മലബാറിലെ പുരാതന സ്വരൂപങ്ങളും തെയ്യങ്ങളും

പണ്ട് നാട്ടു രാജാക്കൻ മാരുടെ കാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു അവരുടെ പ്രദേശങ്ങളെ അതിർത്തി നിർണയിച്ചു വിഭജിക്കാറുണ്ടായിരുന്നു , അത്തരം സ്ഥലങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് പറയുന്നത്. അങ്ങനെ ഉള്ള പതിനാലു സ്വരൂപങ്ങളിൽ ആണ് പ്രധാനമായും തെയ്യം നിലനിന്നിരുന്നത്. തറവാട്ട് കുല ദൈവം പോലെ ഓരോ സ്വരൂപത്തിനും ആ സ്വരൂപത്തിന്റെ കുല ദൈവം ഉണ്ടായിരുന്നു.

കോല സ്വരൂപം , നിടിയിരുപ്പു സ്വരൂപം , തെക്കൻ കുറ്റി സ്വരൂപം , വടക്കൻ കുറ്റി സ്വരൂപം , അള്ളട സ്വരൂപം , ചുഴലി സ്വരൂപം , രണ്ടു തറ സ്വരൂപം , പ്രാട്ടറ സ്വരൂപം , കടത്തനാട് സ്വരൂപം , കുമ്പഴ സ്വരൂപം , കോട്ടയം സ്വരൂപം , മായിപ്പാടി സ്വരൂപം , കുറുങ്ങോത്തു സ്വരൂപം ,കുറുംബ്രനാട് സ്വരൂപം എന്നിങ്ങനെ ആണ് വടക്കൻ കേരളത്തിൽ തെയ്യം നിലനിൽക്കുന്ന സ്വരൂപങ്ങളുടെ പേരുകൾ.

ചിറക്കൽ ആസ്ഥാനമായിരുന്ന കോലത്തിരി നാട് വാണിടം ആണ് കോല സ്വരൂപം . മടായി കാവിലമ്മ ആണ് ഇവുടത്തെ കുലദൈവം.

കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ കുറ്റി , നിടിയിരുപ്പ് , ചുഴലി എന്നിങ്ങനെ ആണ് ഈ സ്വരൂപങ്ങളുടെ പേര്. കോലത്തിരി നിർണയിക്കുന്ന സമാന്തരമാർ (നാടുവാഴികൾ ) ആയിരുന്നു ഈ ചെറു സ്വരൂപങ്ങളിൽ ഭരണം നിർവഹിച്ചിരുന്നത്.

തളിപ്പറമ്പിനടുത്തുള്ള സ്വരൂപം ആണ് ചുഴലി സ്വരൂപം , ചുഴലി ഭഗവതി ആണ് ഇവിടുത്തെ കുല ദൈവം.

വീര പഴശ്ശി ഭരിച്ചിരുന്ന സ്വരൂപം ആണ് കോട്ടയം സ്വരൂപം. പോർക്കലി ഭഗവതി ആണ് ഇവിടുത്തെ കുല ദൈവം.

ക്ഷേത്ര പാലകനും കാളരാത്രിയമ്മയും അള്ളട സ്വരൂപത്തിന്റെയും, സോമേശ്വരി ദേവി നേരിയോട്ടു സ്വരൂപത്തിന്റെയും , ലോകനാര് കാവിലമ്മ കടത്തനാട് സ്വരൂപത്തിന്റെയും , കുറത്തിയമ്മ കുമ്പഴ സ്വരൂപത്തിന്റെയും കുല ദൈവങ്ങൾ ആണ്.

ചുഴലി, തെക്കൻ കുറ്റി , വടക്കൻ കുറ്റി , നേരിയോട്ടു സ്വരൂപങ്ങളെ ചേർത്ത് കോലത്തു നാല് സ്വരൂപങ്ങൾ എന്നും വിളിക്കാറുണ്ട്.

UK_DSC_1590 (1)
UK_DSC_1590 (1)
previous arrow
next arrow

Similar Posts

  • തെയ്യത്തിലെ പ്രധാന ചടങ്ങുകളും അനുഷ്ഠാനങ്ങളും

    ഉത്തര കേരളത്തിലെ ജനജീവിതത്തോടും സംസ്കൃതിയോടും ഇഴചേർന്ന ബന്ധമാണ് തെയ്യങ്ങൾക്കും കാവുകൾക്കും ഉള്ളത്. വൈവിധ്യങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്ന വിവിധ കാവുകളും തറവാടുകളും ഉത്തര കേരളത്തിൽ അനേകം ഉണ്ട്. എന്നാൽ ഇവിടെ ഒക്കെ പൊതുവായി തെയ്യം തുടങ്ങുന്നതിനും തുടരുന്നതിനും പരിസമാപ്തി കുറിക്കുന്നതിനും നൂറ്റാണ്ടുകൾ ആയി പിന്തുടർന്ന് പോകുന്ന ചില കീഴ്വഴക്കങ്ങളും ആചാര മര്യാദകളും ഉണ്ട്. കൊടിയില വാങ്ങൽ കാവിന്റെ നടയിൽ വന്നു അഷ്ട ദിക്കിനെയും വണങ്ങി തൊഴുതു നിൽക്കുന്ന കോലക്കാരാണ് ആ കാവിന്റെ പൂജാ ചുമതല ഉള്ള അന്തിത്തിരിയൻ ചെറിയൊരു…

  • തോറ്റംപാട്ട് ചരിത്രവും പ്രാധാന്യവും

    തെയ്യാട്ടത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത അതി പ്രധാനമുള്ള ഒരു ചടങ്ങാണ് തോറ്റം. തോറ്റത്തിന് ഇളം കോലം എന്നും പറയാറുണ്ട്. തോറ്റം എന്നാൽ സ്തുതി പാട്ട് എന്നാണ് അർഥം. തോറ്റം പാട്ടിലെ വരികൾ പഴയ കാലഘട്ടത്തിലെ നാട്ടു ഭാഷയിൽ തീർത്തതാണ്. ഓരോ തെയ്യത്തിന്റെ തോറ്റത്തിലും സ്തുതിക്കു പുറമെ പ്രധാനമായും ആ തെയ്യത്തിന്റെ പുരാവൃത്തം, വീര കൃത്യങ്ങൾ , പ്രത്യേകതകൾ , സ്വരൂപങ്ങൾ, കുടികൊണ്ട നാടുകൾ, ഭൂമിയിലേക്ക് വരാൻ ഉണ്ടായ നിമിത്തം എന്നിവ ഉൾപെട്ടിട്ടുണ്ടാവും. തെയ്യം കെട്ടാൻ പോകുന്നയാൾ പ്രത്യേക…

  • തുളുനാട്ടിലെ തെയ്യങ്ങളും ഭൂതക്കോലവും

    ഇന്നത്തെ കർണാടക സംസ്ഥാനത്തിൽ ഉള്ള ഉഡുപ്പി ജില്ലയുടെ വടക്കു ഭാഗത്തു കൂടി ഒഴുകുന്ന കല്യാണപുരം നദിയുടെ തെക്കു വശത്തും ഇന്നത്തെ കേരള സംസ്ഥാനത്തിൽ ഉള്ള കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കു വശത്തുമായി പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഭൂ പ്രദേശം ആണ് തുളുനാട്. തുളു ഭാഷയാണ് ഈ പ്രദേശത്തുള്ളവരുടെ മാതൃ ഭാഷ. ഭൂമി ശാസ്ത്രപരമായും സാംസ്കാരികമായും ഭാഷാ പരമായും അത്യുത്തര കേരളത്തിന് തുളു നാടുമായി അഭേദ്യമായ ആത്മ ബന്ധം ആണ് ഉള്ളത്. വടക്കേ…

  • | | | |

    അള്ളടസ്വരൂപം ചരിത്രം കാസർഗോഡ്

    പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു.  അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്.  പയ്യന്നൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ പടിഞ്ഞാറേ കീറ് മുതൽ വടക്കു ചിത്താരിപ്പുഴ വരെ ആണ് അള്ളടം സ്വരൂപം. മക്കാതം നാട് എന്നും അള്ളടം നാടിനെ വിളിക്കാറുണ്ട് .  കേരളത്തിന്റെ ഏറ്റവും വടക്കു വശത്തുള്ള സ്വരൂപമായ അള്ളട സ്വരൂപം നാല് താവഴികൾ ആയി പിരിഞ്ഞു കിടക്കുന്നു. മഠത്തിൽ കൂലകം, തെക്കേ…

  • കേരളത്തിലെ കാവുകളും അവയുടെ പ്രാധാന്യവും

    തെയ്യം അരങ്ങേറുന്ന സ്ഥലങ്ങളെ പൊതുവെ കാവുകൾ എന്നാണു അറിയപ്പെടുന്നത്. നാഗക്കാവുകൾ കേരളത്തിൽ എവിടെയും കാണാമെങ്കിലും തെയ്യക്കാവുകൾ ഉത്തര കേരളത്തിൽ മാത്രം ആണ് ഉള്ളത്. ഉത്തര കേരളത്തിലെ ജനജീവിതത്തിന്റെയും സംസ്കൃതിയുടെയും പ്രധാന ഇടങ്ങൾ ആണ് കാവുകൾ. കാവുകളിൽ നടക്കുന്ന തെയ്യങ്ങൾ മറ്റു അനുഷ്ഠാനങ്ങൾ ഇതൊക്കെ വടക്കൻ കേരളത്തിലെ ജന ജീവിതത്തോട് അത്രമേൽ ഇഴ ചേർന്ന് കിടക്കുന്നു. ഗോത്ര പാരമ്പര്യത്തിലെ കൂടിച്ചേരലുകൾ ആണ് കാവുകളുടെ ഉല്പത്തിക്ക് അടിസ്ഥാനം. ഉത്തര കേരളത്തിൽ ദ്രാവിഡ സംസ്കാരത്തിന്റെ വികാസം കാവുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മിക്ക…

  • പത്താമുദയം പ്രാധാന്യവും ആചാരങ്ങളും

    തുലാമാസം പത്താം ദിവസത്തെ സൂര്യോദയം (പത്താമുദയം) വടക്കൻ കേരളത്തിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസം ആണ്. ഉത്തര കേരളത്തിലെ കാർഷിക സംസ്കാരത്തിൽ കന്നിക്കൊയ്ത്തു കഴിഞ്ഞു രണ്ടാം വിള ഇറക്കുന്നതും നായാട്ടിനു നിമിത്തം കുറിക്കുന്നതും ഈ നാളിൽ ആണ്. പഴയ തറവാടുകളിലും തെയ്യക്കാവുകളിലും പത്താമുദയത്തെ അതീവ ഭക്തിയോടെ ആണ് കണ്ടു വരുന്നത്. തുലാപ്പത്ത് എന്നും ഈ ദിവസം അറിയപ്പെടാറുണ്ട് നാലുമാസക്കാലം നിശബ്ദമായ കാവുകളിൽ തെയ്യാട്ടം ആരംഭിക്കുന്നതും പത്താമുദയത്തോടെ ആണ്. തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തോത്തു കാവിൽ വിഷകണ്ഠൻ…