കളരി വിദ്യാരംഭം

കളരി പഠനം ആരംഭിക്കുന്ന ചടങ്ങുകളെ ആണ് കളരി വിദ്യാരംഭം അല്ലെങ്കിൽ കളരി ഇറങ്ങൽ എന്ന് വിളിക്കുന്നത്. ഏതു പ്രായത്തിലും കളരി അഭ്യാസം തുടങ്ങാമെങ്കിലും ഏഴ് വയസ്സിൽ കളരി പഠനം ആരംഭിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നാണ് പൊതുവെ വിശ്വസിച്ചു പോരുന്നത്. ശരീരം കൂടുതൽ വഴക്കമുള്ളതും മനസ്സ് മുൻ വിധികൾ ഇല്ലാതെ ഗുരു പഠിപ്പിക്കുന്നത് വേഗത്തിൽ പഠിക്കും എന്നതു കൊണ്ടും ജീവിതത്തിൽ ഏറെ കാലം കളരി യുടെ ഗുണം അനുഭവിക്കാൻ കഴിയും എന്ന കാരണത്താലും ചെറുപ്രായം തന്നെ ആണ് കളരി വിദ്യ തുടങ്ങാൻ ഏറ്റവും അനുയോജ്യം ആയിട്ടുള്ളത്. പ്രായം കൂടുംതോറും കളരി പഠനം കൂടുതൽ ആയാസകരം ആണ്.

എല്ലാ വർഷവും സ്കൂൾ തുറക്കുന്നത് പോലെ കളരി ആരംഭ ദിനവും ഉണ്ട്. കളരി തുറക്കൽ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇത് കൂടാതെ വിദ്യാർഥികൾ ഹരി ശ്രീ കുറിക്കുന്ന വിജയ ദശമി ദിവസവും കളരി പഠനം ആരംഭിക്കുന്നവർ ഉണ്ട്. എന്നാൽ മേല്പറഞ്ഞ ദിവസങ്ങളിൽ തന്നെ കളരി പഠനം ആരംഭിക്കണം എന്ന് നിർബന്ധം ഇല്ല. വിദ്യാർത്ഥികളുടെയും ഗുരുവിന്റെയും സൗകര്യാർത്ഥം ഏതു ദിവസവും കളരി ആരംഭിക്കാവുന്നതാണ്.

അത്യുഷ്ണ കാലം കളരി പഠനത്തിന് അഭികാമ്യം അല്ലെന്നും എന്നാൽ മഴക്കാലം ആണ് കളരി പഠനത്തിന് ഏറ്റവും അനുയോജ്യം എന്നും ആണ് കരുതി വരുന്നത്.

ആദ്യമായി കളരിയിൽ എത്തുന്ന വിദ്യാർഥികൾ ഗുരുദക്ഷിണ നൽകി ഗുരു പാദങ്ങൾ സ്പർശിച്ചു ഗുരുവിന്റെ അനുഗ്രഹം വാങ്ങുന്നു. ഗുരുവിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷം ഗുരുവിന്റെ സഹായത്തോടെ ശിഷ്യൻ പൂത്തറ, ഗണപതിത്തറ, ഗുരുത്തറ എന്നിവിടങ്ങളിൽ വണങ്ങണം. വിദ്യാർത്ഥികളെ പ്രവേശിക്കുന്ന ദിവസങ്ങളിൽ കളരിയിൽ പ്രതേകം പൂജകൾ ഉണ്ടായിരിക്കും. മാത്രമല്ല കളരി മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ചു തറയിൽ അരിയും പൂവും വിതറി വിശുദ്ധമാക്കുകയും ചെയ്യും.

കളരിയെ ഒരു ക്ഷേത്രം പോലെ പരിപാവനം ആയാണ് ഗുരു ശിഷ്യൻ മാർ കാണുന്നത്. എല്ലാ ദിവസവും പൂത്തറ, ഗണപതിത്തറ , ഗുരുത്തറ എന്നിങ്ങനെ ഉള്ള ദിവ്യ സ്ഥാനങ്ങളിൽ പ്രാർത്ഥിച്ച ശേഷം മാത്രമേ കളരി പഠനം ആരംഭിക്കുകയുള്ളു.

kalari new-88278245-ba0d-49ea-972a-9559e4db6563 (1)
previous arrow
next arrow
kalari new-88278245-ba0d-49ea-972a-9559e4db6563 (1)
kalari new-88278245-ba0d-49ea-972a-9559e4db6563 (1)
previous arrow
next arrow

