കേരളം – എറണാകുളം കാലാവസ്ഥ
- Temperature
- Precipitation
- Rain Chance
- Wind
- Humidity
- Pressure
മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് ശാസ്തപ്പൻ തെയ്യം. കുട്ടി ശാസ്തൻ , കുട്ടിച്ചാത്തൻ എന്നീ പേരുകളിലും ശാസ്തപ്പൻ തെയ്യം അറിയപ്പെടുന്നു. പതിനെട്ടു ബ്രാഹ്മണ കുടുംബങ്ങൾ ആരാധിക്കുന്ന മൂർത്തി ആണ് ശാസ്തപ്പൻ. പ്രാർത്ഥിക്കുന്നവർക്ക് ഐശ്വര്യവും വിമർശിക്കുന്നവർക്ക് ദുരിതവും വിതയ്ക്കുന്ന ഉഗ്ര മൂർത്തിയാണ് കുട്ടി ശാസ്‌തൻ എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ പയ്യന്നുരിനടുത്തു കാളകാട്ട് ഇല്ലം എന്ന ബ്രാഹ്മണ കുടുംബവുമായി ബന്ധപ്പെട്ടാണ് ശാസ്തപ്പൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത്. സർവ പ്രതാപങ്ങളും സമ്പത്തും പാണ്ഡിത്യവും ഏറെ ഉണ്ടെങ്കിലും കാളകാട്ടില്ലത്തെ തിരുമേനിക്കു…
കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ. മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ…
കേരളത്തിന്റെ കണ്ണൂർ ജില്ലയുടെ സാംസ്കാരിക ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ഈ പ്രദേശത്തിന്റെ സമ്പന്നമായ ആത്മീയവും വാസ്തുവിദ്യാപരവുമായ പൈതൃകത്തിന്റെ മഹത്തായ സാക്ഷ്യമായി നിലകൊള്ളുന്നു. 1,500 വർഷത്തിലേറെ പഴക്കമുള്ള ഈ പുണ്യക്ഷേത്രം, വിശപ്പ് ശമിപ്പിക്കുകയും അനന്തമായ പോഷണം നൽകുകയും ചെയ്യുന്ന ദിവ്യമാതാവായ അന്നപൂർണ്ണേശ്വരി എന്ന ദിവ്യരൂപത്തിൽ പാർവതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നായി ദക്ഷിണേന്ത്യയിൽ സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. കാശിയിൽ നിന്ന് സ്വർണ്ണക്കപ്പലിൽ മറ്റ് പ്രമുഖ പ്രാദേശിക ദേവതകൾക്കൊപ്പം ദേവി…
കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പാമ്പുകളെയും മറ്റ് ഉരഗങ്ങളെയും കുറിച്ച് പഠിക്കാനും അവയെ അടുത്തറിയാനും സഹായിക്കുന്ന ഒരു സ്ഥാപനമാണ് പറശ്ശിനിക്കടവ് സ്‌നേക് പാർക്ക്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ആണ് സ്‌നേക് പാർക്ക് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഒരു പാമ്പ് വളർത്തു കേന്ദ്രം ആണ് പറശ്ശിനിക്കടവ് സ്‌നേക് പാർക്ക്. വിവിധതരം വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെയും, മറ്റ് ഉരഗങ്ങളായ മുതല, ആമ, ഉടുമ്പ് തുടങ്ങിയവയെയും ഇവിടെ കാണാൻ സാധിക്കും….
ശിരസ്സിൽ അണിയുന്ന തിരുമുടികളെ ആണ് മുടിച്ചമയങ്ങൾ എന്ന് പറയുന്നത്. മറ്റെല്ലാ ചമയങ്ങൾക്കും ശേഷം അവസാനം അണിയുന്ന തിരുമുടിയോടെ ആണ് തെയ്യച്ചമയം പൂർണമാകുന്നത്. അണിയറയിൽ നിന്നും പുറത്ത് വന്നതിനു ശേഷം തെയ്യം ഒരു പീഠത്തിൽ ഇരുന്നതിനു ശേഷം ആണ് തിരുമുടി അണിയുന്നത്. തിരുമുടി അണിയൽ ചടങ്ങു നടക്കുമ്പോൾ ചെണ്ടമേളങ്ങൾ ആവേശത്തിൽ ഉണരും. ഓരോ തെയ്യത്തിനും പ്രത്യേകമായി തിരുമുടികൾ ഉണ്ട്. കുരുത്തോല , തുണി , മുള , കവുങ്ങിൻ വാരി , മുരിക്കിൻ തടി , ചെക്കി പൂക്കൾ,…
തുളുനാടൻ , മലനാടൻ , തെക്കൻ കളരി (വേണാടൻ കളരി) എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പൊതുവെ നിലവിൽ ഉള്ളത്. ഇത് കൂടാതെ വടക്കൻ , തെക്കൻ , മദ്യ കേരളം എന്നീ രീതികളിലും കളരികലെ തരാം തിരിക്കാറുണ്ട്. ഇന്നത്തെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയിലെയും പ്രദേശങ്ങളിൽ ആണ് തുളു നാടൻ കളരി നിലവിൽ നിന്നിരുന്നത്. നാട്ടിലെ കളരികൾ പോലെ തുളുനാട്ടിൽ ഗരഡികൾ എന്നാണ് കളരി അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ അറിയപ്പെട്ടിരുന്നത്. തുളുനാടൻ കളരി വാൾപയറ്റിലും ആഭിചാര…