കോതമൂരി തെയ്യം

അത്യുത്തര കേരളത്തിൽ  പ്രത്യേകിച്ചും കോലത്ത് നാട്ടിൽ നിലനിന്നിരുന്ന ഒരു അനുഷ്ഠാന തെയ്യം കലാ രൂപം ആയിരുന്നു കോതാമൂരി തെയ്യം അഥവാ കോതാമൂരിയാട്ടം. കന്നിക്കൊയ്ത്തു കഴിഞ്ഞു തുലാം മാസത്തിൽ ആണ് ഈ തെയ്യം കെട്ടിയാടാറുമുള്ളത്. മാരി തെയ്യങ്ങളെയും, ആടി വേടൻ തെയ്യങ്ങളെ പോലെ വീട് വീടാന്തരം കയറി ഇറങ്ങുന്ന ഒരു തെയ്യം ആണ് കോതാമൂരി.  ഉർവ്വരതാ പൂജയ്ക്കായി നാട്ടിൻ പുറങ്ങളിൽ  കെട്ടിയാടിയിരുന്ന കോതാമൂരി ഇന്ന് ഏറെ കുറെ ഇല്ലാതായ ഒരു ഗ്രാമീണ കലാരൂപം ആണ്.

അതാത് സ്ഥലങ്ങളിലെ പ്രധാന കാവുകളിൽ നിന്നും പുറപ്പെട്ടു അടുത്തുള്ള വീട് വീടാന്തരം കയറി വീട്ടു മുറ്റത്തു ആട്ടം നടത്തുകയാണ് കോതാമൂരിയുടെ പതിവ്. ഗോതാവരി തീരത്തിൽ നിന്നും വടക്കൻ കേരളത്തിലേക്കു വന്ന ഗോപാലകൻ മാർ ആരാധിച്ചിരുന്ന ഒരു ദിവ്യത്തമുള്ള പശുവിനെ ആരാധിച്ചു കൊണ്ടുള്ള കലാരൂപം ആണ് കോതാമൂരിയാട്ടം. കോതാ എന്നാൽ കുട്ടി എന്നും മൂരി എന്നാൽ പശു എന്നും ആണ് അർത്ഥം. കോതാമൂരിക്കു ഗോദാവരി , കോതാരി എന്നിങ്ങനെയും പേരുകൾ ഉണ്ട്. 

കോതാമൂരി തെയ്യത്തിന് തലയിൽ ചെറിയ കിരീടവും  അരയിൽ ഗോമുഖം ആകൃതിയിൽ ഉള്ള അലങ്കാരവും ഉണ്ടാവും , ഇതിനു കോതാരി തട്ട് എന്നാണ് പറയാറുള്ളത്, മുൻപിൽ പശുവിന്റെ തലയുടെ രൂപവും പിന്നിൽ വാലും ചേർത്തതാണ് കോതാരിത്തട്ട് , ഓല മടഞ്ഞാണ് ഇത് നിർമിക്കുന്നത്. മുഖത്തു ചുവന്ന ചായവും , ലളിതമായ ആടയാഭരണങ്ങളും ഈ തെയ്യത്തിനു ഉണ്ടാവും. ആൺകുട്ടികൾ ആണ് കോതാമൂരി തെയ്യം കെട്ടിയാടാറുള്ളത്. കോതാമൂരി തെയ്യത്തിന്റെ കൂടെ രണ്ടു പനിയൻ മാരും ഉണ്ടാവും. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ‌.  മുഖപ്പാളയും അരയിൽ കുരുത്തോലയും പൊയ്കാതും അണിഞ്ഞാണ് പനിയന്മാർ ഇറങ്ങുന്നത്. ചിലയിടങ്ങളിൽ നാല് പനിയൻമാർ വരെ ഉണ്ടാവാറുണ്ട്.

പണ്ടുകാലത്ത് ചിറക്കൽ തമ്പുരാന്റെ അനുമതിയോടെ തുലാമാസത്തിൽ ആണ് കോതാമൂരി ആടാൻ തുടങ്ങുന്നത്.  കോതാമൂരി വീട്ടുമുറ്റത്തു ആടുന്നത് വഴി കന്നുകാലികൾക്കും കൃഷിക്കും നേരിട്ട വ്യാധികൾ ഇല്ലാതാവുമെന്നും കൃഷി അഭിവൃദ്ധി പെടും എന്നാണ് വിശ്വാസം. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻപത്ത് മുതൽപതിനഞ്ചു ദിവസം വരെ എടുക്കാറുണ്ട്. കോതാമൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽ‌വിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. ചിലയിടങ്ങളിൽ പശു തൊഴുത്തിന് ചുറ്റും നടന്നു കോതാമൂരി പാട്ടു പാടാറുണ്ട്.

കോലത്തിരിയുടെ കുലദേവതയായ  ചെറുകുന്ന് അന്നപൂർണേശ്വരി ദേവിയെ കുറിച്ചുള്ള ഐതിഹ്യങ്ങളും കോതാമൂരി പാട്ടിൽ പാടും. ആര്യ നാട്ടിൽ പിറന്ന അന്നപൂർണേശ്വരി കോലത്ത് നാട്ടിൽ ജീവിക്കാൻ കൊതിച്ചതും, പിന്നീട് കപ്പൽ ഏറി കൊല്ലത്തു നാട്ടിൽ ആയിരം തെങ്ങിൽ ഇറങ്ങിയതും തളിപ്പറമ്പ തൃച്ഛംബരത്തപ്പൻ  ദേവിയെ പാണിഗ്രഹണം ചെയ്തതും ഒക്കെ കോതാമൂരി പാട്ടിൽ വര്ണിക്കും. 

ചെറുകുന്ന് അന്നപൂർണേശ്വരിയെക്കുറിച്ചുള്ള കോതാമൂരി പാട്ട് ഇങ്ങനെ ആണ്.

എന്തെല്ലാം നെല്ല് പൊലിക,

ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക 

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക 

Similar Posts

  • മാരിത്തെയ്യങ്ങൾ

    കണ്ണൂർ ജില്ലയിലെ മാടായി കാവിന്റെ പരിസര പ്രദേശങ്ങളിൽ കർക്കടക മാസം പതിനാറാം തീയതി (ചില സ്ഥലങ്ങളിൽ ഇരുപത്തി എട്ടാം തീയതി) കെട്ടിയാടി വീടുകൾ തോറും കയറി ഇറങ്ങുന്ന തെയ്യങ്ങളെയാണ് മാരിത്തെയ്യങ്ങൾ എന്ന് പറയുന്നത്. മാരിക്കലിയൻ, മാമാരിക്കലിയൻ, മരിക്കലച്ചി , മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യങ്ങൾ ചേർന്നാണ് മാരി തെയ്യങ്ങൾ എന്നറിയപ്പെടുന്നത്.  പഞ്ഞമാസമായി കണക്കാക്കിയിരുന്ന കർക്കടക മാസത്തിൽ നാടിനെ ബാധിച്ച ശനി ദോഷങ്ങളെ അകറ്റാൻ ജ്യോത്സ്യ വിധി പ്രകാരം കെട്ടിയാടി തുടങ്ങിയ തെയ്യങ്ങൾ ആണ് മാരി…

  • പുലിച്ചാമുണ്ഡി തെയ്യം

    മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്. പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്‌ക്ക്‌ കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു…

  • കണ്ണങ്ങാട്ട് ഭഗവതി

    അമ്മ ദൈവങ്ങളിൽ പ്രധാനിയായ കണ്ണങ്ങാട്ട് ഭഗവതി തെയ്യം മണിയാണി(യാദവ) വിഭാഗത്തിൽ ഉള്ളവരുടെ കുല ദേവതയാണ്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹോദരിയായ യോഗമായാ ദേവിയെയാണ് കണ്ണങ്ങാട്ട് ഭഗവതി തെയ്യമായി കെട്ടിയാടുന്നത്‌. മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റ തോഴിയായ കണ്ണങ്ങാട്ട് ഭഗവതിക്കു രൂപത്തിലും നടനത്തിലും മുച്ചിലോട്ടു ഭഗവതിയുമായി ഏറെ സാമ്യം ഉണ്ട്. കണ്ണങ്ങാട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകളെ കണ്ണങ്ങാട്ട് കാവുകൾ എന്നാണ് വിളിക്കാറുള്ളത്. മുച്ചിലോട്ടു കാവുകളിലും കണ്ണങ്ങാട്ട് ഭഗവതിയെ കെട്ടിയാടിക്കാറുണ്ട്. കണ്ണങ്ങാട്ട് ഭഗവതിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. മഹാ ദുഷ്ടനായ…

  • തുളുവീരൻ

    തുളു നാട്ടിൽ നിന്നും മലനാട്ടിലേക്കു വന്ന തെയ്യങ്ങളിൽ പ്രധാനി ആണ് തുളു വീരൻ. വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം ആണ് തുളുവീരൻ തെയ്യം കെട്ടിയാടാറുള്ളത്. മരണ ശേഷം ദൈവക്കരുവായി മാറിയ വീരൻ മാരുടെ ഗണത്തിൽ ആണ് തുളു വീരൻ തെയ്യം ഉൾപെടുന്നത്. കർണാടകയിലെ ഉടുപ്പിക്കടുത്തുള്ള പ്രദേശത്താണ് തുളുവീരൻ തെയ്യത്തിന്റെ ആരൂഢം. വേല സമുദായത്തിലെ അഞ്ഞൂറ്റാൻ മാർക്കാണ് തുളു വീരൻ തെയ്യം കെട്ടിയാടാൻ അവകാശം ഉള്ളത്. തുളു വീരൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള കഥ ഇങ്ങനെ ആണ്. പതിനാറാം…

  • പെരുമ്പുഴയച്ചൻ

    വടക്കൻ കേരളത്തിലെ വള്ളുവ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധന മൂർത്തി ആണ് പെരുമ്പുഴയച്ചൻ ദൈവം. മരണ ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് പെരുമ്പുഴയച്ചൻ ഉൾപ്പെടുന്നത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ പല ഇടത്തും പെരുമ്പുഴയച്ചൻ തെയ്യം കെട്ടിയാടി വരുന്നുണ്ട്. പെരുമ്പുഴയച്ചന്റെ ഐതിഹ്യം ഇങ്ങനെ ആണ്.  സന്താന ഭാഗ്യം ഇല്ലാതെ ദുഖിച്ചിരുന്ന വടുവപ്പള്ളി മതിലകത്തെ ദമ്പതികൾ ആയ  കങ്കാള ദേവനും വാരിക്കാ ദേവിയും വിഷ്ണു ഭഗവാനെ പൂജിച്ചു. ദമ്പതിമാരുടെ പ്രാർത്ഥനയിൽ സംപ്രീതനായ മഹാവിഷ്ണു അവർക്കു ഒരു ദിവ്യ…

  • പുലി മറഞ്ഞ തൊണ്ടച്ചൻ

    പുലയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ. മരണ ശേഷം ദൈവമായി മാറിയ വിശിഷ്ട വ്യക്തികളുടെ ഗണത്തിൽ ആണ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യം പെടുന്നത്. വടക്കേ മലബാറിൽ തൊണ്ടച്ചൻ എന്ന് പറഞ്ഞാൽ മുത്തച്ഛൻ എന്നാണ് അർഥം. പല ഗോത്ര സംസ്കൃതിയിലും തങ്ങളുടെ പൂർവികരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. പൂർവികർക്ക് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്ന സമുദായം ആണ് പുലയ സമുദായം. അള്ളട സ്വരൂപത്തിലെ തമ്പുരാന്റെ മാറാ രോഗം തന്റെ…