പുലിയൂര്‍ കാളി

ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂര്‍ കാളി തെയ്യം.

പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. ആറു പുലിക്കുട്ടികളിലെ ഏക പെൺ പുലി ദൈവമാണ് പുലിയൂര്‍ കാളി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ ആൺ പുലി ദൈവങ്ങൾ ആണ് മറ്റുള്ളവർ.

ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു. പക്ഷെ കരിന്തിരി നായരേ പുലി ദൈവങ്ങൾ കൊല്ലുകയാണ് ഉണ്ടായത്. പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായരും ദൈവക്കരുവായി മാറി. പുലിയൂര്‍ കാളി ഉൾപ്പെടെ ഉള്ള പുലി ദൈവങ്ങളുടെ തെയ്യങ്ങളും കരിന്തിരി നായരുടെ തെയ്യവും മലനാട്ടിൽ കെട്ടിയാടി വരുന്നു.

സാധാരണയായി പുലിയൂർ കാളി തെയ്യം ഉപദേവതയായി ഒറ്റയ്ക്ക് ആണ് കെട്ടിയടിക്കാറ്. കൂടാതെ ചിലയിടങ്ങളിൽ പുലിയൂർ കാളിയുടെ അമ്മ സങ്കല്പമായ പുള്ളിക്കരിങ്കാളി തെയ്യവും പുലിയൂർ കാളി തെയ്യത്തിന്റെ കൂടെ കെട്ടിയാടാറുണ്ട്.

puliyur kali-4b2f4a4a-d3cb-4be2-8359-a0376a8bac86
previous arrow
next arrow
puliyur kali-4b2f4a4a-d3cb-4be2-8359-a0376a8bac86
puliyur kali-13e111d5-6b2e-4c34-9a64-6870e004d9c9
puliyur kali-766d6440-9d04-4e48-b65d-56dda3fb25ea
puliyur kali-961144bd-d58b-4116-bdd3-377baa677994
puliyur kali-c5eedd37-1384-4bb8-b10a-d80ea938bad8
previous arrow
next arrow

Similar Posts

  • കരിഞ്ചാമുണ്ടി

    വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങളിൽ ഏറ്റവും രൗദ്രഭാവം പൂണ്ട തെയ്യം ആണ് കരിഞ്ചാമുണ്ഡി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ആണ് പ്രധാനമായും കരിഞ്ചാമുണ്ഡിയെ കെട്ടിയാടുന്നത്. കാഴ്ചയിലും, പകർന്നാട്ടത്തിലും, അനുഷ്ഠാനങ്ങളിലും അങ്ങേ അറ്റം രൗദ്രത നിറഞ്ഞ കരിഞ്ചാമുണ്ഡി തെയ്യം കാണുന്ന ലോല ഹൃദയം ഉള്ളവരിൽ ഭയം ജനിപ്പിക്കും എന്നത് തീർച്ചയാണ്. അതീവ ശക്തി ശാലിയും അങ്ങേ അറ്റം ദുഷ്ടനും ആയിരുന്ന മഹിഷാസുരനെ നിഗ്രഹിച്ച ദേവി തന്നെ ആണ് കരിഞ്ചാമുണ്ഡി എന്നാണ് വിശ്വാസം. ഒരു സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ സാധിക്കുകയുള്ളൂ…

  • കണ്ഠാകർണൻ

    പണ്ട് കാലത്ത് രോഗങ്ങൾ ഉണ്ടാക്കുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ രോഗം ഉണ്ടാക്കുന്ന ദൈവങ്ങളേയും രോഗം ഭേതമാക്കുന്ന ദൈവങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു. രോഗം ഭേതമാക്കുന്ന ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന ദൈവം ആണ് കണ്ഠാകർണൻ. കണ്ഠാകർണന് അഗ്നികണ്ഠാകർണൻ എന്നും പേരുണ്ട്. കണ്ഠാകർണന്റെ കഥ വസൂരിമാല ഭഗവതിയുടെ കഥയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ട് തന്നെ രോഗകാരിണിയായ വസൂരി മാല ഭഗവതിയുടെ കഥയോട് ചേർത്ത് മാത്രമേ കണ്ഠാകർണന്റെ ഉല്പത്തിയും പറയാൻ പറ്റുകയുള്ളു. ദാരികാസുരന്റെ നിഗ്രഹവുമായി…

  • കന്നിക്കൊരുമകൻ

    വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്.  പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും…

  • മാരപ്പുലി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് മാരപ്പുലി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ…

  • തീച്ചാമുണ്ഡി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം. അങ്ങേ അറ്റം കഠിനമായ ചടങ്ങുകൾ നിറഞ്ഞ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നതിന് അത്യധികം ശാരീരിക ക്ഷമതയും മാനസികമായ കരുത്തും ആവശ്യം ആണ്. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തി തന്നെ ആണ് തീച്ചാമുണ്ഡി തെയ്യം. ചടങ്ങുകളിൽ കാതലായ മാറ്റത്തോടെ വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി എന്ന പേരിലും തീച്ചാമുണ്ഡി…

  • ഉച്ചിട്ട ഭഗവതി

    മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട…