കാലിച്ചാൻ തെയ്യം

കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കാലിച്ചാൻ തെയ്യ സങ്കല്പം. കൃഷിയുടെയും കന്നുകാലികളുടെയും അഭിവൃദ്ധിക്കും സംരക്ഷണത്തിനും ആണ് കാലിച്ചാൻ തെയ്യത്തിനെ ആരാധിച്ചു വരുന്നത്. കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രധാനമായും കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്.

കാലിച്ചാൻ തെയ്യം കെട്ടിയാടുന്ന കാവുകളെ കാലിച്ചാമരങ്ങൾ എന്നാണ് വിളിക്കുന്നത്. കാലിച്ചാമരങ്ങളിലെ പ്രധാന ചടങ്ങാണ് കാലിച്ചാൻ ഊട്ട് . സമീപത്തുള്ള വീടുകളിൽ നിന്നും അരി ശേഖരിച്ചു കാലിച്ചാമരത്തിൽ എത്തിക്കുകയും അവിടെ നിന്നും അത് പാകം ചെയ്തു നിവേദ്യമായി എല്ലാ വീട്ടിലേക്കു എത്തിക്കുന്നതും ആയ ചടങ്ങാണ് കളിച്ചാൻ ഊട്ട്. മണിയാണി സമുദായത്തിൽ ഉള്ളവർ ആണ് കാലിച്ചാൻ ഊട്ട് ചടങ്ങുകൾ നടത്തുന്നത്.

കാഞ്ഞിര മരത്തിന്റെ മുകളിൽ ആണ് കാലിച്ചാൻ തെയ്യം കുടിയിരിക്കുന്നത് എന്നാണ് വിശ്വാസം. പണ്ടുകാലത്ത് കന്നുകാലികളെ കാണാതായാൽ നേർച്ചയായി കാലിച്ചാമരത്തിൽ നിവേദ്യം അർപ്പിക്കുന്ന പതിവുണ്ട്.

വണ്ണാൻ സമുദായത്തിൽ ഉള്ളവർ ആണ് കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്. പൊയ്കണ്ണും അമ്പും വില്ലും അടങ്ങിയ കാലിച്ചാൻ തെയ്യത്തിന്റെ വേഷം വയനാട്ടു കുലവൻ തെയ്യത്തോട് സാമ്യം ഉള്ളതാണ്. വയനാട്ടു കുലവൻ തെയ്യത്തിന്റെ വെളിച്ചപ്പാട് തന്നെ ആണ് കാലിച്ചാൻ തെയ്യത്തിനു അകമ്പടിയായി പോകാറുള്ളത്.

kalichan-5da49a83-6afe-47d5-91af-8a9f32585d2e (2)
previous arrow
next arrow
kalichan-5da49a83-6afe-47d5-91af-8a9f32585d2e (2)
kalichan-077cc3ef-2c72-4c8a-b2a0-dbd6666b26f6
kalichan-860bcbf3-3c56-42fa-9139-1677e8e61c6d
kalichan-f2de04ae-6905-44d6-904f-16a915116865
kalichan-fa6d0ec5-e2f3-4756-8ee1-51268b4ec100
previous arrow
next arrow

Similar Posts

  • കന്നിക്കൊരുമകൻ

    വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്.  പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും…

  • ശ്രീ ഭൂതം

    ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് ശ്രീ ഭൂതം. വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. മുഖത്തെഴുത്തോ മേക്കെഴുത്തോ ശ്രീ ഭൂതം തെയ്യത്തിന് ഇല്ല….

  • പെരുമ്പുഴയച്ചൻ

    വടക്കൻ കേരളത്തിലെ വള്ളുവ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധന മൂർത്തി ആണ് പെരുമ്പുഴയച്ചൻ ദൈവം. മരണ ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് പെരുമ്പുഴയച്ചൻ ഉൾപ്പെടുന്നത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ പല ഇടത്തും പെരുമ്പുഴയച്ചൻ തെയ്യം കെട്ടിയാടി വരുന്നുണ്ട്. പെരുമ്പുഴയച്ചന്റെ ഐതിഹ്യം ഇങ്ങനെ ആണ്.  സന്താന ഭാഗ്യം ഇല്ലാതെ ദുഖിച്ചിരുന്ന വടുവപ്പള്ളി മതിലകത്തെ ദമ്പതികൾ ആയ  കങ്കാള ദേവനും വാരിക്കാ ദേവിയും വിഷ്ണു ഭഗവാനെ പൂജിച്ചു. ദമ്പതിമാരുടെ പ്രാർത്ഥനയിൽ സംപ്രീതനായ മഹാവിഷ്ണു അവർക്കു ഒരു ദിവ്യ…

  • മുത്തപ്പൻ

    വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്. മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും…

  • വെളുത്ത ഭൂതം

    ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് വെളുത്ത ഭൂതം.  വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം,  ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. ഈ ഭൂത ഗണങ്ങൾക്കൊക്കെ മഹാശിവൻ പിതൃസ്ഥാനത്തും മാടായി…

  • പഞ്ചുരുളി

    അമ്മ ദൈവ സങ്കൽപ്പങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന അതി രൗദ്രത പൂണ്ട ദേവത യാണ് പഞ്ചുരുളി. മലനാട്ടിൽ പഞ്ചുരുളി തെയ്യം കെട്ടിയാടുന്ന സ്ഥലം വിരളം ആണെങ്കിൽ പോലും തെയ്യ പ്രേമികളുടെ ഇടയിൽ പഞ്ചുരുളിക്ക് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. കെട്ടിയാടലിന്റെ സവിശേഷത കൊണ്ടും, അതീവ ചാരുതയാർന്ന ചമയങ്ങൾ കൊണ്ടും പഞ്ചുരുളി തെയ്യം ഏറെ വേറിട്ട് നില്കുന്നു. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ദുഷ്ട അസുരമാരായ ശുംഭ നിശുംഭൻ…