ഉച്ചിട്ട ഭഗവതി

മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട ഭഗവതിക്ക് സ്ഥാനം ഉണ്ട്.

ഉച്ചിട്ട ഭഗവതിയുടെ ഉത്പത്തിയെ കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. മഹാഭാരത കഥയിൽ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം ആണ് ഏറെ പ്രചാരത്തിൽ ഉള്ളത്. ദുഷ്ടനായ കംസ രാജാവ് തന്റെ സഹോദരിയുടെ എട്ടാമത്തെ കുട്ടിയാൽ വധിക്കപ്പെടും എന്ന് അശ്ശരീരി ഉണ്ടാവുന്നു. ഇതിൽ ഭയം പൂണ്ട കംസൻ സഹോദരിക്ക് പിറക്കുന്ന ഓരോ കുട്ടികളെയും ക്രൂരമായി കൊന്നു കളയുന്നു. എട്ടാമത്തെ കുട്ടിയായി കൃഷ്ണൻ പിറക്കുകയും കൃഷ്ണന് പകരം ദേവതയായ യോഗമായ ഒരു പെൺ കുട്ടിയായി യശോദയുടെ കൂടെ കിടക്കുകയും ചെയ്തു. എട്ടാമത്തെ കുട്ടിയെ വധിക്കാൻ തുനിഞ്ഞപ്പോൾ ആ കുട്ടി ആകാശത്തിലേക്കു പറന്നു ഒരു ദിവ്യ നക്ഷത്രം പോലെ ജ്വലിച്ചു പൊട്ടിച്ചിരിച്ചു. ദുഷ്ടനായ കംസാ നിന്റെ കാലൻ അമ്പാടിയിൽ അവതരിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു അവൾ അട്ടഹസിച്ചു. യോഗമായ ദേവിയുടെ അവതാരമായ ആ കുട്ടിയെ തന്നെ ആണ് ഉച്ചിട്ട ഭഗവതിയായി കെട്ടിയാടുന്നത്. സൃഷ്ടി കർമത്തിൽ മഹാവിഷ്ണുവിനെ സഹായിക്കാൻ യോഗമായ ദേവി പല രൂപത്തിലും അവതരിക്കാറുണ്ട്. കൃഷ്ണന്റെ കൂടെ പിറപ്പായി കണ്ടു പോരുന്ന യോഗമായ ദേവിയുടെ തെയ്യത്തിനു ഉച്ചത്തിൽ അട്ടഹസിക്കുന്നതു കൊണ്ടാണ് ഉച്ചിട്ട ഭഗവതി എന്ന് പേരുണ്ടായത് എന്ന് കരുതപ്പെടുന്നു.

ഉച്ചിട്ട ഭഗവതിയുടെ ഉത്പത്തിയെ കുറിച്ച് മറ്റൊരു ഐതിഹ്യം ഇങ്ങനെ ആണ്. അഗ്നി ദേവന്റെ ദിവ്യ ജ്യോതിസിൽ നിന്നും ഉതിർന്നു വീണ തീക്കനൽ ബ്രഹ്മ ദേവന്റെ ഇരിപ്പിടമായി താമരയിൽ ചെന്ന് വീണപ്പോൾ അതിൽ നിന്നും ഒരു അതി സുന്ദരിയായ ഒരു ദേവി ഉണ്ടായി. ആ ദേവിയെ ബ്രഹ്മദേവൻ അവിടെ നിന്നും കാമ ദേവൻ വഴി പരമശിവന് സമർപ്പിച്ചു. പിന്നീട് ഭൂമി ദേവിയുടെ ആഗ്രഹ പ്രകാരം ശിഷ്ട ജന പരിപാലത്തിനായി ആ ദേവി ഭൂമിയിൽ വന്നു മനുഷ്യ രൂപത്തിൽ കൂടിയിരുന്നു. അതേ ദേവിയെ തന്നെ ആണ് പിന്നീട് ഉച്ചിട്ട ഭഗവതിയായി കെട്ടിയാടുന്നത് എന്നും വിശ്വസിച്ചു വരുന്നു. തീക്കനൽ താമരയിൽ വീണു ജനിച്ചത് കൊണ്ടാണ് ഉച്ചിട്ട ഭഗവതിയുടെ തെയ്യം തീയിൽ ഇരിക്കുകയും, കിടക്കുകയു , തീക്കനൽ വാരി കളിക്കുകയും ചെയ്യുന്നത് എന്നാണ് വിശ്വാസം.

സ്ത്രീകളുടെ ഇഷ്ട ദേവിയായാണ് ഉച്ചിട്ട ഭഗവതിയെ കരുതി പോകുന്നത്. സന്താന ഭാഗ്യത്തിന് ഉച്ചിട്ട ഭഗവതിയെ പ്രാര്ഥിക്കുന്നവർ നിരവധിയാണ്.

karinthiri nair-5ba0d6eb-c21e-4980-ad76-acfb741e4d9a
previous arrow
next arrow
karinthiri nair-5ba0d6eb-c21e-4980-ad76-acfb741e4d9a
karinthiri nair-579001a1-0f3b-4d5b-8b06-433d8dafa3ea
karinthiri nair-e8db58d1-387e-4f33-8e29-b9b1e9734d6c
previous arrow
next arrow

