കേരളം – ഇടുക്കി കാലാവസ്ഥ
- Temperature
- Precipitation
- Rain Chance
- Wind
- Humidity
- Pressure
കണ്ണൂർ നഗരത്തിനു അടുത്ത് തന്നെയായി അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന യൂറോപ്യൻ നിർമിതമായ ചരിത്ര പ്രസിദ്ധമായ കോട്ട ആണ് സെന്റ് ആഞ്ചലോ കോട്ട അഥവാ കണ്ണൂർ കോട്ട. 1505 തിൽ പോർട്ടുഗീസ് വൈസ്രോയി ഡോം ഫ്രാൻസിസ്കോ അൽമേഡി ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അക്കാലത്ത് കച്ചവട ആവശ്യങ്ങൾക്കും പ്രതിരോധത്തിനും വളരെ തന്ത്ര പ്രധാനമായ ഒരു കേന്ത്രം ആയിരിക്കുന്നു കണ്ണൂർ കോട്ട. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷ് കാരും ഈ കോട്ടയുടെ അവകാശികൾ ആയി. കോട്ടയുടെ മുകളിൽ നിന്നുള്ള…
പണ്ട് കാലത്ത് രോഗങ്ങൾ ഉണ്ടാക്കുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ രോഗം ഉണ്ടാക്കുന്ന ദൈവങ്ങളേയും രോഗം ഭേതമാക്കുന്ന ദൈവങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു. രോഗം ഭേതമാക്കുന്ന ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന ദൈവം ആണ് കണ്ഠാകർണൻ. കണ്ഠാകർണന് അഗ്നികണ്ഠാകർണൻ എന്നും പേരുണ്ട്. കണ്ഠാകർണന്റെ കഥ വസൂരിമാല ഭഗവതിയുടെ കഥയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതു കൊണ്ട് തന്നെ രോഗകാരിണിയായ വസൂരി മാല ഭഗവതിയുടെ കഥയോട് ചേർത്ത് മാത്രമേ കണ്ഠാകർണന്റെ ഉല്പത്തിയും പറയാൻ പറ്റുകയുള്ളു. ദാരികാസുരന്റെ നിഗ്രഹവുമായി…
തെയ്യാട്ടത്തിൽ അതി പ്രധാനമായ തോറ്റം ചടങ്ങിന്റെ മറ്റൊരു രൂപം ആണ് വെള്ളാട്ടം. തോറ്റം പോലെ തന്നെ പ്രധാന തെയ്യം ഇറങ്ങുന്നതിനു മുൻപ് ആണ് വെള്ളാട്ടം ഇറങ്ങുന്നത്. കെട്ടിയാടാൻ പോകുന്ന തെയ്യത്തെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉള്ള വായ് പാട്ട് ആണ് തോറ്റം. എന്നാൽ വെള്ളാട്ടം എന്നത് കെട്ടിയാടാൻ പോകുന്ന തെയ്യത്തിന്റെ വളരെ ലളിതമായ ഇളം കോലം (ചെറിയ തെയ്യം) തന്നെ ആണ്. അത് കൊണ്ട് തന്നെ വെള്ളാട്ടത്തിന് ഇളം കോലം എന്നും പറയാറുണ്ട്. ശൈവാംശ ദേവന്മാരുടെയും…
1956 നവംബർ 1 ന് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുമായി ലയിപ്പിച്ചാണ് ആധുനിക കേരള സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തൊട്ടുപിന്നാലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണികൾക്കിടയിൽ ഇടയ്ക്കിടെ അധികാരം മാറിമാറി വന്നതിലൂടെ നിർവചിക്കപ്പെട്ട ഒരു സവിശേഷ രാഷ്ട്രീയ ചരിത്രത്തിന് തുടക്കമിട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.ഐ / സി.പി.ഐ-എം)ഉദ്ഘാടക മുഖ്യമന്ത്രി എന്ന നിലയിൽ, ലോകത്തിലെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഇ.എം.എസ്. നമ്പൂതിരിപ്പാട് നയിച്ചു. 1957…
കാവുകളിൽ അനുഷ്ടിച്ചു പോകുന്ന ഒരു ചടങ്ങാണ് ഏളത്ത്. കളിയാട്ടം പോലുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി നാട്ടിലെ മുഴുവൻ ഗൃഹങ്ങളിലും അതാത് കാവിലെ ആചാരപെട്ട വെളിച്ചപ്പാടൻ മാർ കയറി ഇറങ്ങുന്ന ചടങ്ങാണ് ഏളത്ത്. എഴുന്നള്ളത്ത് എന്ന വാക്കിന്റെ ലോപിച്ച രൂപം ആണ് ഏളത്ത്. ആഘോഷങ്ങളുടെ വരവ് നാട് മുഴുവൻ അറിയിക്കുക എന്നതാണ് എളത്തിന്റെ പ്രധാന ലക്ഷ്യം. കാവുകളിൽ നിന്നും ആളും അകമ്പടിയും കൈ വിളക്കുമായി ഇറങ്ങുന്ന ഏളത്ത് വീട് വീടാന്തരം കയറി ഇറങ്ങി വീട് പടിക്കലും വീട്ടുകാർക്കും മഞ്ഞ കുറി…
മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്. പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്ക്ക് കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു…