കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന തീര ദേശ ഗ്രാമം ആണ് വലിയപറമ്പ്. കേരളത്തിലെ മൂന്നാമത്തെ വലിയ കായൽ ശൃംഖലയാണ് വലിയപറമ്പ്. വടക്കൻ കേരളത്തിൽ തന്നെ വിപുലമായ രീതിയിൽ ഹൗസ്ബോട്ട് സൗകര്യം ഉള്ള പ്രധാന പെട്ട ഒരു ടുറിസ്റ് കേന്ദ്രം ആണ് വലിയ പറമ്പ്.
തേജസ്വിനി പുഴ ഉൾപ്പെടെ നാല് നദികൾ ഇവിടെ ചേരുന്നു അതിമനോഹരമായ കായൽ ശൃംഖല ആണ് വലിയ പറമ്പ്. ശാന്തമായ കായൽ, ചെറിയ തുരുത്തുകൾ, ഇടതൂർന്ന കണ്ടൽക്കാടുകൾ, തെങ്ങിൻതോപ്പുകൾ എന്നിവ വലിയപറമ്പിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഹൗസ്ബോട്ട് യാത്രകളാണ്. ആലപ്പുഴയിലെ കായലുകളിൽ നിന്ന് വ്യത്യസ്തമായി, വലിയപറമ്പ കൂടുതൽ ശാന്തവും താരതമ്യേന ആൾത്തിരക്ക് കുറഞ്ഞതും ആയ പ്രദേശം ആണ് .
വലിയപറമ്പിലെ ഹൗസ്ബോട്ട് യാത്രയിൽ, പുഴയുടെ തീരത്തുള്ള ഗ്രാമീണ ജീവിതം, മത്സ്യബന്ധനം, കക്ക കൃഷി എന്നിവ കാണാം. കായലിലെ മൽസ്യ വിഭവങ്ങൾ ഉപയോഗിച്ചുള്ള നാടൻ ഭക്ഷണം യാത്രയുടെ മറ്റൊരു പ്രത്യേകതയാണ്. ഇവിടത്തെ ചെറിയ തുരുത്തുകളായ അച്ചാംതുരുത്തും ചെറുവത്തൂരും ബന്ധിപ്പിച്ച് കേരളത്തിലെ ഏറ്റവും നീളമുള്ള നടപ്പാലമുണ്ട്. ഈ നടപ്പാലത്തിലൂടെ നടക്കുന്നത് ഒരു മനോഹരമായ അനുഭവമാണ്. പ്രകൃതി സ്നേഹികൾക്കും ശാന്തത ആഗ്രഹിക്കുന്നവർക്കും പറ്റിയ ഒരിടമാണ് വലിയ പറമ്പ്.
