കന്നിക്കൊരുമകൻ

വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്. 

പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും ചെയ്തു. അനാഥയായി ആരുടേയും തുണയില്ലാതെ ആ പെൺകുട്ടി വലിയ ശിവ ഭക്തയായി വളർന്നു. 

തനിച്ചു ജീവിച്ച കന്യകയായ ആ പെൺകുട്ടി ഒരു സന്തതിക്കു വേണ്ടി ശിവഭഗവാനെ പ്രാർത്ഥിച്ചു. കന്യകയുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായ മഹാദേവൻ കന്യകയ്ക്കു പുത്രൻ ജനിക്കട്ടെ എന്ന് വരം നൽകി ഗർഭത്തെ കരിങ്കല്ലിൽ ആവാഹിച്ചിരുത്തി. പിന്നീട് ആ കരിങ്കല്ല് പൊട്ടി പിളർന്നു ഒരു പുത്രൻ ജനിച്ചു, ആ പുത്രൻ ആണ് കന്നിക്കൊരു മകൻ. വാക്കത്തൂർ കേളു എന്ന് പേര് വിളിച്ച ആ കുട്ടി എല്ലാ വിദ്യയിലും അതി സമർത്ഥൻ ആയിരുന്നു.  കൗമാര്യത്തിലേക്കു കടക്കുമ്പോൾ തന്നെ ആ കുട്ടി എല്ലാം തികഞ്ഞ ഒരു ചേകവൻ ആയി മാറി.  

വലുതായപ്പോൾ താൻ പിതൃ വാടിക്കോട്ടയിലെ രാജാവിന്റെ അനന്തരവൻ ആണെന്ന് അമ്മയിൽ നിന്നും മനസിലാക്കിയ അവൻ പിതൃവാടി കോട്ടയിലേക്ക് പുറപ്പെട്ടു. പുറപ്പെടും നേരം അടയാളമായി ‘അമ്മ അവനു പവിഴ മാല അണിഞ്ഞു കൊടുത്തു. പിതൃ വാടി കോട്ടടിയിൽ എത്തിയ അവനെ അമ്മാവൻ തിരിച്ചറിഞ്ഞില്ല , മാത്രമല്ല അമ്മാവനുമായി യുദ്ധമുണ്ടാകുകയും ചെയ്തു. യുദ്ധത്തിൽ മരുമകൻ ജയിക്കുകയും അടയാള കാണിച്ചു കൊടുത്തപ്പോൾ തന്റെ സഹോദരിയുടെ മകൻ തന്നെ ആണ് വന്നതെന്ന് അമ്മാവന് മനസ്സിലാകുകയും ചെയ്തു. പിന്നീട് അവൻ പിതൃ വാദി കോട്ടയിലെ രാജാവായി വാഴിക്കപ്പെട്ടു. 

അങ്ങനെ കന്യകയ്ക്കു പിറന്ന ഈ മകനെ ആണ് കന്നിക്കൊരു മകൻ എന്ന പേരിൽ മലനാട്ടിൽ തെയ്യം ആയി കെട്ടിയാടുന്നത്.

kannikkorumakan-449a99d5-c7e9-4ea9-b006-246b2127c54a
previous arrow
next arrow
kannikkorumakan-449a99d5-c7e9-4ea9-b006-246b2127c54a
kannikkorumakan-c1a15199-e092-466f-9daf-7ab9b973604b
kannikkorumakan-fa41f519-62a9-44d6-ab35-fe16847eeaba
previous arrow
next arrow

Similar Posts

  • തോട്ടുംകര ഭഗവതി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് തോട്ടുംകര ഭഗവതി തെയ്യം. ഭരണ വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവക്കരുവായി പുനർജനിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതി. കാഴ്ചയിൽ ഏറെ മനോഹരമായ തോട്ടുംകര ഭഗവതിയുടെ തോറ്റവും തെയ്യവും ഏറെ രൗദ്ര ഭാവം ഉള്ളതാണ്. തോട്ടുംകര ഭഗവതീയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തന്റെ ഭർത്താവും മക്കളും മരിച്ച ഒരു സ്ത്രീ ആ ദുഃഖത്തിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ നിരന്തരം രാമായണം വായിച്ചു…

  • വെളുത്ത ഭൂതം

    ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് വെളുത്ത ഭൂതം.  വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം,  ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. ഈ ഭൂത ഗണങ്ങൾക്കൊക്കെ മഹാശിവൻ പിതൃസ്ഥാനത്തും മാടായി…

  • പുലി മറഞ്ഞ തൊണ്ടച്ചൻ

    പുലയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ. മരണ ശേഷം ദൈവമായി മാറിയ വിശിഷ്ട വ്യക്തികളുടെ ഗണത്തിൽ ആണ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യം പെടുന്നത്. വടക്കേ മലബാറിൽ തൊണ്ടച്ചൻ എന്ന് പറഞ്ഞാൽ മുത്തച്ഛൻ എന്നാണ് അർഥം. പല ഗോത്ര സംസ്കൃതിയിലും തങ്ങളുടെ പൂർവികരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. പൂർവികർക്ക് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്ന സമുദായം ആണ് പുലയ സമുദായം. അള്ളട സ്വരൂപത്തിലെ തമ്പുരാന്റെ മാറാ രോഗം തന്റെ…

  • പുലിച്ചാമുണ്ഡി തെയ്യം

    മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്. പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്‌ക്ക്‌ കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു…

  • കുറത്തി

    പ്രാചീന കാലം മുതൽ തന്നെ കുറത്തി ദൈവ സങ്കല്പം നിലവിൽ ഉണ്ട്. കേരളത്തിൽ ഉടനീളം പല നാടൻ പാട്ടുകളിലും കലകളിലും കുറത്തിയെ കുറിച്ചുള്ള പരാമർശം ഉണ്ട്. പുള്ളി കുറത്തി, മലങ്കുറത്തി, സേവ കുറത്തി, കുഞ്ഞാർ കുറത്തി , തെക്കൻ കുറത്തി , വടക്കൻ കുറത്തി എന്നിങ്ങനെ പല വകഭേദങ്ങൾ ഉണ്ടെങ്കിലും സാക്ഷാൽ ശ്രീ പാർവതീ ദേവിയുടെ അവതാരം തന്നെ ആണ് കുറത്തി എന്നാണ് വിശ്വാസം. തുളു നാട്ടിലും വടക്കൻ കേരളത്തിലും കുറത്തിയുടെ തെയ്യം കെട്ടിയാടി വരുന്നു. അന്നവും…

  • മുച്ചിലോട്ട് ഭഗവതി

    തെയ്യപ്പ്രപഞ്ചത്തിൽ അങ്ങേ അറ്റം അഴകാർന്ന തെയ്യ കോലം ആണ് മുച്ചിലോട്ട് ഭഗവതിയുടേത്. ഒൻപതില്ലം വാഴുന്ന വാണ്യ സമുദായത്തിന്റെ പരദേവതയാണ് മുച്ചിലോട്ടു ഭഗവതി. ഉത്തര കേരളത്തിൽ പെരിഞ്ചെല്ലൂർ(ഇന്നത്തെ തളിപ്പറമ്പ്) ദേശത്തെ ഭ്രാഹ്മണർ അസാമാന്യ പാണ്ഡിത്യം ഉള്ളവരായിരുന്നു. വേദശാസ്ത്രത്തിൽ അവരെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. പരദേശത്തുള്ള ഭ്രാഹ്മണർ പോലും പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ട് വേദ ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിൽ പേര് കേട്ട മനയായിരുന്നു രേരമംഗലം മന. എന്നാൽ…