Similar Posts

  • കളരി മെയ് പയറ്റ് അല്ലെങ്കിൽ മെയ്ത്താരി

    കളരി പഠനത്തിൽ നാലു ഘട്ടങ്ങളിൽ ആദ്യത്തെ ഘട്ടം ആണ് മെയ് പയറ്റ് അല്ലെങ്കിൽ മേയ്ത്താരി. കോൽത്താരി, അങ്കത്താരി, വെറും കൈ എന്നിങ്ങനെ ആണ് മറ്റു മൂന്നു ഘട്ടങ്ങളുടെ പേര്. ഒരു അഭ്യാസിക്ക് ആവശ്യം ഉള്ള മെയ് വഴക്കവും ശക്തിയും പ്രാപ്തമാക്കുക എന്നതാണ് മേയ്ത്താരി യുടെ പ്രധാന ലക്ഷ്യം. ശരീരത്തെ ഇഷ്ടാനുസരണം വളക്കാനും ചലിപ്പിക്കാനും പല രീതിയിൽ ചാടാനും ഇരിക്കാനും ഒക്കെ മെയ് പയറ്റ് കൊണ്ടു സാധ്യമാകും. മെയ്പ്പയറ്റിലുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ശക്തിയും വഴക്കവും കിട്ടുന്നു. കളരിപയറ്റിൽ…

  • കളരി ഒരു ആമുഖം

    ലോകത്തിൽ നിലനിൽക്കുന്ന അതി പൗരാണികമായ ആയോധന കല ആണ് കളരി അല്ലെങ്കിൽ കളരിപ്പയറ്റ്. നൂറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ ഇന്ത്യയിലെ ഇന്നത്തെ കേരള സംസ്ഥാനം ഉൾപ്പെട്ട പ്രദേശത്താണ് മഹത്തായ ഈ ആയോധന കല പിറവിയെടുത്തത്. കളരി ഉണ്ടായ കാലഘട്ടത്തെ കുറിച്ച് ഔദ്യോദിക രേഖകൾ ഒന്നും ഇല്ലെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ആണ് കളരി ഉടലെടുത്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസത്തോടൊപ്പം ധർമ്മവും സത്യവും പരിപാലിക്കുന്ന സദ്ഗുണങ്ങളോട് കൂടിയ സമൂഹത്തെ സൃഷ്ടിക്കുക…

  • കളരി പഠനം ചുരുക്കത്തിൽ

    അതി പ്രാചീനമായ ഒരു ആയോധന കലയാണെങ്കിലും വളരെ ചിട്ടയോടു കൂടി ശാസ്ത്രീയമായ രീതിയിൽ ആണ് കളരി പഠനം ക്രമീകരിച്ചിരിക്കുന്നത്. കളരി പഠനത്തെ പ്രധാനമായും നാല് ഘട്ടങ്ങൾ ആയാണ് തരം തിരിച്ചിട്ടുള്ളത്. മെയ് പയറ്റ്, കോൽ പയറ്റ്, ആയുധ പയറ്റു, വെറും കൈ പ്രയോഗം എന്നിവയാണ് ഈ നാല് ഘട്ടങ്ങൾ. മേയ്ത്താരി , കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ ആണ് ഈ ഘട്ടങ്ങളുടെ കളരി ഭാഷ്യം. മേല്പറഞ്ഞ ഘട്ടങ്ങൾക്കു പുറമെ ചില മർമ വിദ്യ, ഉഴിച്ചിൽ, ചികിത്സാ എന്നിവയും…

  • |

    കളരി – വിവിധ തരം കളരികൾ

    തുളുനാടൻ , മലനാടൻ , തെക്കൻ കളരി (വേണാടൻ കളരി) എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പൊതുവെ നിലവിൽ ഉള്ളത്. ഇത് കൂടാതെ വടക്കൻ , തെക്കൻ , മദ്യ കേരളം എന്നീ രീതികളിലും കളരികലെ തരാം തിരിക്കാറുണ്ട്‌. ഇന്നത്തെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയിലെയും പ്രദേശങ്ങളിൽ ആണ് തുളു നാടൻ കളരി നിലവിൽ നിന്നിരുന്നത്. നാട്ടിലെ കളരികൾ പോലെ തുളുനാട്ടിൽ ഗരഡികൾ എന്നാണ് കളരി അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ അറിയപ്പെട്ടിരുന്നത്. തുളുനാടൻ കളരി വാൾപയറ്റിലും ആഭിചാര…