വയനാട്ടു കുലവൻ (തൊണ്ടച്ചൻ)

വടക്കൻ കേരളത്തിൽ തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ. ആദി തീയനായ വയനാട്ടു കുലവന് തൊണ്ടച്ചൻ എന്നും പേരുണ്ട്. തൊണ്ടച്ചൻ എന്നാൽ ഏറ്റവും പ്രായം കൂടിയ ആൾ എന്നാണ് അർഥം. സാക്ഷാൽ പരമശിവന്റെ ഇടതു തുടയിൽ നിന്നും ഉടലെടുത്ത ദേവൻ ആണ് വയനാട്ടു കുലവൻ എന്നാണ് ഐതിഹ്യം.

കൈലാസത്തിലെ മധുവനത്തിൽ ഉണ്ടായിരുന്ന തെങ്ങുകളിൽ മധു(കള്ള്) ഊറി വരാറുണ്ടായിരുന്നു. ഒരു നാൾ വേട വേഷം കെട്ടി നായാട്ടിന് ഇറങ്ങിയ പരമശിവൻ ഇത് കാണുകയും പിന്നെ ഊറി വരുന്ന മധു ദിവസേന കുടിച്ചു മദോന്മത്തനാവുകയും ചെയ്തു. പരമശിവൻ പതിവായി മധു നുകർന്ന് വരുന്ന തെങ്ങുകൾ കണ്ടെത്തിയ പാർവതി ദേവി അദ്ദേഹത്തിനെ മധു പാനം അവസാനിക്കാൻ തന്റെ മന്ത്ര ശക്തി ഉപയോഗിച്ച് മധു തടവി തെങ്ങിന്റെ മുകളിലേക്ക് കയറ്റി. പിറ്റേ ദിവസം മധു നുകരാൻ എത്തിയ പരമശിവൻ തെങ്ങിൽ നിന്നും മധു ഊറി വരുന്നില്ല എന്ന് കണ്ട് കോപാകുലനായി. ഉടൻ തന്നെ തുടയിൽ അടിച്ചു ഒരു ദിവ്യനെ സൃഷ്ടിച്ചു പിന്നെ അവനെ തെങ്ങിന്റെ മുകളിൽ നിന്നും പതിവായി മധു എടുക്കുന്ന ജോലിക്കായി നിയോഗിച്ചു. അങ്ങനെ ആ ദിവ്യൻ പരമശിവന് ദിവസേന തെങ്ങിൽ നിന്നും മധു ഏറി കൊടുത്തു. 

എന്നാൽ പതിവായി മധു ഏറുന്ന ദിവ്യനും മധു നുകർന്ന് മദോന്മത്തനാവാൻ തുടങ്ങി. ഇതറിഞ്ഞ പരമശിവൻ തന്റെ കദളി വനത്തിൽ നായാടുകയും അവിടെ നിന്നും മധു എടുത്തു കുടിക്കുകയും ചെയ്യരുതെന്ന് ദിവ്യനോട് പറഞ്ഞു. എന്നാൽ ദിവ്യൻ പരമ ശിവന്റെ പറഞ്ഞത് അനുസരിക്കാതെ കദളി വനത്തിൽ നായാടുകയും അവിടെ നിന്നും മധു എടുത്തു കുടിക്കുകയും ചെയ്തു. ഇത് ക്ഷിപ്ര കോപിയായ പരമശിവൻ അറിഞ്ഞു ശിവന്റെ ഉഗ്ര കോപത്തിൽ ആ ദിവ്യന്റെ രണ്ടു കണ്ണുകളും പൊട്ടി തെറിച്ചു. ദിവ്യൻ പരമശിവനോട് മാപ്പപേക്ഷിച്ചു. കോപം അടങ്ങിയ പരമശിവൻ അവനു മാപ്പു കൊടുത്തു. പിന്നെ പൊയ്കണ്ണും മുളംച്ചൂട്ടും അമ്പും വില്ലും കൊടുത്തു അവനെ ഭൂമിയിൽ മലനാട്ടിലേക്കു അയച്ചു. എന്നാൽ ചൂട്ടു പുകഞ്ഞു കണ്ണുകാണാതിരുന്നപ്പോൾ പൊയ്കണ്ണും മുളംച്ചൂട്ടും വിത്ത് പാത്രവും ദിവ്യൻ ദൂരേക്ക് വലിച്ചെറിഞ്ഞു അവ ചെന്ന് പതിച്ചത് വയനാട്ടിൽ ആദിപറമ്പൻ കണ്ണൻ എന്നയാളുടെ വീട്ടിൽ ആയിരുന്നു. കണ്ണനോട് ഇവ രണ്ടും ഉള്ളിൽ എടുത്തു വെക്കാൻ ദിവ്യൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിയത് കൊണ്ട് ദിവ്യനെ വയനാട്ടു കുലവൻ എന്ന് വിളിക്കുന്നു.

ഒരിക്കൽ വയനാട്ടു കുലവൻ ദൈവം വാണവർ കോട്ടയിൽ എത്തുകയും തന്റെ കോലം തെയ്യം ആയി കെട്ടിയാടണമെന്നു വാഴുന്നവരുടെ സ്വപ്നത്തിൽ വന്നു പറയുകയും ചെയ്തു. അത് പ്രകാരം ആണ് വയനാട്ടു കുലവൻ തെയ്യം കെട്ടിയിടാൻ തുടങ്ങിയത്. ഓല ചൂടും, അമ്പും വില്ലും തിരുമുടിയും പൊയ്കണ്ണും ഉള്ള ഒരു വൃദ്ധ രൂപമായാണ് വയനാട്ടു കുലവൻ കെട്ടിയാടുന്നത്. കവുങ്ങിൻ പൂക്കൾ ആണ് വയനാട്ടു കുലവന്റെ പ്രസാദം. തീയർക്കു പുറമെ നായർ നമ്പ്യാർ എന്നീ സ്മുദായത്തിൽ ഉള്ളവർക്കും വയനാട്ടു കുലവൻ സ്ഥാനങ്ങളും കോട്ടങ്ങളും ഉണ്ട്.  കാവുകളേക്കാൾ വയനാട്ടു കുലവൻ കൂടുതലും തറവാടുകളിൽ ആണ് കെട്ടിയാടാറുള്ളത്.  വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവം ആണ് വയനാട്ടു കുലവൻ എന്നാണ് വിശ്വാസം.

തോറ്റം 

കുറ്റിച്ചിടയോനെ കൈലാസശിവനേ മൂർത്തി 

കാനൽ കരുമാകാനുളവായോൻ കലമാൻ ചേകോൻ 

പെറ്റിട്ടവർ പീരിട്ടതിശയമായി ഇരുഷി പുത്രൻ 

പേറും വയനാട്ടുകുലവനിന്നിതാ കൈത്തഴുന്നേൻ 

അന്നാപ്പെരും  കാട്ടിൽ അവർ ചില മെരുവം തേടി 

മൂലപ്പേരും കാട്ടിൽ മുയൽപ്പന്നി ചുവടു കണ്ടു 

ഓടുന്നുടുംമ്പെയ്താൻ ഇടംകൈ മേലേക്കൊണ്ടു 

പാറും മയിലെയ്താൻ  പറക്കും രണ്ടെള മാനെയ്താൻ 

കിട്ടും മെരുവത്തിൻ തലയും കയ്യകത്തിറച്ചി 

ഒട്ടും കുറയാതെ തനിക്കായിട്ടു രസിപ്പോനെ 

പക്കൽ വയനാട് അഞ്ചു മുന്നൂറും പരിപാലിപ്പാൻ 

നാഥൻ വയനാട്ടു കുലവനിത കൈ തൊഴുന്നേൻ 

….

ഇങ്ങനെ തുടരുന്നു വയനാട്ടു കുലവന്റെ തോറ്റം 

thondachan-14f83a63-b5e6-4678-bdde-8d48dc510d3c
previous arrow
next arrow
thondachan-14f83a63-b5e6-4678-bdde-8d48dc510d3c
thondachan-45c0cb00-b01e-4a1d-afa8-6d306722aa06
thondachan-d39908cc-3edc-4520-9fad-9f50e0d789d7
previous arrow
next arrow

Similar Posts

  • നാഗകന്നി

    ഭാരതീയ ആരാധനാ രീതികളിൽ അതി പ്രധാനമാണ് നാഗാരാധന.  അമ്മ ദൈവ ആരാധന , വീരാധന എന്നിവ പോലെ തെയ്യങ്ങളിലും നാഗാരാധനയ്ക്കും പ്രബല സ്ഥാനം ഉണ്ട്. രോഗ മുക്തിക്കും, സന്താന ലബ്‌ധിക്കും, മുജ്ജന്മ പാപ മോക്ഷത്തിനും ഒക്കെ നാഗാരാധന ഉത്തമം ആണ് എന്നാണ് വിശ്വാസം. നാഗ ദൈവങ്ങളെ തെയ്യമായി കെട്ടിയാടാത്ത കാവുകളിൽ പോലും കാവിനോട് ചേർന്ന് നാഗ സ്ഥാനം ഉണ്ടാവാറുണ്ട്. ഇത്തരം കാവുകളിൽ സന്ധ്യക്കു വിളക്ക് വെക്കുന്ന നേരം നാഗസ്ഥാനത്തും വിളക്കു വെക്കും. നാഗാരാധനയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പ്രധാനപ്പെട്ട…

  • പെരുമ്പുഴയച്ചൻ

    വടക്കൻ കേരളത്തിലെ വള്ളുവ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധന മൂർത്തി ആണ് പെരുമ്പുഴയച്ചൻ ദൈവം. മരണ ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് പെരുമ്പുഴയച്ചൻ ഉൾപ്പെടുന്നത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ പല ഇടത്തും പെരുമ്പുഴയച്ചൻ തെയ്യം കെട്ടിയാടി വരുന്നുണ്ട്. പെരുമ്പുഴയച്ചന്റെ ഐതിഹ്യം ഇങ്ങനെ ആണ്.  സന്താന ഭാഗ്യം ഇല്ലാതെ ദുഖിച്ചിരുന്ന വടുവപ്പള്ളി മതിലകത്തെ ദമ്പതികൾ ആയ  കങ്കാള ദേവനും വാരിക്കാ ദേവിയും വിഷ്ണു ഭഗവാനെ പൂജിച്ചു. ദമ്പതിമാരുടെ പ്രാർത്ഥനയിൽ സംപ്രീതനായ മഹാവിഷ്ണു അവർക്കു ഒരു ദിവ്യ…

  • പുലിയൂര്‍ കാളി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂര്‍ കാളി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. ആറു പുലിക്കുട്ടികളിലെ ഏക പെൺ പുലി ദൈവമാണ് പുലിയൂര്‍ കാളി. കണ്ടപ്പുലി,…

  • മുതലത്തെയ്യം

    കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ. മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ…

  • പുലിച്ചാമുണ്ഡി തെയ്യം

    മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്. പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്‌ക്ക്‌ കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു…

  • മാരിത്തെയ്യങ്ങൾ

    കണ്ണൂർ ജില്ലയിലെ മാടായി കാവിന്റെ പരിസര പ്രദേശങ്ങളിൽ കർക്കടക മാസം പതിനാറാം തീയതി (ചില സ്ഥലങ്ങളിൽ ഇരുപത്തി എട്ടാം തീയതി) കെട്ടിയാടി വീടുകൾ തോറും കയറി ഇറങ്ങുന്ന തെയ്യങ്ങളെയാണ് മാരിത്തെയ്യങ്ങൾ എന്ന് പറയുന്നത്. മാരിക്കലിയൻ, മാമാരിക്കലിയൻ, മരിക്കലച്ചി , മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യങ്ങൾ ചേർന്നാണ് മാരി തെയ്യങ്ങൾ എന്നറിയപ്പെടുന്നത്.  പഞ്ഞമാസമായി കണക്കാക്കിയിരുന്ന കർക്കടക മാസത്തിൽ നാടിനെ ബാധിച്ച ശനി ദോഷങ്ങളെ അകറ്റാൻ ജ്യോത്സ്യ വിധി പ്രകാരം കെട്ടിയാടി തുടങ്ങിയ തെയ്യങ്ങൾ ആണ് മാരി…