| | | |

അണ്ടല്ലൂർ കാവ് ക്ഷേത്രം തലശ്ശേരി

ഉത്തര കേരളത്തിലെ അതി പ്രാചീനവും വളരെ പ്രശസ്തമായതും ആയ ഒരു കാവ് ആണ് അണ്ടല്ലൂർക്കാവ്. ധർമ്മടത്തിന് അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

അണ്ടല്ലൂർക്കാവിന്റെ ഉല്പത്തിയെ കുറിച്ച് പറയുന്ന ഐതിഹ്യം ഇങ്ങനെ ആണ്. രാജർഷിയായ ജനകൻ പൂജിച്ചു പരിപാലിച്ചിരുന്ന വില്ല് സീതാ സ്വയം വര വേളയിൽ ശ്രീരാമൻ കുലച്ചു പൊട്ടിക്കുന്നു. വില്ലു പൊട്ടുമ്പോഴുണ്ടായ ശക്തിയിൽ സ്ഫുരിച്ച അഗ്നിക്കിരണങ്ങൾ നാനാ ദിഖുകളിലും പ്രസരിക്കുന്നു. 

ദിവ്യത്വമുള്ള വില്ല് ശ്രീരാമൻ കുലച്ചു പൊട്ടിച്ചതറിഞ്ഞു പരശു രാമൻ കോപിക്കുന്നു. എന്നാൽ തൊരു നല്ല കാര്യത്തിന് വേണ്ടി ഉള്ളതല്ലേ എന്ന് പറഞ്ഞ് നാരദ മഹർഷി പരശു രാമന്റെ കോപം ശമിപ്പിക്കുന്നു. പിന്നീട് വില്ലു പൊട്ടുന്ന സമയത്തു അഗ്നി പ്രഭ കണ്ട സ്ഥലത്തു ക്ഷേത്രം നിർമിക്കുന്നത് നല്ലതാണെന്നും നാരദൻ പരശുരാമനെ ഉപദേശിക്കുന്നു. അപ്രകാരം ദിവ്യ പ്രകാശം ദൃശ്യമായ ധര്മടത്തിന് അടുത്തുള്ള സ്ഥലത്തു പരശു രാമന്റെ നേതൃത്വത്തിൽ നിർമിച്ച ക്ഷേത്രം ആണ് ധര്മട ക്ഷേത്രം എന്നാണ് വിശ്വാസം. 

താഴെ കാവ് മേലെ കാവ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് അണ്ടല്ലൂർ കാവ് നിർമിച്ചത്. ദൈവത്താർ, അംഗക്കാരൻ, ബപ്പൂരാൻ എന്നിങ്ങനെ പേരുള്ള മൂന്ന് വിഗ്രഹങ്ങൾ ആണ് കാവിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

വർഷാ വര്ഷം മലയാള മാസം കുംഭത്തിൽ നടക്കുന്ന കളിയാട്ടം ആണ് അണ്ടല്ലൂർ കാവിലെ പ്രധാന ഉത്സവം. നിരവധി തെയ്യങ്ങൾ കെട്ടിയാടുന്ന അണ്ടല്ലൂർ കാവിൽ ശ്രീരാമ കഥയുമായി ബന്ധപ്പെട്ട തെയ്യങ്ങളും കെട്ടിയാടാറുണ്ട്.

Similar Posts

  • ഉച്ചിട്ട ഭഗവതി

    മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട…

  • നാഗകന്നി

    ഭാരതീയ ആരാധനാ രീതികളിൽ അതി പ്രധാനമാണ് നാഗാരാധന.  അമ്മ ദൈവ ആരാധന , വീരാധന എന്നിവ പോലെ തെയ്യങ്ങളിലും നാഗാരാധനയ്ക്കും പ്രബല സ്ഥാനം ഉണ്ട്. രോഗ മുക്തിക്കും, സന്താന ലബ്‌ധിക്കും, മുജ്ജന്മ പാപ മോക്ഷത്തിനും ഒക്കെ നാഗാരാധന ഉത്തമം ആണ് എന്നാണ് വിശ്വാസം. നാഗ ദൈവങ്ങളെ തെയ്യമായി കെട്ടിയാടാത്ത കാവുകളിൽ പോലും കാവിനോട് ചേർന്ന് നാഗ സ്ഥാനം ഉണ്ടാവാറുണ്ട്. ഇത്തരം കാവുകളിൽ സന്ധ്യക്കു വിളക്ക് വെക്കുന്ന നേരം നാഗസ്ഥാനത്തും വിളക്കു വെക്കും. നാഗാരാധനയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പ്രധാനപ്പെട്ട…

  • മേക്കെഴുത്തു

    ആടയാഭരണങ്ങൾക്ക് പുറമെ മേക്കെഴുത്തും തെയ്യച്ചമയങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ്। അതാത് തെയ്യക്കോലങ്ങൾക്കു പ്രത്യേകമായി ചിട്ടപ്പെടുത്തിയ രീതിയിൽ മേനിയിൽ ചായക്കൂട്ടു കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നതിനെ ആണ് മേക്കെഴുത്തു എന്ന് പറയുന്നത്। പച്ച, മഞ്ഞ , വെള്ള , ചുവപ്പു , കറപ്പ് എന്നിവയാണ് മേക്കെഴുത്തിനു ഉപയോഗിക്കുന്ന പ്രധാന നിറങ്ങൾ। അരി പൊടി ,മഞ്ഞൾ പൊടി , ചായില്യം, ചുണ്ണാമ്പു മുതലായവ ഉപയോഗിച്ചാണ് നിറങ്ങൾ ഉണ്ടാക്കുന്നത്। പുലി ദൈവങ്ങളുടെ വിഭാഗത്തിൽ വരുന്ന ചില തെയ്യങ്ങളിൽ മേനിയിൽ ഉന്നക്കായയിൽ നിന്നും ലഭിക്കുന്ന…

  • തോട്ടുംകര ഭഗവതി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് തോട്ടുംകര ഭഗവതി തെയ്യം. ഭരണ വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവക്കരുവായി പുനർജനിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതി. കാഴ്ചയിൽ ഏറെ മനോഹരമായ തോട്ടുംകര ഭഗവതിയുടെ തോറ്റവും തെയ്യവും ഏറെ രൗദ്ര ഭാവം ഉള്ളതാണ്. തോട്ടുംകര ഭഗവതീയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തന്റെ ഭർത്താവും മക്കളും മരിച്ച ഒരു സ്ത്രീ ആ ദുഃഖത്തിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ നിരന്തരം രാമായണം വായിച്ചു…

  • തായി പരദേവത

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെട്ട പരമ പ്രധാനിയായ ദേവി ആണ് തായി പരദേവത അല്ലെങ്കിൽ വലിയ തമ്പുരാട്ടി. വടക്കൻ കേരളത്തിൽ ഒട്ടു മിക്ക കാവുകളിലും തായി പരദേവത കെട്ടിയാടുന്നുണ്ട്. പരമശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ആറു തെയ്യങ്ങളിൽ ഒന്നാണ് തായി പരദേവത.  ഏഴ് ആനകളുടെ ശക്തിയുള്ള ധാരികാസുരനെ വധിച്ച ഉഗ്രസ്വരൂപിണിയായ ദേവിയെ ആണ് തായി പരദേവത തെയ്യമായി കെട്ടിയാടുന്നത്.  തായി പരദേവതയുടെ ഇതിവൃത്തം ഇങ്ങനെ ആണ്. സാക്ഷാൽ പരമശിവന്റെ പത്നിയായ സതീ ദേവി പരമശിവന്റെ എതിർപ്പ് അവഗണിച്ച് തന്റെ…

  • മാരപ്പുലി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് മാരപ്പുലി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ…