കരുവാൾ ഭഗവതി

മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി.

പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും. ഭൂമിയിൽ പിറന്ന കുഞ്ഞുങ്ങളെ പരമശിവൻ കൈലാസത്തിലേക്ക് കൊണ്ട് പോയില്ല. ആൺകുഞ്ഞായ ശാസ്തപ്പനെ സന്താന ഭാഗ്യം ഇല്ലാതെ ദുഃഖം അനുഭവിക്കുന്ന തന്റെ ഭക്തനായ കാളകാട്ട് തിരുമേനിക്ക് നൽകി. പെൺകുഞ്ഞിനു കരുവാൾ മലയിൽ ജനിച്ചത് കൊണ്ട് കരുവാൾ ഭവതി എന്ന് പേര് വിളിച്ചു. കരുവാൾ ഭഗവതി വനത്തിൽ തന്നെ ദേവതയായി വാണു. കരുവാൾ ദേവത മലനാടുകളിൽ പലയിടത്തും സഞ്ചരിച്ചു അത്ഭുതങ്ങൾ കാണിച്ചു. പിന്നീട് വിവിധ മന്ത്ര ശാലകളിൽ കരുവാൾ ഭഗവതിയെ തെയ്യക്കോലം ആയി കെട്ടിയാടി.

കരുവാൾ ഭഗവതി തെയ്യത്തെ കുറിച്ചുള്ള മറ്റൊരു ഐതിഹ്യം കണ്ണൂർ ജില്ലയിലെ കാട്ടുംമാട് ഇല്ലം എന്ന ബ്രാഹ്മണ കുടുംബവുമായി ബന്ധപ്പെട്ടാണ്. സർവ പ്രതാപങ്ങളും സമ്പത്തും ഏറെ ഉണ്ടെങ്കിലും കാട്ടുംമാട് ഇല്ലത്തെ തിരുമേനിക്കു സന്താന ഭാഗ്യം ഇല്ലായിരുന്നു. ശിവ ഭക്തനായ തിരുമേനിയും പത്നിയും സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കാത്ത അമ്പലങ്ങളും ചെയ്യാത്ത പൂജകളും ഇലായിരുന്നു. ആ ദമ്പതികളുടെ പ്രാർത്ഥനയിൽ പരമശിവൻ സംപ്രീതനാവുകയും അവർക്കു ഒരു പെൺകുഞ്ഞു ജനിക്കുകയും ചെയ്തു. ശൈവ ചൈതന്യം തുളുമ്പുന്ന പെൺകുഞ്ഞു വളർന്നു വരുമ്പോൾ തന്നെ പല അത്ഭുതങ്ങളും കാണിച്ചു തുടങ്ങി, പിന്നീട് അവൾ ദൈവക്കരുവായി മാറുകയും മലനാട്ടിൽ കരുവാൾ ഭഗവതി എന്ന പേരിൽ ആ ദേവിയുടെ തെയ്യം കെട്ടിയാടുകയും ചെയ്തു. കാട്ടും മാട് ഇല്ലം തന്നെയാണ് കരുവാൾ ഭഗവതിയുടെ ആരൂഢ സ്ഥാനം. വിവിധയിടങ്ങളിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസം കരുവാൾ ഭഗവതിയുടെ തെയ്യക്കോലത്തിനുണ്ട്.

karuval bhagvathi-15c805ae-f52f-4c00-81e6-f8fa3fc212f1
previous arrow
next arrow
karuval bhagvathi-15c805ae-f52f-4c00-81e6-f8fa3fc212f1
karuval bhagvathi-781302f8-88e7-442e-89f8-2995997145b8
karuval bhagvathi-bfcbdcfa-8f4c-4bac-95d8-e78e20cdc933
previous arrow
next arrow

Similar Posts

  • കരിഞ്ചാമുണ്ടി

    വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങളിൽ ഏറ്റവും രൗദ്രഭാവം പൂണ്ട തെയ്യം ആണ് കരിഞ്ചാമുണ്ഡി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ആണ് പ്രധാനമായും കരിഞ്ചാമുണ്ഡിയെ കെട്ടിയാടുന്നത്. കാഴ്ചയിലും, പകർന്നാട്ടത്തിലും, അനുഷ്ഠാനങ്ങളിലും അങ്ങേ അറ്റം രൗദ്രത നിറഞ്ഞ കരിഞ്ചാമുണ്ഡി തെയ്യം കാണുന്ന ലോല ഹൃദയം ഉള്ളവരിൽ ഭയം ജനിപ്പിക്കും എന്നത് തീർച്ചയാണ്. അതീവ ശക്തി ശാലിയും അങ്ങേ അറ്റം ദുഷ്ടനും ആയിരുന്ന മഹിഷാസുരനെ നിഗ്രഹിച്ച ദേവി തന്നെ ആണ് കരിഞ്ചാമുണ്ഡി എന്നാണ് വിശ്വാസം. ഒരു സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ സാധിക്കുകയുള്ളൂ…

  • ഉച്ചിട്ട ഭഗവതി

    മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട…

  • കോതമൂരി തെയ്യം

    അത്യുത്തര കേരളത്തിൽ  പ്രത്യേകിച്ചും കോലത്ത് നാട്ടിൽ നിലനിന്നിരുന്ന ഒരു അനുഷ്ഠാന തെയ്യം കലാ രൂപം ആയിരുന്നു കോതാമൂരി തെയ്യം അഥവാ കോതാമൂരിയാട്ടം. കന്നിക്കൊയ്ത്തു കഴിഞ്ഞു തുലാം മാസത്തിൽ ആണ് ഈ തെയ്യം കെട്ടിയാടാറുമുള്ളത്. മാരി തെയ്യങ്ങളെയും, ആടി വേടൻ തെയ്യങ്ങളെ പോലെ വീട് വീടാന്തരം കയറി ഇറങ്ങുന്ന ഒരു തെയ്യം ആണ് കോതാമൂരി.  ഉർവ്വരതാ പൂജയ്ക്കായി നാട്ടിൻ പുറങ്ങളിൽ  കെട്ടിയാടിയിരുന്ന കോതാമൂരി ഇന്ന് ഏറെ കുറെ ഇല്ലാതായ ഒരു ഗ്രാമീണ കലാരൂപം ആണ്. അതാത് സ്ഥലങ്ങളിലെ പ്രധാന…

  • കണ്ടപ്പുലി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കണ്ടപ്പുലി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ…

  • മുത്തപ്പൻ

    വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്. മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും…

  • ധൂമാ ഭഗവതി

    മന്ത്ര മൂർത്തികളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ധൂമാ ഭഗവതി. ഭ്രാഹ്മണ ഇല്ലങ്ങളിൽ ആണ് ധൂമാ ഭഗവതിത്തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. തിരുമുടിയിലും അരക്കെട്ടിലും തീപന്തങ്ങളോട് കൂടി അതി രൗദ്ര ഭാവത്തോടെ ആണ് ധൂമ ഭഗവതിത്തെയ്യം കെട്ടിയാടുന്നത്. പരമശിവന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറവികൊണ്ട ഏഴ് ദേവതമാരിൽ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി. ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പിറവി കൊണ്ടതിനാൽ ആണ് ധൂമാ ഭഗവതി എന്ന പേര് വന്നത്. ഭദ്രകാളി സങ്കൽപ്പത്തിലും വാരാഹി സങ്കൽപ്പത്തിലും ധൂമാ ഭഗവതിയെ…