| | | | |

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

കണ്ണൂർ ജില്ലയിൽ പറശ്ശിനി കടവ് എന്ന സ്ഥലത്തു , വളപട്ടണം പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രം ആണ് പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രം അഥവാ . വടക്കൻ മലബാർ കാരുടെ വിശേഷിച്ചും കണ്ണൂര് കാരുടെ പ്രഥമ ആരാധന കേന്ദ്രം ആണ് പറശ്ശിനി കടവ്. ശ്രീ മുത്തപ്പൻ എന്ന മലബാറുടെ കാരുടെ പ്രധാന പെട്ട  ദൈവ സങ്കൽപ്പത്തെ ആണ് ഇവിടെ ആരാധിച്ചു പോരുന്നത് . പറശ്ശിനി മുത്തപ്പൻ കാവ് എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്.

ജാതി മത ലിങ്ക ഭേദമന്യേ ഒരു ഉപാധികളും കൂടാതെ ആർക്കും ഈ ക്ഷേത്രം സന്ദർശിക്കാം എന്നുള്ളത്  കൊണ്ട്  ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുകയും കൂടുതൽ ജനകീയമാക്കുകയും ചെയ്യുന്നു.  വരുന്നവരെ മുടക്കില്ല പോകുന്നവരെ വിളിക്കില്ല (വന്നോരെ മുടക്കില്ല പോന്നോരെ വിളിക്കില്ല) എന്നാണ് മുത്തപ്പന്റെ മൊഴി എന്നാണ് ഇവിടുത്തു കാരുടെ വിശ്വാസം. അതിനാൽ തന്നെ വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരും ഈ ക്ഷേത്രത്തിൽ വന്നു പോകുന്നത് പതിവാണ്. കണ്ണൂർ ജില്ലയ്ക്കു പുറത്തു നിന്നും അത് പോലെ  കേരളത്തിന് പുറത്തു നിന്നും നിരവധി ആളുകൾ ഈ ക്ഷേത്രത്തിൽ സന്ദർശകർ ആയി എത്താറുണ്ട്. ക്ഷേത്ര സമീപത്തും അകത്തും  നിരവധി നായ്ക്കളെയും കാണാം എന്നുള്ളതും ഈ ക്ഷേത്രത്തിന്റെ പ്രതേകത ആണ്. നായകൾ  ശ്രീ മുത്തപ്പൻന്റെ സന്തത സഹചാരികൾ ആയിരുന്നു എന്ന വിശ്വാസം ള്ളത് കൊണ്ടാണ് ഈ ക്ഷേത്രത്തിൽ നായകൾക്ക് പ്രഥമ പരിഗണന കിട്ടുന്നത്.

മുത്തപ്പൻ തെയ്യം ദിനംപ്രതി ഇവിടെ നടത്തപ്പെടുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. തെയ്യം എന്നത് വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാന കലാരൂപമാണ്. ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും തെയ്യം കെട്ടിയാടുന്നത് നേരിൽ കാണാൻ സാധിക്കും. മുത്തപ്പൻ തെയ്യം കാണാൻ സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകൾ ഇവിടെയെത്തുന്നു.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനം ഒരു പ്രധാന ചടങ്ങാണ്. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും ചോറും കറിയും ഭക്തർക്ക് നൽകി വരുന്നു. കൂടാതെ പകൽ സമയങ്ങളിൽ ചായയും വൻപയർ കൊണ്ടുണ്ടാക്കിയ ഒരു വിഭവവും ആണ് ഇവിടുത്തെ പ്രസാദം. പണ്ടുകാലത്ത് വൻപയറിന്റെ കൂടെ ഉണക്ക മീനും ഇവിടെ പ്രസാദം ആയി ലഭിക്കാറുണ്ടായിരുന്നു , എന്നാൽ ഇന്ന് ആയിരക്കണക്കിന് ഭക്തർ എത്തുന്നതിനാൽ പ്രായോഗിക ബുദ്ധി മുട്ടുള്ളത് കൊണ്ട് ഉണക്ക മീൻ നൽകി വരാറില്ല.

ഈ ക്ഷേത്രത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. കണ്ണൂരിലെ ജനങ്ങളുടെ ജീവിതവുമായി ഇവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും വളരെ ഇഴചേർന്നു കിടക്കുന്നു. തെയ്യം കാണാനും പ്രാർത്ഥിക്കാനും മാത്രമല്ല, മലബാറിന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാനും ഈ ക്ഷേത്ര സന്ദർശനം സഹായിക്കും.

പറശ്ശിനി കടവിന്റെ മുൻവശത്തുള്ള പുഴയും ചുറ്റുപാടും ഉള്ള പ്രദേശവും വളരെ മനോഹരം ആണ് . ഈ പുഴയിൽ ഇന്ന്  വിവിധ തരത്തിൽ ഉള്ള ബോട്ടിങ് സംവിധാനം നിലവിൽ ഉണ്ട്.

ശ്രീ മുത്തപ്പൻ ദൈവത്തിന്റെ ഐതിഹ്യത്തെ കുറിച്ചു കൂടുതൽ അറിയണമെങ്കിൽ ശ്രീ മുത്തപ്പന്റെ ഐതിഹ്യത്തെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക

Similar Posts

  • ചുഴലി ഭഗവതി തെയ്യം

    പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്.  വടക്കൻ കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ ആണ് അള്ളട സ്വരൂപം , കോല സ്വരുപം , കോട്ടയം സ്വരൂപം എന്നിവ.  കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ…

  • ആടി വേടൻ

    പഞ്ഞ മാസമായ കർക്കടകത്തിൽ വീട് വീടാന്തരം കയറി ഇറങ്ങി ആദിയും വ്യാദിയും ശമിപ്പിക്കുന്ന തെയ്യമാണ് വേടൻ തെയ്യം. ശ്രീ പാർവതി സങ്കല്പമായ ആടിയും സാക്ഷാൽ പരമശിവൻ സങ്കല്പമായ വേടനും രണ്ടു തെയ്യ കോലങ്ങളായി ഉൾപ്പെടുന്നത് കൊണ്ട് ആടിവേടൻ എന്നും ഈ കർക്കടക തെയ്യത്തിനു പേരുണ്ട്.  മഹാഭാരത കഥയിൽ വില്ലാളി വീരനായ അർജുനൻ ശിവ ഭഗവാനിൽ നിന്നും പാശുപതാസ്ത്രം തന്റെ  തപസ്സിലൂടെ നേടിയെടുത്ത കഥയുമായി ബന്ധപ്പെടുത്തിയാണ് ആടി വേടൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത് . പാണ്ഡവരുടെ വനവാസകാലത്ത് പരമശിവനിൽ…

  • വിഷകണ്ഠൻ

    അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ, പുരാണ കഥാപാത്രങ്ങൾ, അമ്മ ദൈവങ്ങൾ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ അധികാര വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ട് പിന്നീട് ദൈവക്കരുവായി പുനർജനിച്ച തെയ്യമാണ് വിഷകണ്ഠൻ തെയ്യം. പണ്ട് കാലത്തു വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ അവകാശമില്ലാതിരുന്ന കീഴാള ജാതിയിൽ ജനിച്ചു, സ്വന്തം ആഗ്രഹവും കഴിവും…

  • കന്നിക്കൊരുമകൻ

    വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്.  പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും…

  • മുതലത്തെയ്യം

    കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ. മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ…