പടിഞ്ഞാറേ ചാമുണ്ഡി തെയ്യം

പുരാണത്തിലെ ചണ്ഡമുണ്ടാസുര നിഗ്രഹം , ശുംഭനിശുംഭ നിഗ്രഹം , രക്തബീജാസുര നിഗ്രഹം എന്നീ ദുഷ്‍ടാസുരൻമാരുടെ നിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഓരോ ചാമുണ്ഡി തെയ്യത്തിന്റെയും ഉല്പത്തി കഥ.

മഹാദേവന്റെ ഹോമ കുണ്ഡത്തിൽ നിന്നും അസുര നിഗ്രഹത്തിനായി ഉടലെടുത്ത ഏഴ് ദേവതകളിൽ പെട്ട ദേവതയാണ് പടിഞ്ഞാറേ ചാമുണ്ഡി. പഞ്ചുരുളി, ധൂമ്രാ ഭഗവതി , പണങ്ങത്ത് ചാമുണ്ഡി , കാല ചാമുണ്ഡി, ചുടല കാളി, കണികാട്ടി ദേവി എന്നീ ദേവത മാരാണ് പടിഞ്ഞാറേ ചാമുണ്ഡിക്കു പുറമെ മഹാദേവന്റെ ഹോമകുണ്ഡത്തിൽ നിന്നും ഉത്ഭവിച്ചത്.

മംഗലാപുരത്തു മംഗളം തട്ടിൽ പടർന്നു പന്തലിച്ച കോളി വൃക്ഷത്തിൽ ഊഞ്ഞാൽ ആടുന്ന ദേവിയെ ആദ്യം കണ്ടത് ദേവീഭക്തനായ അടുക്കത്തായരാണത്രേ . പിന്നീട് ദേവിയെ പാത്തൂർ വളഞ്ഞ മലയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നു കാലികൾക്കു കാവൽമാതാവായി ദേവിയെ ആളുകൾ പിന്നെ ആരാധിക്കാൻ തുടങ്ങി.

ഒരിക്കൽ ദാഹിച്ചു വലഞ്ഞ ചാമുണ്ഡി പടിഞ്ഞാറേ തറവാട് എന്ന വീട്ടിൽ എത്തി വെള്ളം കാച്ചിക്കുറുക്കിയ പാൽ കുറിക്കുകയായിരുന്നു , അപ്പോഴാണ് കന്നുകാലികളെ കടിച്ചു കീറി ചോര കുടിക്കുന്ന നരസിംഹ മൂർത്തിയെ ദേവി കണ്ടത്. കോപം പൂണ്ട ദേവി നരസിംഹ മൂർത്തിയോട് യുദ്ധം ചെയ്തു തുരത്തി ഓടിച്ചു. പടിഞ്ഞാറേ തറവാടിന് കാവലാളായ ദേവിയെ പിന്നീട് പടിഞ്ഞാറേ ചാമുണ്ഡി എന്ന് അറിയപ്പെട്ടു എന്നാണു വിശ്വാസം.

വേലൻ, കോപ്പാള സമുദായത്തിൽ ഉള്ളവർ ആണ് പടിഞ്ഞാറേ ചാമുണ്ഡിയെ കെട്ടിയാടുന്നത് . കണ്ണൂർ കാസറഗോഡ് ജില്ലകളിൽ വിവിധ കാവുകളിലും, തറവാടുകളിലും പടിഞ്ഞാറേ ചാമുണ്ഡി തെയ്യം കെട്ടിയാടി വരുന്നു.

Screenshot 2025-02-21 at 10.02.45 PM
previous arrow
next arrow
Screenshot 2025-02-21 at 10.02.45 PM
Screenshot 2025-02-21 at 10.04.33 PM
previous arrow
next arrow

Similar Posts

  • തീച്ചാമുണ്ഡി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം. അങ്ങേ അറ്റം കഠിനമായ ചടങ്ങുകൾ നിറഞ്ഞ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നതിന് അത്യധികം ശാരീരിക ക്ഷമതയും മാനസികമായ കരുത്തും ആവശ്യം ആണ്. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തി തന്നെ ആണ് തീച്ചാമുണ്ഡി തെയ്യം. ചടങ്ങുകളിൽ കാതലായ മാറ്റത്തോടെ വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി എന്ന പേരിലും തീച്ചാമുണ്ഡി…

  • ഉച്ചിട്ട ഭഗവതി

    മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട…

  • വേട്ടയ്ക്കൊരുമകൻ

    വേട്ടയ്‌ക്കരൻ , വേട്ടയ്ക്കൊരുമകൻ, വേട്ടക്കരുമകൻ എന്നീ പേരുകളിൽ ഈ തെയ്യം അറിയപ്പെടാറുണ്ട്. എങ്കിലും വേട്ടയ്ക്കൊരുമകൻ എന്ന പേരാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്. മഹാഭാരതത്തിൽ വനപർവത്തിൽ പരമ ശിവൻ അര്ജുനന് പാശുപതാസ്ത്രം നൽകിയ കഥ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലം ആണ് ഇന്ന് പ്രചാരത്തിൽ ഉള്ള വേട്ടയ്ക്കൊരുമകൻ പുരാവൃത്തത്തിന്റെ ഉല്പത്തിക്ക് ആധാരമാക്കിയിട്ടുള്ളത്. കൗരവരെ ജയിക്കുവാൻ വേണ്ടി പാശുപതാസ്ത്രം ലഭിക്കുവാൻ അർജുനൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു. അതി കഠിനമായ തപസ്സിനു ശേഷം സംപ്രീതൻ ആയ പരമശിവൻ അര്ജുനന് ആ ദിവ്യാസ്ത്രം നൽകാൻ…

  • വിഷകണ്ഠൻ

    അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ, പുരാണ കഥാപാത്രങ്ങൾ, അമ്മ ദൈവങ്ങൾ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ അധികാര വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ട് പിന്നീട് ദൈവക്കരുവായി പുനർജനിച്ച തെയ്യമാണ് വിഷകണ്ഠൻ തെയ്യം. പണ്ട് കാലത്തു വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ അവകാശമില്ലാതിരുന്ന കീഴാള ജാതിയിൽ ജനിച്ചു, സ്വന്തം ആഗ്രഹവും കഴിവും…

  • കതിവന്നൂർ വീരൻ

    അതിശയിപ്പിക്കുന്ന പുരാവൃത്തം കൊണ്ടും, അതീവ ചാരുതയാർന്ന പകർന്നാട്ടം കൊണ്ടും വളരെ പ്രാധ്യാന്യം ഉള്ള ഒരു തെയ്യം ആണ്  കതിവന്നൂർ വീരൻ അഥവാ മന്ദപ്പൻ. അമ്മ ദൈവങ്ങൾ, കന്യകമാർ , നാഗദൈവങ്ങൾ, അധികാര വർഗങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ , പുരാണ കഥാപാത്രങ്ങൾ  എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ തന്നെ ജീവിച്ചിരുന്ന വീരാളി മരണ ശേഷം  ദൈവം ആയി മാറിയതിന്റെ ഉത്തമ ഉദാഹരണം ആണ് കതിവന്നൂർ വീരൻ….

  • വയനാട്ടു കുലവൻ (തൊണ്ടച്ചൻ)

    വടക്കൻ കേരളത്തിൽ തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ. ആദി തീയനായ വയനാട്ടു കുലവന് തൊണ്ടച്ചൻ എന്നും പേരുണ്ട്. തൊണ്ടച്ചൻ എന്നാൽ ഏറ്റവും പ്രായം കൂടിയ ആൾ എന്നാണ് അർഥം. സാക്ഷാൽ പരമശിവന്റെ ഇടതു തുടയിൽ നിന്നും ഉടലെടുത്ത ദേവൻ ആണ് വയനാട്ടു കുലവൻ എന്നാണ് ഐതിഹ്യം. കൈലാസത്തിലെ മധുവനത്തിൽ ഉണ്ടായിരുന്ന തെങ്ങുകളിൽ മധു(കള്ള്) ഊറി വരാറുണ്ടായിരുന്നു. ഒരു നാൾ വേട വേഷം കെട്ടി നായാട്ടിന് ഇറങ്ങിയ പരമശിവൻ ഇത് കാണുകയും പിന്നെ…