| | |

സെന്റ് ആഞ്ചലോസ് കോട്ട കണ്ണൂർ

കണ്ണൂർ നഗരത്തിനു അടുത്ത് തന്നെയായി അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന യൂറോപ്യൻ നിർമിതമായ ചരിത്ര പ്രസിദ്ധമായ കോട്ട ആണ് സെന്റ് ആഞ്ചലോ കോട്ട അഥവാ കണ്ണൂർ കോട്ട. 1505 തിൽ പോർട്ടുഗീസ് വൈസ്രോയി ഡോം ഫ്രാൻസിസ്കോ അൽമേഡി ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അക്കാലത്ത് കച്ചവട ആവശ്യങ്ങൾക്കും പ്രതിരോധത്തിനും വളരെ തന്ത്ര പ്രധാനമായ ഒരു കേന്ത്രം ആയിരിക്കുന്നു കണ്ണൂർ കോട്ട. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷ് കാരും ഈ കോട്ടയുടെ അവകാശികൾ ആയി.

 കോട്ടയുടെ മുകളിൽ നിന്നുള്ള അറബിക്കടലിന്റെ കാഴ്ച അതിമനോഹരമാണ്. സൂര്യാസ്തമയ സമയത്ത് ഈ കാഴ്ചയ്ക്ക് കൂടുതൽ ഭംഗിയേറും. കോട്ടയ്ക്കുള്ളിൽ പുരാതനമായ ഒരു ലൈറ്റ് ഹൗസും, പോർച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും കാലത്തെ കെട്ടിടാവശിഷ്ടങ്ങളും കാണാം. ത്രികോണാകൃതിയിലുള്ള ഈ കോട്ടയുടെ ഭിത്തികൾ നിർമിച്ചിരിക്കുന്നത് കുന്നു പോലെ ആണ് .

കോട്ടയുടെ നിർമ്മാണ ശൈലി യൂറോപ്യൻ സൈനിക വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. വലിയ കവാടങ്ങളും, നിരീക്ഷണ ഗോപുരങ്ങളും, പീരങ്കികൾ സ്ഥാപിക്കാനുള്ള കൊത്തളങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. കോട്ടയുടെ ഭിത്തികളിൽ നിന്നാൽ കണ്ണൂർ നഗരത്തിന്റെയും മാപ്പിള ബേ തുറമുഖത്തിന്റെയും വിശാലമായ ദൃശ്യം ലഭ്യമാണ്. പണ്ട് വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ തുറമുഖം.

ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ കോട്ട ഇപ്പോൾ. ഇവിടുത്തെ ഉദ്യാനം മനോഹരമായി പരിപാലിക്കപ്പെടുന്നുണ്ട്. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, അനേകം ചരിത്ര വിദ്യാർത്ഥികളും ഗവേഷകരും ഇവിടെ സന്ദർശനം നടത്താറുണ്ട്. കോട്ടയുടെ ഉള്ളിൽ വെച്ച് പഴയകാല പീരങ്കികളും മറ്റ് യുദ്ധോപകരണങ്ങളും കാണാം. .

ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം എന്നതിനു പുറമെ  കണ്ണൂർ കോട്ട മികച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇന്ന്. കുടുംബത്തോടൊപ്പം വൈകുന്നേരങ്ങളിൽ സന്ദർശിക്കാനും, കടൽക്കാറ്റ് കൊള്ളാനും, പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി ആളുകൾ ഇവിടെയെത്തുന്നു. 

Similar Posts

  • | |

    കേരള മന്ത്രിസഭാ പട്ടിക

    വി. ഡി. സതീശൻ(മുഖ്യമന്ത്രി) പൊതുഭരണം, ധനകാര്യം, നിയമം, ആസൂത്രണം, തുറമുഖം, വിവരസാങ്കേതികവിദ്യ രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ, കയർ പി. കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, കൃത്രിമബുദ്ധി (AI), സ്റ്റാർട്ടപ്പുകൾ, ഖനനം, കൈത്തറി കെ. മുരളീധരൻ ആരോഗ്യം, വൈദ്യവിദ്യാഭ്യാസം, ആയുഷ്, ഭക്ഷ്യസുരക്ഷ, ദേവസ്വം സണ്ണി ജോസഫ് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം, അനർട്ട് (ANERT) എ. പി. അനിൽ കുമാർ റവന്യൂ, സർവേ, ഭൂപരിഷ്കരണം മോൻസ് ജോസഫ് ജലസേചനം, ഭൂഗർഭജലം, ജലവിതരണം, ഭവനം…

  • മുതലത്തെയ്യം

    കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ. മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ…

  • പുലച്ചാമുണ്ഡി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന രൗദ്ര രൂപിണിയായ ഒരു തെയ്യം ആണ് പുലച്ചാമുണ്ഡി. വളരെ അപൂർവം ഇടങ്ങളിൽ മാത്രമേ പുല ചാമുണ്ഡി കെട്ടിയാടാറുള്ളു. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം.  ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും…

  • | | |

    ബേക്കൽ കോട്ട കാസർഗോഡ്

    കാസറഗോഡ് ജില്ലയിലെ ബേക്കൽ എന്ന സ്ഥലത്താണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലുതും മനോഹരവുമായ കോട്ടയാണ് ബേക്കൽ കോട്ട. അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട 17 -ാം നൂറ്റാണ്ടിൽ കെളദി നായ്ക്കന്മാരാണ് നിർമ്മിച്ചത്. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ച ഈ കോട്ട 40 ഏക്കറിലധികം വിസ്തൃതിയിൽ പരന്നു കിടക്കുന്നു.  നൂറ്റാണ്ടുകളോളം നിരവധി ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയ ചരിത്രമാണ് ബേക്കൽ കോട്ടയ്ക്കുള്ളത്. കെളദി നായ്ക്കന്മാരിൽ നിന്ന് ഹൈദർ അലി കോട്ട പിടിച്ചെടുക്കുകയും പിന്നീട്…

  • തെയ്യത്തിലെ പ്രധാന ചടങ്ങുകളും അനുഷ്ഠാനങ്ങളും

    ഉത്തര കേരളത്തിലെ ജനജീവിതത്തോടും സംസ്കൃതിയോടും ഇഴചേർന്ന ബന്ധമാണ് തെയ്യങ്ങൾക്കും കാവുകൾക്കും ഉള്ളത്. വൈവിധ്യങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്ന വിവിധ കാവുകളും തറവാടുകളും ഉത്തര കേരളത്തിൽ അനേകം ഉണ്ട്. എന്നാൽ ഇവിടെ ഒക്കെ പൊതുവായി തെയ്യം തുടങ്ങുന്നതിനും തുടരുന്നതിനും പരിസമാപ്തി കുറിക്കുന്നതിനും നൂറ്റാണ്ടുകൾ ആയി പിന്തുടർന്ന് പോകുന്ന ചില കീഴ്വഴക്കങ്ങളും ആചാര മര്യാദകളും ഉണ്ട്. കൊടിയില വാങ്ങൽ കാവിന്റെ നടയിൽ വന്നു അഷ്ട ദിക്കിനെയും വണങ്ങി തൊഴുതു നിൽക്കുന്ന കോലക്കാരാണ് ആ കാവിന്റെ പൂജാ ചുമതല ഉള്ള അന്തിത്തിരിയൻ ചെറിയൊരു…

  • കളരി ഒരു ആമുഖം

    ലോകത്തിൽ നിലനിൽക്കുന്ന അതി പൗരാണികമായ ആയോധന കല ആണ് കളരി അല്ലെങ്കിൽ കളരിപ്പയറ്റ്. നൂറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ ഇന്ത്യയിലെ ഇന്നത്തെ കേരള സംസ്ഥാനം ഉൾപ്പെട്ട പ്രദേശത്താണ് മഹത്തായ ഈ ആയോധന കല പിറവിയെടുത്തത്. കളരി ഉണ്ടായ കാലഘട്ടത്തെ കുറിച്ച് ഔദ്യോദിക രേഖകൾ ഒന്നും ഇല്ലെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ആണ് കളരി ഉടലെടുത്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസത്തോടൊപ്പം ധർമ്മവും സത്യവും പരിപാലിക്കുന്ന സദ്ഗുണങ്ങളോട് കൂടിയ സമൂഹത്തെ സൃഷ്ടിക്കുക…