| | | |

അറയ്ക്കൽ കൊട്ടാരം മ്യൂസിയം കണ്ണൂർ

കേരളത്തിൽ നിലനിന്നിരുന്ന ഒരേ ഒരു മുസ്ലിം രാജവംശം ആണ് കണ്ണൂരിൽ നിലനിന്നിരുന്ന  അറയ്ക്കൽ രാജവംശം അല്ലെങ്കിൽ അറക്കൽ സ്വരൂപം.

അറയ്ക്കൽ രാജവംശത്തിന്റെ സത്യസന്ധമായ മുഴുവൻ ചരിത്രവും ഇന്നും അവ്യക്തമായി തുടരുകയാണ്. ക്രിസ്തു വര്ഷം 14 ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഏഴിമലയിലെ കോലത്തിരി രാജാവിന്റെ പ്രാധാന്യം മിക്കവാറും അപ്രധാന്യം ആയ കാലഘട്ടത്തിൽ ആണ് അറയ്ക്കൽ എന്ന മുസ്ലിം  രാജവംശം സ്ഥാപിതമായത്.  

അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അറിയപ്പെടുന്ന ചരിത്രം ഇങ്ങനെ ആണ്. 

കോലത്തിരിയുടെ അഞ്ചു പ്രധാന സചിവ പ്രമാണി മാരിൽ മാരിൽ ഒരാളും കപ്പൽ പടയുടെ നേതാവും ആയിരുന്ന രാമന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരാൾ ഇസ്‌ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി എന്ന പേര് സ്വീകരിച്ചു, കുഞ്ഞാലി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതിനു ശേഷവും അദ്ദേഹം കോലത്തിരിയുടെ മന്ത്രിയായി തന്നെ തുടർന്നു. 

ഒരു നാൾ കുഞ്ഞാലി ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരുന്ന സമയത്ത് മറുകരയിൽ കുളിക്കാനിറങ്ങിയ  കോലത്തിരി രാജാവിന്റെ അനന്തിരവൾ ഒരു തമ്പുരാട്ടി കുട്ടി വെള്ളത്തിൽ മുങ്ങി താഴ്ന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ നീന്തി അക്കരെ ചെന്ന് ആ യുവതിയെ അയാൾ രക്ഷപ്പെടുത്തി. 

കോലത്തിരി രാജാവ് കുഞ്ഞാലിയെ വിളിച്ചു വരുത്തി നിറയെ പാരിദോഷിങ്ങൾ നൽകി അദ്ദേഹത്തെ. പ്രശംസിച്ചു.  എന്നാൽ ആ കാലഘട്ടത്തിലെ വ്യവസ്ഥ അനുസരിച്ചു അന്യ മതത്തിലെ ഒരാൾ സ്പർശിച്ചാൽ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ചു പുറത്താക്കണം എന്നായിരുന്നു നിയമം.  അങ്ങനെ ആ യുവതിയെ കോലത്തിരി തറവാടിൽ നിന്നും പുറത്താക്കി. നിയമ പ്രകാരം അങ്ങനെ ചെയ്‌തെങ്കിലും , രണ്ടു പേരുടെയും ഭാഗത്തു ഒരു തെറ്റും ഇല്ലാത്തതു കൊണ്ട്  കോലത്തിരി കുഞ്ഞാലിയുമായി തമ്പുരാട്ടിയുടെ വിവാഹം നടത്തി കൊടുത്തു. പിന്നീട് സ്ത്രീധനമായി കോലത്തിരി രാജാവ് അവർക്കു ഏഴിമലയിലും മാടായിയിലും ഉള്ള നിരവധി സ്ഥലങ്ങളും കണ്ണൂർ ഉള്ള  കൊട്ടാരവും  അവർക്കു കൊടുത്തു. ആ കൊട്ടാരത്തിനു അറയ്ക്കൽ എന്ന പേരും ഇട്ടു. തമ്പുരാട്ടി പിന്നീട് അറയ്ക്കൽ ബീവി എന്നും കുഞ്ഞാലി പിന്നീട് അറയ്ക്കൽ സുൽത്താൻ എന്നും അറിയപ്പെട്ടു.

അവർക്കുണ്ടായ സന്തതികൾ പിന്നീട് മമ്മാലി കിടാങ്ങൾ എന്ന പേരിൽ കോലത്തിരിയുടെ സചിവൻ മാരായി തന്നെ തുടർന്നു. 

അറക്കലെ പുരുഷൻ മാരെ കോയ എന്നും സ്ത്രീകളെ ബീവി എന്നും വിളിച്ചു പോരുന്നു.  കാരണവർ ആയ മുതിർന്ന സ്ത്രീകളെ പെറ്റ  എന്നും കാരണവർ ആയ മുതിർന്ന പുരുഷൻ മാറി ലബൈക്ക എന്നും അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. അറക്കലിൽ മരുമത്തായം ആയിരുന്നു തുടർന്ന് വന്നിരുന്നത്.  

അറയ്ക്കൽ രാജവംശം കാലക്രമേണ ശിഥിലമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ലാൻഡ് സർവേ നടന്നപ്പോൾ അറയ്ക്കൽ കൊട്ടാരത്തിന്റെ ഭാഗമായിരുന്ന പല തറവാടുകളും അവരവരുടെ കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ തങ്ങളുടെ സ്വന്തം സ്ഥലം ആയി തന്നെ രേഖപ്പെടുത്തി. 

അറയ്ക്കൽ രാജാവിന്റെ താവഴികൾ അഥവാ തറവാടുകൾ  പിന്നീട് ശക്തി പെട്ട് വന്നു. അവർക്കു പ്രത്യക പദവി രാജാവ് അനുവദിച്ചു കൊടുത്തിരുന്നു. അതനുസരിച്ചു ഈ തറവാടുകളിൽ പിന്നീട് കല്യാണം ഉണ്ടായാൽ ഖാസികൾ അഥവാ ഖതീബുകൾ അവരുടെ വീടുകളിൽ നേരിട്ട് ചെന്നിരുന്നു. 

അറയ്ക്കൽ രാജകുടുംബത്തിൽ പെട്ട സ്ത്രീകളെ കല്യാണം കഴിക്കാൻ അവിടെ ഉണ്ടായിരുന്ന പ്രജകൾക്ക് അവകാശം ഉണ്ടായിരുന്നില്ല. തലശേരിയിലെ കേയിമാരോ കൊയിലാണ്ടിയിലെ പ്രമാണി മാരോ ആണ് അവരെ വിവാഹം കഴിച്ചിരുന്നത്.  കല്യാണത്തിന് ശേഷം ഭാര്യ വീട്ടിൽ അവർ സ്ഥിരതാമസമാക്കുന്നതാണ് പതിവ്. ഇത്തരത്തിൽ കല്യാണം കഴിഞ്ഞു അരക്കലേക്കു വരുന്നവരെ ഇളയ എന്നാണ് വിളിക്കാറ്. 

അറയ്ക്കൽ രാജവംശത്തിന്റെ കീഴിൽ ഉള്ള മുഴുവൻ പള്ളികളിലെയും ഖാസി രാജാവ് തന്നെ ആയിരിക്കുന്നു. അറയ്ക്കൽ രാജവംശത്തിന്‌ നല്ല ഒരു സിവിൽ ഭരണം ഉണ്ടായിരുന്നു. ഭരണങ്ങളുടെ ചുമതല കാര്യക്കാർ എന്നറിയപ്പെടുന്ന പ്രമാണികളിൽ ആയിരിക്കുന്നു ഏല്പിച്ചിരുന്നത്. പള്ളികളുടെ മേൽനോട്ടം നടത്തുന്നവരെ പള്ളി മൂപ്പൻ എന്നും നെയ്തു കാരുടെ കാര്യങ്ങൾ നോക്കി നടത്തുന്നവരെ തറി മൂപ്പൻ എന്നും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം നോക്കുന്നവർ മരക്കാർ മൂപ്പൻ എന്നും അറിയപ്പെട്ടു. 

എല്ലാ ചന്ദ്രമാസവും പതിനൊന്നാം തീയതി പള്ളിച്ചോർ എന്ന പേരുള്ള വിശിഷ്ട വിഭവം ഉണ്ടാക്കി പ്രജകൾക്ക് വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. കൂടാതെ മറ്റു വിശിഷ്ട ദിനങ്ങളിൽ അറയ്ക്കൽ പത്തിൽ എന്ന പേരിൽ ഉള്ള പത്തിരിയും പൊരിച്ച മാസവും പ്രധാനികൾക്കു നൽകുന്ന പതിവും അറയ്ക്കൽ ഉണ്ട്. 

മറ്റു രാജവംശങ്ങൾ പോലെ സ്ഥലങ്ങളും സ്വത്തുക്കളും വെട്ടി പിടിക്കുന്ന പതിവ് അറയ്ക്കൽ രാജവംശത്തിനും ഉണ്ടായിരുന്നു. ഒരിക്കൽ ദ്വീപിൽ നിന്നും വന്ന അമീർ എന്ന ആൾ അറക്കലുമായി യുദ്ധം നടത്തി എന്നാൽ യുദ്ധത്തിൽ അറയ്ക്കൽ അമീറിനെ പരാജയ പെടുത്തുകയും അവന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. പിന്നീട് അമീർ ടിപ്പു സുൽത്താന്റെ സഹായം തേടി അറക്കലിനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അറയ്ക്കൽ ബീവി ആ പ്രശ്നം  രമ്യമായി  ചർച്ച ചെയ്തു പരിഹരിച്ചു. 

Similar Posts

  • വടക്കൻ കേരളത്തിലെ പൂരോത്സവം

    വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന അതി മനോഹരവും വളരെ പ്രത്യേകതകൾ നിറഞ്ഞതുമായ ആഘോഷം ആണ് പൂരോത്സവം അഥവാ പൂരം. പേര് പൂരം എന്നാണെങ്കിലും പ്രശസ്തമായ ത്യശ്ശൂർ പൂരമോ അല്ലെങ്കിൽ മറ്റു അമ്പലങ്ങളിൽ നടക്കുന്ന പൂരങ്ങളോ പോലുള്ള ഒരു ആഘോഷം അല്ല വടക്കൻ കേരളത്തിലെ പൂരം. മലയാള മാസം മീനത്തിലെ കാർത്തിക നക്ഷത്രം മുതൽ പൂരം നക്ഷത്രം വരെ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് പൂരോത്സവം. ബാലികമാർ…

  • | |

    പെരളശ്ശേരി ക്ഷേത്രം

    കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നായ ഇത്, പരമ്പരാഗതമായി നാഗാരാധനയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പുണ്യകേന്ദ്രമാണ്. ഐതിഹ്യപ്പെരുമയും തനതായ വാസ്തുവിദ്യയും ഈ ക്ഷേത്രത്തെ സഞ്ചാരികൾക്കും ഭക്തർക്കും ഒരുപോലെ പ്രിയങ്കരമാക്കുന്നു. മലബാറിലെ നാഗാരാധനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് പെരളശ്ശേരി ക്ഷേത്രം കണക്കാക്കപ്പെടുന്നത്. പെരളശ്ശേരി ക്ഷേത്രത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഐതിഹ്യം നിലനിൽക്കുന്നു. രാവണനെ വധിച്ച ശേഷം സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീലങ്കയിലേക്ക്…

  • |

    കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

    1956 നവംബർ 1 ന് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുമായി ലയിപ്പിച്ചാണ് ആധുനിക കേരള സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തൊട്ടുപിന്നാലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണികൾക്കിടയിൽ ഇടയ്ക്കിടെ അധികാരം മാറിമാറി വന്നതിലൂടെ നിർവചിക്കപ്പെട്ട ഒരു സവിശേഷ രാഷ്ട്രീയ ചരിത്രത്തിന് തുടക്കമിട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.ഐ / സി.പി.ഐ-എം)ഉദ്ഘാടക മുഖ്യമന്ത്രി എന്ന നിലയിൽ, ലോകത്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഇ.എം.എസ്. നമ്പൂതിരിപ്പാട് നയിച്ചു. 1957…

  • വിഷകണ്ഠൻ

    അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ, പുരാണ കഥാപാത്രങ്ങൾ, അമ്മ ദൈവങ്ങൾ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ അധികാര വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ട് പിന്നീട് ദൈവക്കരുവായി പുനർജനിച്ച തെയ്യമാണ് വിഷകണ്ഠൻ തെയ്യം. പണ്ട് കാലത്തു വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ അവകാശമില്ലാതിരുന്ന കീഴാള ജാതിയിൽ ജനിച്ചു, സ്വന്തം ആഗ്രഹവും കഴിവും…

  • പുലിമാരുതൻ

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിമാരുതൻ തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ….