| | | |

പെരിഞ്ചല്ലൂർ ഗ്രാമം ചരിത്രം

ഇന്നത്തെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്തെ ആണ്  പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഭ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പെരിഞ്ചേല്ലൂർ. പേര് കേട്ട സ്ഥലം എന്നാണു പെരിഞ്ചെല്ലൂർ എന്ന വാക്കിന്റെ നേരിട്ടുള്ള അർഥം. പണ്ഡിതന്മാരുടെ സംവാദങ്ങൾക്കു തർക്ക മത്സരങ്ങൾക്കും പെരുഞ്ചെല്ലൂർ പണ്ട് വേദി ഒരുക്കിയിരുന്നു. പര പ്രദേശങ്ങളിൽ നിന്നും വന്ന ഭ്രാഹ്മണൻ മാർ പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ടു വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. 

പഴയ വടക്കൻ മലബാറിനെ ഐം പെരുമാലിടം എന്ന് പറയാറുണ്ട്. അഞ്ചു മഹത്തായ പെരുമാക്കളുടെ സാനിധ്യം കൊണ്ടാണ് ഇങ്ങനെ വിശേഷിക്കപ്പെട്ടിരുന്നത്. പയ്യന്നൂർ കാർത്തികേയ പെരുമാൾ, പെരിഞ്ചെല്ലൂർ രാജരാജേശ്വര പെരുമാൾ, പെരിഞ്ചെല്ലൂർ ബാലകൃഷ്ണ പെരുമാൾ, തിരുവങ്ങാട് ശ്രീരാമചന്ദ്ര പെരുമാൾ ,കൊട്ടിയൂർ ദക്ഷിണാ മൂർത്തി പെരുമാൾ എന്നിവർ ആണ് ഇവർ.

“ആദി വയത്തൂര് പിന്നെ പെരിഞ്ചെല്ലൂർ 

പിന്നെ ഊരത്തൂര് പിന്നെ ഏലിയുര് 

പിന്നെ ചാമരക്കാട്ട് പിന്നെ വളപട്ടണം 

കോട്ടകെട്ടി കോലത്തിരിക്ക് പൊന്മുടിയും ചൂടി “

എന്ന് തുടങ്ങുന്ന ഒരു ഉരിയാടലുകളിൽ വടക്കേ മലബാറിലെ കോലത്ത് നാട്ടിലെ ആറു ആറു അരചൻ കോട്ടകളിൽ രണ്ടാമത്തേത് പെരിഞ്ചെല്ലൂർ ആണെന്ന് മനസ്സിലാക്കാവുന്നതാണ്. പെരിഞ്ചെല്ലൂർ കോട്ട കരിപ്പത്ത് കോട്ട എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. പെരിഞ്ചെല്ലൂരിനു ലക്ഷ്മി പുരം , തളിപ്പറമ്പ് എന്നീ പേരുകൾകൂടി ഉണ്ട്. 

പ്രജായത്ത വ്യവസ്‌ഥയിൽ തളിയാതിരിയൻമാർ ഒത്തു ചേർന്ന് നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്ന പതിവുണ്ട്. തളിയാതിരിയൻമാരുടെ സമ്മേളനം നടക്കുന്ന പ്രധാന പെട്ട സ്ഥലം കൂടി ആണ് പെരിഞ്ചെല്ലൂർ, അങ്ങനെ ആ സ്ഥലത്തിന് തളിപ്പറമ്പ എന്ന പേരും വന്നു ചേർന്ന്.

Similar Posts

  • മുച്ചിലോട്ട് ഭഗവതി

    തെയ്യപ്പ്രപഞ്ചത്തിൽ അങ്ങേ അറ്റം അഴകാർന്ന തെയ്യ കോലം ആണ് മുച്ചിലോട്ട് ഭഗവതിയുടേത്. ഒൻപതില്ലം വാഴുന്ന വാണ്യ സമുദായത്തിന്റെ പരദേവതയാണ് മുച്ചിലോട്ടു ഭഗവതി. ഉത്തര കേരളത്തിൽ പെരിഞ്ചെല്ലൂർ(ഇന്നത്തെ തളിപ്പറമ്പ്) ദേശത്തെ ഭ്രാഹ്മണർ അസാമാന്യ പാണ്ഡിത്യം ഉള്ളവരായിരുന്നു. വേദശാസ്ത്രത്തിൽ അവരെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. പരദേശത്തുള്ള ഭ്രാഹ്മണർ പോലും പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ട് വേദ ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിൽ പേര് കേട്ട മനയായിരുന്നു രേരമംഗലം മന. എന്നാൽ…

  • കരുവാൾ ഭഗവതി

    മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി. പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും….

  • വയനാട്ടു കുലവൻ (തൊണ്ടച്ചൻ)

    വടക്കൻ കേരളത്തിൽ തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ. ആദി തീയനായ വയനാട്ടു കുലവന് തൊണ്ടച്ചൻ എന്നും പേരുണ്ട്. തൊണ്ടച്ചൻ എന്നാൽ ഏറ്റവും പ്രായം കൂടിയ ആൾ എന്നാണ് അർഥം. സാക്ഷാൽ പരമശിവന്റെ ഇടതു തുടയിൽ നിന്നും ഉടലെടുത്ത ദേവൻ ആണ് വയനാട്ടു കുലവൻ എന്നാണ് ഐതിഹ്യം. കൈലാസത്തിലെ മധുവനത്തിൽ ഉണ്ടായിരുന്ന തെങ്ങുകളിൽ മധു(കള്ള്) ഊറി വരാറുണ്ടായിരുന്നു. ഒരു നാൾ വേട വേഷം കെട്ടി നായാട്ടിന് ഇറങ്ങിയ പരമശിവൻ ഇത് കാണുകയും പിന്നെ…

  • | |

    പെരളശ്ശേരി ക്ഷേത്രം

    കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നായ ഇത്, പരമ്പരാഗതമായി നാഗാരാധനയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പുണ്യകേന്ദ്രമാണ്. ഐതിഹ്യപ്പെരുമയും തനതായ വാസ്തുവിദ്യയും ഈ ക്ഷേത്രത്തെ സഞ്ചാരികൾക്കും ഭക്തർക്കും ഒരുപോലെ പ്രിയങ്കരമാക്കുന്നു. മലബാറിലെ നാഗാരാധനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് പെരളശ്ശേരി ക്ഷേത്രം കണക്കാക്കപ്പെടുന്നത്. പെരളശ്ശേരി ക്ഷേത്രത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഐതിഹ്യം നിലനിൽക്കുന്നു. രാവണനെ വധിച്ച ശേഷം സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീലങ്കയിലേക്ക്…

  • മാർച്ചമയങ്ങൾ

    കഴുത്തിനും നെഞ്ചിനും ഉള്ള ചമയങ്ങൾ ആണ് മാർചമയങ്ങൾ. അനേകം മാലകൾ ചേർന്ന കൊരലാരം, മുരിക്കിൻ പാളികൾക്കു മീതെ അലങ്കാരങ്ങൾ തീർത്തുണ്ടാക്കിയ കണ്ഠാഭരണം, കുരുത്തോലകൾ കൊണ്ടുള്ള ചമയങ്ങൾ എന്നിവയാണ് മാർചമയങ്ങളിൽപ്രധാനം. ഇത് കൂടാതെ ഉന്നം കൊണ്ടും, ചായം കൊണ്ടും ഉള്ള മാർ ചമയങ്ങളും ഉണ്ട്. Share this post: Share on X (Twitter) Share on Facebook Share on WhatsApp

  • വണ്ണാത്തി ഭഗവതി

    തെയ്യപ്രപഞ്ചത്തിൽ മരണത്തിനു ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് വണ്ണാത്തി ഭഗവതി ഉൾപ്പെടുന്നത്. വണ്ണാത്തി പോതി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്. ഭഗവതി എന്ന പദത്തിന്റെ ലോപിച്ച രൂപം ആണ് പോതി. പുരാതനമായ ഒരു അനുഷ്ടാന കല എന്നത് കൊണ്ട് തന്നെ തെയ്യാട്ടവുമായ ബന്ധപ്പെട്ട പല ചടങ്ങുകളും പ്രാദേശികമായ സമുദായങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തെയ്യപ്രപഞ്ചത്തിൽ തെയ്യം കലാകാരന്മാരിൽ അതി പ്രധാനമായ സ്ഥാനം ഉള്ള സമുദായം ആണ് വണ്ണാൻ സമുദായം. വണ്ണാൻ സമുദായത്തിൽ ഉള്ളവർ വിശേഷപെട്ട പല…