വെളുത്ത ഭൂതം

ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് വെളുത്ത ഭൂതം. 

വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം,  ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. ഈ ഭൂത ഗണങ്ങൾക്കൊക്കെ മഹാശിവൻ പിതൃസ്ഥാനത്തും മാടായി കാവിലമ്മയായ തിരുവർക്കാട് ഭഗവതി മാതൃ സ്ഥാനത്തും ആണെന്നാണ് വിശ്വാസം.

കാവുകളിലെ നിധികൾ കാത്തു സൂക്ഷിക്കുന്ന ഭൂതം ആണ് വെളുത്ത ഭൂതം എന്നാണ് വിശാസം.  സാധാരണയായി ഹാസ്യം കലർന്ന ചലനങ്ങളും വായ് മൊഴിയുമായാണ് ഭൂത തെയ്യങ്ങൾ കെട്ടിയാടുന്നത്.അർദ്ധ രാത്രിയിൽ ആണ് ഭൂത തെയ്യങ്ങൾ കെട്ടിയാടി വരുന്നത്.

veluthabhootham-8a7fb985-18ee-42b0-a1cb-fded98bd5c3c
previous arrow
next arrow
veluthabhootham-8a7fb985-18ee-42b0-a1cb-fded98bd5c3c
veluthabhootham-92f48e0b-ff0e-48f9-9978-eb35b960ac2e
veluthabhootham-c55dab4e-b062-4ddf-8231-3d03d5d1fcc5
veluthabhootham-df5821eb-9be9-4ec7-ba92-648265867668
previous arrow
next arrow

Similar Posts

  • വയനാട്ടു കുലവൻ (തൊണ്ടച്ചൻ)

    വടക്കൻ കേരളത്തിൽ തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ. ആദി തീയനായ വയനാട്ടു കുലവന് തൊണ്ടച്ചൻ എന്നും പേരുണ്ട്. തൊണ്ടച്ചൻ എന്നാൽ ഏറ്റവും പ്രായം കൂടിയ ആൾ എന്നാണ് അർഥം. സാക്ഷാൽ പരമശിവന്റെ ഇടതു തുടയിൽ നിന്നും ഉടലെടുത്ത ദേവൻ ആണ് വയനാട്ടു കുലവൻ എന്നാണ് ഐതിഹ്യം. കൈലാസത്തിലെ മധുവനത്തിൽ ഉണ്ടായിരുന്ന തെങ്ങുകളിൽ മധു(കള്ള്) ഊറി വരാറുണ്ടായിരുന്നു. ഒരു നാൾ വേട വേഷം കെട്ടി നായാട്ടിന് ഇറങ്ങിയ പരമശിവൻ ഇത് കാണുകയും പിന്നെ…

  • വിഷ്ണു മൂർത്തി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട് വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ …

  • ആടി വേടൻ

    പഞ്ഞ മാസമായ കർക്കടകത്തിൽ വീട് വീടാന്തരം കയറി ഇറങ്ങി ആദിയും വ്യാദിയും ശമിപ്പിക്കുന്ന തെയ്യമാണ് വേടൻ തെയ്യം. ശ്രീ പാർവതി സങ്കല്പമായ ആടിയും സാക്ഷാൽ പരമശിവൻ സങ്കല്പമായ വേടനും രണ്ടു തെയ്യ കോലങ്ങളായി ഉൾപ്പെടുന്നത് കൊണ്ട് ആടിവേടൻ എന്നും ഈ കർക്കടക തെയ്യത്തിനു പേരുണ്ട്.  മഹാഭാരത കഥയിൽ വില്ലാളി വീരനായ അർജുനൻ ശിവ ഭഗവാനിൽ നിന്നും പാശുപതാസ്ത്രം തന്റെ  തപസ്സിലൂടെ നേടിയെടുത്ത കഥയുമായി ബന്ധപ്പെടുത്തിയാണ് ആടി വേടൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത് . പാണ്ഡവരുടെ വനവാസകാലത്ത് പരമശിവനിൽ…

  • ഭൈരവൻ തെയ്യം

    ആൺ കോലങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന തെയ്യം ആണ് ഭൈരവൻ തെയ്യം. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്. ബ്രഹ്മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാൻ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവൻ ആണ് ഭൈരവൻ. ഭൈരവൻ തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ കൈലാസത്തിൽ വച്ച് തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെ ചൊല്ലി ത്രിമൂർത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, പരമശിവനും ഇടയിൽ തർക്കം ഉണ്ടാവുകയും ഞാനാണ് ഏറ്റവും വലിയവൻ എന്ന് പരമശിവൻ…

  • തോട്ടുംകര ഭഗവതി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് തോട്ടുംകര ഭഗവതി തെയ്യം. ഭരണ വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവക്കരുവായി പുനർജനിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതി. കാഴ്ചയിൽ ഏറെ മനോഹരമായ തോട്ടുംകര ഭഗവതിയുടെ തോറ്റവും തെയ്യവും ഏറെ രൗദ്ര ഭാവം ഉള്ളതാണ്. തോട്ടുംകര ഭഗവതീയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തന്റെ ഭർത്താവും മക്കളും മരിച്ച ഒരു സ്ത്രീ ആ ദുഃഖത്തിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ നിരന്തരം രാമായണം വായിച്ചു…

  • പുലച്ചാമുണ്ഡി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന രൗദ്ര രൂപിണിയായ ഒരു തെയ്യം ആണ് പുലച്ചാമുണ്ഡി. വളരെ അപൂർവം ഇടങ്ങളിൽ മാത്രമേ പുല ചാമുണ്ഡി കെട്ടിയാടാറുള്ളു. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം.  ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും…