| | |

ബേക്കൽ കോട്ട കാസർഗോഡ്

കാസറഗോഡ് ജില്ലയിലെ ബേക്കൽ എന്ന സ്ഥലത്താണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലുതും മനോഹരവുമായ കോട്ടയാണ് ബേക്കൽ കോട്ട. അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട 17 -ാം നൂറ്റാണ്ടിൽ കെളദി നായ്ക്കന്മാരാണ് നിർമ്മിച്ചത്. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ച ഈ കോട്ട 40 ഏക്കറിലധികം വിസ്തൃതിയിൽ പരന്നു കിടക്കുന്നു. 

നൂറ്റാണ്ടുകളോളം നിരവധി ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയ ചരിത്രമാണ് ബേക്കൽ കോട്ടയ്ക്കുള്ളത്. കെളദി നായ്ക്കന്മാരിൽ നിന്ന് ഹൈദർ അലി കോട്ട പിടിച്ചെടുക്കുകയും പിന്നീട് ടിപ്പു സുൽത്താന്റെ സൈനിക കേന്ദ്രമായി മാറുകയും ചെയ്തു. 1799-ൽ ടിപ്പു സുൽത്താന്റെ മരണശേഷം കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈവശമായി. ഇന്ന്, ഈ കോട്ട പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്. കോട്ടയ്ക്ക് ചുറ്റുമുള്ള മനോഹരമായ പുൽത്തകിടികളും വഴികളും സന്ദർശകർക്ക് കൂടുതൽ ആകർഷകമാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ളതിനാൽ ഇവിടെ പല സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള കോട്ടയുടെ പ്രവേശന കവാടങ്ങളും, നിരീക്ഷണ ഗോപുരവും, പ്രതിരോധത്തിനായി നിർമ്മിച്ച രഹസ്യ തുരങ്കങ്ങളും കോട്ടയുടെ പ്രത്യേകതയാണ്. ഇവിടത്തെ നിരീക്ഷണ ഗോപുരത്തിൽ നിന്ന് കടലിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും.

കടലിനോട് തൊട്ടുരുമ്മി നിക്കുന്ന അതിമനോഹരമായ ബേക്കൽ കോട്ട ഇന്ന് ഒരു പ്രധാന ടൂറിസ്റ്റു ലൊക്കേഷൻ ആണ്. കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നുള്ള കടലിന്റെ കാഴ്ച അതി മനോഹരം ആണ്. ഇന്ന് കോട്ടയുടെ സമീപത്തു തന്നെ ആയി പള്ളിക്കര എന്ന സ്ഥലത്തു ടുറിസം വകുപ്പിന്റെ കീഴിൽ ആയി മനോഹരമായ ഒരു ബീച്ച് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കാൻ  നിരവധി സ്വകാര്യ റിസോർട്ടുകളും ഇന്ന് ബേക്കലിന്റെ സമീപത്തായി ഉണ്ട്. കേരളത്തിലെ തന്നെ പ്രധാന പെട്ട ഒരു ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രം ആണ് ഇന്ന് ബേക്കൽ.

Similar Posts

  • കണ്ഠാകർണൻ

    പണ്ട് കാലത്ത് രോഗങ്ങൾ ഉണ്ടാക്കുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ രോഗം ഉണ്ടാക്കുന്ന ദൈവങ്ങളേയും രോഗം ഭേതമാക്കുന്ന ദൈവങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു. രോഗം ഭേതമാക്കുന്ന ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന ദൈവം ആണ് കണ്ഠാകർണൻ. കണ്ഠാകർണന് അഗ്നികണ്ഠാകർണൻ എന്നും പേരുണ്ട്. കണ്ഠാകർണന്റെ കഥ വസൂരിമാല ഭഗവതിയുടെ കഥയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ട് തന്നെ രോഗകാരിണിയായ വസൂരി മാല ഭഗവതിയുടെ കഥയോട് ചേർത്ത് മാത്രമേ കണ്ഠാകർണന്റെ ഉല്പത്തിയും പറയാൻ പറ്റുകയുള്ളു. ദാരികാസുരന്റെ നിഗ്രഹവുമായി…

  • | | | |

    തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം കാസർഗോഡ്

    പ്രകൃതിരമണീയമായ കാസർഗോഡ്-കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, വടക്കൻ കേരളത്തിലെ ഏറ്റവും സാംസ്കാരിക പ്രാധാന്യമുള്ളതും അതുല്യവുമായ തീരദേശ ആരാധനാലയങ്ങളിൽ ഒന്നാണ്. “ദക്ഷിണ കാശി” (തെക്കിന്റെ വാരണാസി) എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രത്തിൽ ത്രയംബകേശ്വരന്റെ രൂപത്തിൽ ശിവന് സമർപ്പിച്ചിരിക്കുന്നു, പരമ്പരാഗതമായി മുനി പരശുരാമൻ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹാസിക പാരമ്പര്യം ഇവിടെയുണ്ട്, കണ്വൻ മുനി പ്രതിഷ്ഠിച്ച വിഗ്രഹവും ഇവിടെയുണ്ട്. മലബാർ മേഖലയിലെ മറ്റെല്ലാ പുണ്യക്ഷേത്രങ്ങളിൽ നിന്നും ഈ പുണ്യക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ശ്രദ്ധേയമായ…

  • തായി പരദേവത

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെട്ട പരമ പ്രധാനിയായ ദേവി ആണ് തായി പരദേവത അല്ലെങ്കിൽ വലിയ തമ്പുരാട്ടി. വടക്കൻ കേരളത്തിൽ ഒട്ടു മിക്ക കാവുകളിലും തായി പരദേവത കെട്ടിയാടുന്നുണ്ട്. പരമശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ആറു തെയ്യങ്ങളിൽ ഒന്നാണ് തായി പരദേവത.  ഏഴ് ആനകളുടെ ശക്തിയുള്ള ധാരികാസുരനെ വധിച്ച ഉഗ്രസ്വരൂപിണിയായ ദേവിയെ ആണ് തായി പരദേവത തെയ്യമായി കെട്ടിയാടുന്നത്.  തായി പരദേവതയുടെ ഇതിവൃത്തം ഇങ്ങനെ ആണ്. സാക്ഷാൽ പരമശിവന്റെ പത്നിയായ സതീ ദേവി പരമശിവന്റെ എതിർപ്പ് അവഗണിച്ച് തന്റെ…

  • പുലിമാരുതൻ

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിമാരുതൻ തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ….

  • മാർച്ചമയങ്ങൾ

    കഴുത്തിനും നെഞ്ചിനും ഉള്ള ചമയങ്ങൾ ആണ് മാർചമയങ്ങൾ. അനേകം മാലകൾ ചേർന്ന കൊരലാരം, മുരിക്കിൻ പാളികൾക്കു മീതെ അലങ്കാരങ്ങൾ തീർത്തുണ്ടാക്കിയ കണ്ഠാഭരണം, കുരുത്തോലകൾ കൊണ്ടുള്ള ചമയങ്ങൾ എന്നിവയാണ് മാർചമയങ്ങളിൽപ്രധാനം. ഇത് കൂടാതെ ഉന്നം കൊണ്ടും, ചായം കൊണ്ടും ഉള്ള മാർ ചമയങ്ങളും ഉണ്ട്. Share this post: Share on X (Twitter) Share on Facebook Share on WhatsApp

  • കോതമൂരി തെയ്യം

    അത്യുത്തര കേരളത്തിൽ  പ്രത്യേകിച്ചും കോലത്ത് നാട്ടിൽ നിലനിന്നിരുന്ന ഒരു അനുഷ്ഠാന തെയ്യം കലാ രൂപം ആയിരുന്നു കോതാമൂരി തെയ്യം അഥവാ കോതാമൂരിയാട്ടം. കന്നിക്കൊയ്ത്തു കഴിഞ്ഞു തുലാം മാസത്തിൽ ആണ് ഈ തെയ്യം കെട്ടിയാടാറുമുള്ളത്. മാരി തെയ്യങ്ങളെയും, ആടി വേടൻ തെയ്യങ്ങളെ പോലെ വീട് വീടാന്തരം കയറി ഇറങ്ങുന്ന ഒരു തെയ്യം ആണ് കോതാമൂരി.  ഉർവ്വരതാ പൂജയ്ക്കായി നാട്ടിൻ പുറങ്ങളിൽ  കെട്ടിയാടിയിരുന്ന കോതാമൂരി ഇന്ന് ഏറെ കുറെ ഇല്ലാതായ ഒരു ഗ്രാമീണ കലാരൂപം ആണ്. അതാത് സ്ഥലങ്ങളിലെ പ്രധാന…