കരിന്തിരി നായർ

മരണ ശേഷം ദൈവമായി മാറിയ വീരാളികളുടെ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കരിന്തിരി നായർ. പാർവതി പരമേശ്വരാംശത്തിൽ പിറന്ന പുലി ദൈവങ്ങളാൽ വധിക്കപ്പെട്ട് പിന്നീട് ദൈവക്കരുവായി മാറിയ കരിന്തിരി നായർ എന്ന വീരനായ യുവാവിനെ ആണ് കരിന്തിരി നായർ തെയ്യം ആയി കെട്ടിയാടുന്നത്.

പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. അഞ്ചു ആൺ പുലികളും ഒരു പെൺ പുലിയും. ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു.

പുലിയെ കൊല്ലുന്നതിനു വേണ്ടി ആയുധങ്ങളുമായി വീരനായ കരിന്തിരി നായർ കാട്ടിലേക്ക് തിരിച്ചു. പുലികളെ അമ്പെയ്യുന്നതിന് വേണ്ടി ചന്ദ്രേരൻ എന്ന മാവിന്റെ മുകളിൽ ഒരു ഏറു മാടം തീർത്തു ആയുധങ്ങളുമായി അതിൽ ഒളിച്ചിരുന്നു. എന്നാൽ അതുവഴി പോവുകയായിരുന്ന പുലി ദൈവങ്ങൾ ഏറുമാടത്തിൽ ഇരിക്കുന്ന കരിന്തിരി നായരേ കാണുകയും. കരിന്തിരി നായർ തന്റെ അസ്ത്രം എടുക്കുന്ന സമയം കൊണ്ട് ഏറുമാടത്തിൽ കയറി അയാളെ കടിച്ചു കീറി കൊലപ്പെടുത്തുകയും ചെയ്തു.

പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായർ ദൈവക്കരുവായി മാറി. അങ്ങനെ പിൽക്കാലത്തു മലനാട്ടിൽ കരിന്തിരി നായരുടെ തെയ്യക്കോലം കെട്ടിയാടി തുടങ്ങി.

karinthiri nair-5ba0d6eb-c21e-4980-ad76-acfb741e4d9a
previous arrow
next arrow
karinthiri nair-5ba0d6eb-c21e-4980-ad76-acfb741e4d9a
karinthiri nair-579001a1-0f3b-4d5b-8b06-433d8dafa3ea
karinthiri nair-e8db58d1-387e-4f33-8e29-b9b1e9734d6c
previous arrow
next arrow

Similar Posts

  • വിഷ്ണു മൂർത്തി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട് വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ …

  • പൊട്ടൻ തെയ്യം

    വടക്കൻ കേരളത്തിൽ  കെട്ടിയാടുന്ന തെയ്യങ്ങളിൽ വളരെ പ്രധാന്യം ഉള്ള തെയ്യം ആണ് പൊട്ടൻ തെയ്യം. ഇതിവൃത്തം കൊണ്ടും കെട്ടിയാടിക്കുന്ന രീതി കൊണ്ടും ചടങ്ങുകൾ കൊണ്ടും പൊട്ടൻ തെയ്യം മറ്റു തെയ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്.  പണ്ട് കാലത്തു നിന്നിരുന്ന ജാതീയ മായ ഉച്ചനീചത്വങ്ങൾക്കെതിരെയും തൊട്ടു കൂടായ്മകൾക്കെതിരെയും പ്രതിഷേധം ഉയർത്തി മനുഷ്യർ എല്ലാം സമന്മാരാണ് എന്ന ആശയം  പ്രചരിപ്പിച്ച പുലയ സമുദായത്തിൽ ഉള്ള അലങ്കാരൻ എന്ന് പേരുള്ള ഒരു ദിവ്യന്റെ കഥയാണ് പൊട്ടൻ തെയ്യത്തിന് ഇതിവൃത്തം. നാട്ടിൽ നിലനിന്നിരുന്ന…

  • കുറത്തി

    പ്രാചീന കാലം മുതൽ തന്നെ കുറത്തി ദൈവ സങ്കല്പം നിലവിൽ ഉണ്ട്. കേരളത്തിൽ ഉടനീളം പല നാടൻ പാട്ടുകളിലും കലകളിലും കുറത്തിയെ കുറിച്ചുള്ള പരാമർശം ഉണ്ട്. പുള്ളി കുറത്തി, മലങ്കുറത്തി, സേവ കുറത്തി, കുഞ്ഞാർ കുറത്തി , തെക്കൻ കുറത്തി , വടക്കൻ കുറത്തി എന്നിങ്ങനെ പല വകഭേദങ്ങൾ ഉണ്ടെങ്കിലും സാക്ഷാൽ ശ്രീ പാർവതീ ദേവിയുടെ അവതാരം തന്നെ ആണ് കുറത്തി എന്നാണ് വിശ്വാസം. തുളു നാട്ടിലും വടക്കൻ കേരളത്തിലും കുറത്തിയുടെ തെയ്യം കെട്ടിയാടി വരുന്നു. അന്നവും…

  • മാക്കം

    അമ്മ ദൈവ സങ്കൽപ്പങ്ങളിൽ അതി പ്രാധാന്യം ഉള്ള തെയ്യം ആണ് മാക്കം. കടാങ്കോട്ട് മാക്കം, മാക്കവും മക്കളും, മാക്കപ്പോതി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വളരെ പ്രശസ്തമായ ഒരു തെയ്യമാണെങ്കിലും താരതമ്യേന കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് മാക്കം കെട്ടിയാടാറുള്ളത്. മാക്കം എന്ന കുലീനയായ യുവതിയുടെ ജീവിതത്തിലെ വേദനാ ജനകമായ ചില സംഭവങ്ങളും മരണമവും ആണ് മാക്കം എന്ന തെയ്യത്തിനു ഇതിവൃത്തം. ഉത്തര കേരളത്തിലെ കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം എന്ന സ്ഥലത്തെ കീർത്തി കേട്ട ഒരു നമ്പ്യാർ…

  • വെളുത്ത ഭൂതം

    ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് വെളുത്ത ഭൂതം.  വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം,  ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. ഈ ഭൂത ഗണങ്ങൾക്കൊക്കെ മഹാശിവൻ പിതൃസ്ഥാനത്തും മാടായി…

  • പാടാർകുളങ്ങര ഭഗവതി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനിയായ ഒരു തെയ്യം ആണ് പാടാർ കുളങ്ങര ഭഗവതി തെയ്യം. ശിവ പുത്രിയായ കാളിയുടെ സങ്കൽപ്പത്തെ ആണ്  ഉഗ്രമൂർത്തിയായ പാടാർ കുളങ്ങര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്. ശിവന്റെ ഹോമാഗ്നിയിൽ നിന്നും ഉത്ഭവിച്ച ഭഗവതി ശിവന്റെ വസൂരി രോഗം ശമിപ്പിക്കുകയും പിന്നീട് ശിഷ്ട ജന പരിപാലത്തിനായി ഭൂമിയിൽ എത്തുകയും ചെയ്തു എന്നാതാണ് ഈ തെയ്യത്തിനു പിന്നിൽ ഉള്ള ഐതിഹ്യം. ഒരു നാൾ നായാട്ടിനിറങ്ങിയ ഒരു നായർ കാട്ടിൽ ഒരു ദിവ്യ വെളിച്ചം കാണുകയും അത്…