മാരപ്പുലി

ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് മാരപ്പുലി തെയ്യം.

പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ.

ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു. പക്ഷെ കരിന്തിരി നായരേ പുലി ദൈവങ്ങൾ കൊലുകയാണ് ഉണ്ടായത്. പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായരും ദൈവക്കരുവായി മാറി. മാരപ്പുലി ഉൾപ്പെടെ ഉള്ള പുലി ദൈവങ്ങളുടെ തെയ്യങ്ങളും കരിന്തിരി നായരുടെ തെയ്യവും മലനാട്ടിൽ കെട്ടിയാടി വരുന്നു.

Kandappuli-bf165e2e-7b09-4086-9657-447f5ad471f3
previous arrow
next arrow
Kandappuli-bf165e2e-7b09-4086-9657-447f5ad471f3
Kandappuli-bf165e2e-7b09-4086-9657-447f5ad471f3
previous arrow
next arrow

Similar Posts

  • ചൂളിയാർ ഭഗവതി

    അത്ത്യുത്തര കേരളത്തിൽ കെട്ടിയാടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ചൂളിയാർ ഭഗവതി. യുദ്ധ ദേവത മാരുടെ ഗണത്തിൽ പെടുന്ന ഈ ദേവിക്ക് ചൂളിയാർ ഭഗവതി എന്നും ശൂലിയാർ ഭഗവതി എന്നും പേരുണ്ട് . തൃക്കണ്ണാടപ്പന്റെ ധാന്യപ്പുര ചുട്ടെരിക്കാൻ ഇറങ്ങി പുറപ്പെട്ട കാർത്തവീരാസുരനെ വധിക്കാൻ സാക്ഷാൽ പരമശിവൻ തന്റെ തൃക്കണ്ണിൽ നിന്നും സൃഷ്ടിച്ചെടുത്ത ദേവിയാണ് ചൂളിയാർ ഭഗവതി. കയ്യിൽ ശൂലവുമേന്തി പിറവിയെടുത്ത ആ ദേവി ശൂലിയാർ ഭഗവതി അല്ലെങ്കിൽ ചൂളിയാർ ഭഗവതി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മൂകാംബികയിൽ നിന്നും തന്റെ…

  • ഗുളികൻ

    ഉത്തര കേരളത്തിലെ സകല ദിക്കിലും കെട്ടിയാടുന്ന അതീവ പ്രാധാന്യം ഉള്ള തെയ്യം ആണ് ഗുളികൻ. പരമശിവ ഭക്തനായ മാർക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഗുളികന്റെ ഉല്പത്തി.  പരമശിവ ഭക്തനായ മൃഗണ്ഡു എന്ന മഹർഷി പുത്രലബ്ദ്ധിക്കായി പരമശിവനെ പ്രാർത്ഥിച്ചു തപസ്സു ചെയ്തു. പ്രത്യക്ഷനായ പരമശിവൻ  ഒരു പുത്രന് ജന്മം നല്കാൻ മൃഗണ്ഡുവിനു വരം നൽകി അനുഗ്രഹിച്ചു. എന്നാൽ അനുഗ്രഹത്തിൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു ഒന്നുകിൽ ദീർഘായുസ്സുള്ള ബുദ്ധി ശൂന്യനായ ഒരു മകൻ, അല്ലെങ്കിൽ വെറും പതിനാറു വര്ഷം മാത്രം ആയുസ്സുള്ള ദിവ്യനായ…

  • കരിന്തിരി നായർ

    മരണ ശേഷം ദൈവമായി മാറിയ വീരാളികളുടെ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കരിന്തിരി നായർ. പാർവതി പരമേശ്വരാംശത്തിൽ പിറന്ന പുലി ദൈവങ്ങളാൽ വധിക്കപ്പെട്ട് പിന്നീട് ദൈവക്കരുവായി മാറിയ കരിന്തിരി നായർ എന്ന വീരനായ യുവാവിനെ ആണ് കരിന്തിരി നായർ തെയ്യം ആയി കെട്ടിയാടുന്നത്. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ…

  • കണ്ടപ്പുലി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കണ്ടപ്പുലി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ…

  • ഭൈരവൻ തെയ്യം

    ആൺ കോലങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന തെയ്യം ആണ് ഭൈരവൻ തെയ്യം. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്. ബ്രഹ്മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാൻ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവൻ ആണ് ഭൈരവൻ. ഭൈരവൻ തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ കൈലാസത്തിൽ വച്ച് തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെ ചൊല്ലി ത്രിമൂർത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, പരമശിവനും ഇടയിൽ തർക്കം ഉണ്ടാവുകയും ഞാനാണ് ഏറ്റവും വലിയവൻ എന്ന് പരമശിവൻ…

  • വേട്ടയ്ക്കൊരുമകൻ

    വേട്ടയ്‌ക്കരൻ , വേട്ടയ്ക്കൊരുമകൻ, വേട്ടക്കരുമകൻ എന്നീ പേരുകളിൽ ഈ തെയ്യം അറിയപ്പെടാറുണ്ട്. എങ്കിലും വേട്ടയ്ക്കൊരുമകൻ എന്ന പേരാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്. മഹാഭാരതത്തിൽ വനപർവത്തിൽ പരമ ശിവൻ അര്ജുനന് പാശുപതാസ്ത്രം നൽകിയ കഥ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലം ആണ് ഇന്ന് പ്രചാരത്തിൽ ഉള്ള വേട്ടയ്ക്കൊരുമകൻ പുരാവൃത്തത്തിന്റെ ഉല്പത്തിക്ക് ആധാരമാക്കിയിട്ടുള്ളത്. കൗരവരെ ജയിക്കുവാൻ വേണ്ടി പാശുപതാസ്ത്രം ലഭിക്കുവാൻ അർജുനൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു. അതി കഠിനമായ തപസ്സിനു ശേഷം സംപ്രീതൻ ആയ പരമശിവൻ അര്ജുനന് ആ ദിവ്യാസ്ത്രം നൽകാൻ…