച് ആധികാരികമായി സമർത്ഥിക്കുന്ന പുസ്തകങ്ങളോ ശിലാ ലിഖിതങ്ങളോ താളിയോലകളോ ഒന്നും തന്നെ നിലവിൽ ഇല്ല. വാമൊഴികളിലൂടെ തലമുറകളായി പകർന്നു കിട്ടിയ ചരിത്രത്തിന്റെ ബലമില്ലാത്ത ചില അമാനുഷികമായ ഐതിഹ്യങ്ങൾ ആണ് പ്രധാനമായും കളരി പയറ്റിന്റെ ഉത്പത്തിയെ കുറിച്ച് പറഞ്ഞു കേൾക്കുന്നത്. ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കടലിൽ മഴുവെറിഞ്ഞു ഉയർത്തിയെടുത്ത ഭൂമിയാണ് കേരളം എന്നും…

  • തെയ്യം – ദേശം , കല , സംസ്കാരം

    ഉത്തര കേരളത്തിലെ അതി പ്രധാനമായ അനുഷ്ഠാന രൂപം ആണ് തെയ്യം. ദക്ഷിണ കർണാടകയിലെ ഉഡുപ്പി മുതൽ ഉത്തര കേരളത്തിലെ കണ്ണൂർ, കാസറഗോഡ്, വയനാട് , കോഴിക്കോട് ജില്ലകളിലും കർണാടകയിൽ പെടുന്ന കുടകും ഒക്കെ തെയ്യമോ ബന്ധപ്പെട്ട അനുഷ്ടാനങ്ങളോ നിലനിൽക്കുന്ന പ്രദേശങ്ങൾ ആണ്. എങ്കിലും തെയ്യങ്ങൾ സാംസ്‌കാരികമായും ആധ്യാത്മികമായും അതിന്റെ പൂർണതയിൽ എല്ലാ അർത്ഥത്തിലും മനുഷ്യരെ സ്വാധീനം ചെലുത്തുന്നത് കണ്ണൂരും കാസറഗോഡും മാത്രം ആണ്. ദൈവം എന്ന വാക്കിന്റെ വടക്കൻ നാടൻ രൂപമാണ് തെയ്യം എന്നാണ് പൊതുവെ കരുതി…

  • മുടിച്ചമയങ്ങൾ

    ശിരസ്സിൽ അണിയുന്ന തിരുമുടികളെ ആണ് മുടിച്ചമയങ്ങൾ എന്ന് പറയുന്നത്. മറ്റെല്ലാ ചമയങ്ങൾക്കും ശേഷം അവസാനം അണിയുന്ന തിരുമുടിയോടെ ആണ് തെയ്യച്ചമയം പൂർണമാകുന്നത്. അണിയറയിൽ നിന്നും പുറത്ത് വന്നതിനു ശേഷം തെയ്യം ഒരു പീഠത്തിൽ ഇരുന്നതിനു ശേഷം ആണ് തിരുമുടി അണിയുന്നത്. തിരുമുടി അണിയൽ ചടങ്ങു നടക്കുമ്പോൾ ചെണ്ടമേളങ്ങൾ ആവേശത്തിൽ ഉണരും. ഓരോ തെയ്യത്തിനും പ്രത്യേകമായി തിരുമുടികൾ ഉണ്ട്. കുരുത്തോല , തുണി , മുള , കവുങ്ങിൻ വാരി , മുരിക്കിൻ തടി , ചെക്കി പൂക്കൾ,…

  • ബാലി

    ആൺകോലങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് ബാലി തെയ്യം. ബാലി തെയ്യത്തിനു നെടു ബാലി തെയ്യം എന്നും പേരുണ്ട്. രാമായണ കഥയിലെ അതി ശക്തനായ വാനര രാജാവായ ബാലിയെ തന്നെ ആണ് ബാലി തെയ്യം ആയി കെട്ടിയാടുന്നത്.  സൂര്യ ഭഗവാന്റെ തേരാളിയായ വരുണന് ഒരു നാൾ ദേവലോകത്തു ചെന്ന് ദേവ കൂത്ത് കാണാൻ ആഗ്രഹം ഉണ്ടായി. അദ്ദേഹം സ്ത്രീ രൂപം പൂണ്ടു ദേവലോകത്തെത്തി ദേവക്കൂത്തു കണ്ടു. സ്ത്രീ രൂപം പൂണ്ട അരുണനിൽ ദേവേന്ദ്രൻ ആകൃഷ്ടനായി. ദേവന്ദ്രനും സ്ത്രീ…

  • |

    കളരി – വിവിധ തരം കളരികൾ

    തുളുനാടൻ , മലനാടൻ , തെക്കൻ കളരി (വേണാടൻ കളരി) എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പൊതുവെ നിലവിൽ ഉള്ളത്. ഇത് കൂടാതെ വടക്കൻ , തെക്കൻ , മദ്യ കേരളം എന്നീ രീതികളിലും കളരികലെ തരാം തിരിക്കാറുണ്ട്‌. ഇന്നത്തെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയിലെയും പ്രദേശങ്ങളിൽ ആണ് തുളു നാടൻ കളരി നിലവിൽ നിന്നിരുന്നത്. നാട്ടിലെ കളരികൾ പോലെ തുളുനാട്ടിൽ ഗരഡികൾ എന്നാണ് കളരി അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ അറിയപ്പെട്ടിരുന്നത്. തുളുനാടൻ കളരി വാൾപയറ്റിലും ആഭിചാര…

  • |

    കൈച്ചമയങ്ങൾ

    കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന ഭാഗത്തുള്ള ചമയങ്ങൾ ആണ് കൈച്ചമയം. കൈവള, കൈക്കൂട് , നഖാവരണം എന്നിവയാണ് പ്രധാന കൈ ചമയങ്ങൾ. ലോഹങ്ങൾ, കുരുത്തോലകൾ, തുണി മുതലായവ ആണ് മിക്കവാറും കൈചമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ. കൂർത്ത നഖാവരണം നിർമിക്കുന്നത് മിക്കവാറും വെള്ളി കൊണ്ടാണ്. ചില തെയ്യങ്ങളിൽ കുരുത്തോലകൾ കൊണ്ട് നിർമിച്ച മനോഹരമായ കൈപ്പത്തി മുഴുവൻ മറയ്ക്കുന്ന ചമയങ്ങളും കാണാം….