പുലച്ചാമുണ്ഡി

അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന രൗദ്ര രൂപിണിയായ ഒരു തെയ്യം ആണ് പുലച്ചാമുണ്ഡി. വളരെ അപൂർവം ഇടങ്ങളിൽ മാത്രമേ പുല ചാമുണ്ഡി കെട്ടിയാടാറുള്ളു.

ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം.  ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ സമീപിക്കുകയും, ദേവൻ മാരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ പാർവതി ദേവി ശുംഭ നിശുംഭ നിഗ്രഹത്തിനു തയ്യാറാവുകയും ചെയ്തു. നിഗ്രഹത്തിനായി അവതരിച്ച പാർവതി ദേവിയിൽ നിന്നും ഉഗ്രമൂർത്തിയായ  കാളി ഉടലെടുത്തു. ഘോര യുദ്ധത്തിൽ രൗദ്ര മൂർത്തിയായ കാളി ശുംഭ നിശുംഭന്മാരെ നിഗ്രഹിച്ചു. പാർവതി ദേവിയുടെ സൗന്ദര്യത്തിൽ ചണ്ഡമുണ്ഡൻമാർ ആകൃഷ്ടരായി. അതിശക്തയായ ദേവിയെ കീഴടക്കാൻ ഒരു വലിയ പടയുമായി തന്നെ ചണ്ഡമുണ്ഡൻമാർ വന്നു, ഇതിൽ കോപാകുലയായ കാളി അവരോട് യുദ്ധം ചെയ്തു. . അങ്ങനെ ചണ്ഡമുണ്ഡന്മാരെ വധിച്ച കാളിയെ പാർവതി ദേവി ചാമുണ്ഡി എന്ന് വിളിച്ചു. ഈ കാളി സങ്കല്പ്പത്തിൽ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ കെട്ടിയാടുന്ന പ്രധാന പെട്ട ഒരു തെയ്യം  ആണ് പുല ചാമുണ്ഡി തെയ്യം.

രൂപത്തിലും മുഖത്തെഴുത്തിലും കരിഞ്ചമുണ്ടി തെയ്യത്തോട് ഏറെ സാദൃശ്യം ഉള്ള തെയ്യം ആണ് പുലച്ചാമുണ്ഡി തെയ്യം. കരിഞ്ചാമുണ്ഡി തെയ്യത്തിൽ കാണുന്നത് പോലെ പാരണ ചടങ്ങു പുല ചാമുണ്ഡി തെയ്യത്തിലും ഉണ്ട്.

pulachamundi-2f852c28-07e0-451d-aa5d-66a0935f05d1
previous arrow
next arrow
pulachamundi-2f852c28-07e0-451d-aa5d-66a0935f05d1
pulachamundi-8a1f644d-31bc-4658-b943-e1e016fd46ed
pulachamundi-349a476c-57b7-454a-8459-befb2b929069
pulachamundi-a0ce6d35-7d75-4afa-bb52-e4b5ef3aeb38
pulachamundi-d21d10be-77d8-4b2a-94b1-10ce6926bcfc
pulachamundi-fcc96c36-2c9e-4b9b-885c-d67074036b74
previous arrow
next arrow

Similar Posts

  • കതിവന്നൂർ വീരൻ

    അതിശയിപ്പിക്കുന്ന പുരാവൃത്തം കൊണ്ടും, അതീവ ചാരുതയാർന്ന പകർന്നാട്ടം കൊണ്ടും വളരെ പ്രാധ്യാന്യം ഉള്ള ഒരു തെയ്യം ആണ്  കതിവന്നൂർ വീരൻ അഥവാ മന്ദപ്പൻ. അമ്മ ദൈവങ്ങൾ, കന്യകമാർ , നാഗദൈവങ്ങൾ, അധികാര വർഗങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ , പുരാണ കഥാപാത്രങ്ങൾ  എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ തന്നെ ജീവിച്ചിരുന്ന വീരാളി മരണ ശേഷം  ദൈവം ആയി മാറിയതിന്റെ ഉത്തമ ഉദാഹരണം ആണ് കതിവന്നൂർ വീരൻ….

  • തീച്ചാമുണ്ഡി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം. അങ്ങേ അറ്റം കഠിനമായ ചടങ്ങുകൾ നിറഞ്ഞ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നതിന് അത്യധികം ശാരീരിക ക്ഷമതയും മാനസികമായ കരുത്തും ആവശ്യം ആണ്. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തി തന്നെ ആണ് തീച്ചാമുണ്ഡി തെയ്യം. ചടങ്ങുകളിൽ കാതലായ മാറ്റത്തോടെ വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി എന്ന പേരിലും തീച്ചാമുണ്ഡി…

  • ശ്രീ ഭൂതം

    ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് ശ്രീ ഭൂതം. വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. മുഖത്തെഴുത്തോ മേക്കെഴുത്തോ ശ്രീ ഭൂതം തെയ്യത്തിന് ഇല്ല….

  • ഭൈരവൻ തെയ്യം

    ആൺ കോലങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന തെയ്യം ആണ് ഭൈരവൻ തെയ്യം. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്. ബ്രഹ്മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാൻ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവൻ ആണ് ഭൈരവൻ. ഭൈരവൻ തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ കൈലാസത്തിൽ വച്ച് തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെ ചൊല്ലി ത്രിമൂർത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, പരമശിവനും ഇടയിൽ തർക്കം ഉണ്ടാവുകയും ഞാനാണ് ഏറ്റവും വലിയവൻ എന്ന് പരമശിവൻ…

  • മുത്തപ്പൻ

    വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്. മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും…

  • വേട്ടയ്ക്കൊരുമകൻ

    വേട്ടയ്‌ക്കരൻ , വേട്ടയ്ക്കൊരുമകൻ, വേട്ടക്കരുമകൻ എന്നീ പേരുകളിൽ ഈ തെയ്യം അറിയപ്പെടാറുണ്ട്. എങ്കിലും വേട്ടയ്ക്കൊരുമകൻ എന്ന പേരാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്. മഹാഭാരതത്തിൽ വനപർവത്തിൽ പരമ ശിവൻ അര്ജുനന് പാശുപതാസ്ത്രം നൽകിയ കഥ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലം ആണ് ഇന്ന് പ്രചാരത്തിൽ ഉള്ള വേട്ടയ്ക്കൊരുമകൻ പുരാവൃത്തത്തിന്റെ ഉല്പത്തിക്ക് ആധാരമാക്കിയിട്ടുള്ളത്. കൗരവരെ ജയിക്കുവാൻ വേണ്ടി പാശുപതാസ്ത്രം ലഭിക്കുവാൻ അർജുനൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു. അതി കഠിനമായ തപസ്സിനു ശേഷം സംപ്രീതൻ ആയ പരമശിവൻ അര്ജുനന് ആ ദിവ്യാസ്ത്രം നൽകാൻ…