Similar Posts

  • വണ്ണാത്തി ഭഗവതി

    തെയ്യപ്രപഞ്ചത്തിൽ മരണത്തിനു ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് വണ്ണാത്തി ഭഗവതി ഉൾപ്പെടുന്നത്. വണ്ണാത്തി പോതി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്. ഭഗവതി എന്ന പദത്തിന്റെ ലോപിച്ച രൂപം ആണ് പോതി. പുരാതനമായ ഒരു അനുഷ്ടാന കല എന്നത് കൊണ്ട് തന്നെ തെയ്യാട്ടവുമായ ബന്ധപ്പെട്ട പല ചടങ്ങുകളും പ്രാദേശികമായ സമുദായങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തെയ്യപ്രപഞ്ചത്തിൽ തെയ്യം കലാകാരന്മാരിൽ അതി പ്രധാനമായ സ്ഥാനം ഉള്ള സമുദായം ആണ് വണ്ണാൻ സമുദായം. വണ്ണാൻ സമുദായത്തിൽ ഉള്ളവർ വിശേഷപെട്ട പല…

  • പുലച്ചാമുണ്ഡി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന രൗദ്ര രൂപിണിയായ ഒരു തെയ്യം ആണ് പുലച്ചാമുണ്ഡി. വളരെ അപൂർവം ഇടങ്ങളിൽ മാത്രമേ പുല ചാമുണ്ഡി കെട്ടിയാടാറുള്ളു. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം.  ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും…

  • കുണ്ടോറ ചാമുണ്ഡി

    കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ ദേവി അറിയപ്പെടുന്നു. യുദ്ധ ദേവത മാരുടെ ഗണത്തിൽ പെട്ട ദേവിയാണ് കുണ്ടോറ ചാമുണ്ഡി.  ഉത്തര കേരളത്തിൽ ചന്ദ്രഗിരിപ്പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിൽ നീളുന്ന സ്ഥലങ്ങളിൽ ആണ് കുണ്ടോറ ചാമുണ്ഡി തെയ്യമായി കെട്ടിയാടുന്നത്.  നാട്ടേക്കു നാട്ടു പരദേവതയും വീട്ടേക്ക് വീട്ടു പരദേവതയും ആയ ദേവി ആണ് കുണ്ടോറ ചാമുണ്ഡി എന്നാണു വിശ്വാസം. തെയ്യ പ്രപഞ്ചത്തിലെ തന്നെ അതി പ്രാചീനമായ ഒരു കോലം ആണ് കുണ്ടോറ ചാമുണ്ഡി. ഏഴ്…

  • ഗുളികൻ

    ഉത്തര കേരളത്തിലെ സകല ദിക്കിലും കെട്ടിയാടുന്ന അതീവ പ്രാധാന്യം ഉള്ള തെയ്യം ആണ് ഗുളികൻ. പരമശിവ ഭക്തനായ മാർക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഗുളികന്റെ ഉല്പത്തി.  പരമശിവ ഭക്തനായ മൃഗണ്ഡു എന്ന മഹർഷി പുത്രലബ്ദ്ധിക്കായി പരമശിവനെ പ്രാർത്ഥിച്ചു തപസ്സു ചെയ്തു. പ്രത്യക്ഷനായ പരമശിവൻ  ഒരു പുത്രന് ജന്മം നല്കാൻ മൃഗണ്ഡുവിനു വരം നൽകി അനുഗ്രഹിച്ചു. എന്നാൽ അനുഗ്രഹത്തിൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു ഒന്നുകിൽ ദീർഘായുസ്സുള്ള ബുദ്ധി ശൂന്യനായ ഒരു മകൻ, അല്ലെങ്കിൽ വെറും പതിനാറു വര്ഷം മാത്രം ആയുസ്സുള്ള ദിവ്യനായ…

  • പുലിയൂര്‍ കാളി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂര്‍ കാളി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. ആറു പുലിക്കുട്ടികളിലെ ഏക പെൺ പുലി ദൈവമാണ് പുലിയൂര്‍ കാളി. കണ്ടപ്പുലി,…

  • കാലിച്ചാൻ തെയ്യം

    കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കാലിച്ചാൻ തെയ്യ സങ്കല്പം. കൃഷിയുടെയും കന്നുകാലികളുടെയും അഭിവൃദ്ധിക്കും സംരക്ഷണത്തിനും ആണ് കാലിച്ചാൻ തെയ്യത്തിനെ ആരാധിച്ചു വരുന്നത്. കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രധാനമായും കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്. കാലിച്ചാൻ തെയ്യം കെട്ടിയാടുന്ന കാവുകളെ കാലിച്ചാമരങ്ങൾ എന്നാണ് വിളിക്കുന്നത്. കാലിച്ചാമരങ്ങളിലെ പ്രധാന ചടങ്ങാണ് കാലിച്ചാൻ ഊട്ട് . സമീപത്തുള്ള വീടുകളിൽ നിന്നും അരി ശേഖരിച്ചു കാലിച്ചാമരത്തിൽ എത്തിക്കുകയും അവിടെ നിന്നും അത് പാകം ചെയ്തു നിവേദ്യമായി എല്ലാ വീട്ടിലേക്കു എത്തിക്കുന്നതും ആയ…