| | |

സെന്റ് ആഞ്ചലോസ് കോട്ട കണ്ണൂർ

കണ്ണൂർ നഗരത്തിനു അടുത്ത് തന്നെയായി അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന യൂറോപ്യൻ നിർമിതമായ ചരിത്ര പ്രസിദ്ധമായ കോട്ട ആണ് സെന്റ് ആഞ്ചലോ കോട്ട അഥവാ കണ്ണൂർ കോട്ട. 1505 തിൽ പോർട്ടുഗീസ് വൈസ്രോയി ഡോം ഫ്രാൻസിസ്കോ അൽമേഡി ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അക്കാലത്ത് കച്ചവട ആവശ്യങ്ങൾക്കും പ്രതിരോധത്തിനും വളരെ തന്ത്ര പ്രധാനമായ ഒരു കേന്ത്രം ആയിരിക്കുന്നു കണ്ണൂർ കോട്ട. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷ് കാരും ഈ കോട്ടയുടെ അവകാശികൾ ആയി.

 കോട്ടയുടെ മുകളിൽ നിന്നുള്ള അറബിക്കടലിന്റെ കാഴ്ച അതിമനോഹരമാണ്. സൂര്യാസ്തമയ സമയത്ത് ഈ കാഴ്ചയ്ക്ക് കൂടുതൽ ഭംഗിയേറും. കോട്ടയ്ക്കുള്ളിൽ പുരാതനമായ ഒരു ലൈറ്റ് ഹൗസും, പോർച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും കാലത്തെ കെട്ടിടാവശിഷ്ടങ്ങളും കാണാം. ത്രികോണാകൃതിയിലുള്ള ഈ കോട്ടയുടെ ഭിത്തികൾ നിർമിച്ചിരിക്കുന്നത് കുന്നു പോലെ ആണ് .

കോട്ടയുടെ നിർമ്മാണ ശൈലി യൂറോപ്യൻ സൈനിക വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. വലിയ കവാടങ്ങളും, നിരീക്ഷണ ഗോപുരങ്ങളും, പീരങ്കികൾ സ്ഥാപിക്കാനുള്ള കൊത്തളങ്ങളും ഇതിന്റെ പ്രത്യേകതകളാണ്. കോട്ടയുടെ ഭിത്തികളിൽ നിന്നാൽ കണ്ണൂർ നഗരത്തിന്റെയും മാപ്പിള ബേ തുറമുഖത്തിന്റെയും വിശാലമായ ദൃശ്യം ലഭ്യമാണ്. പണ്ട് വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ തുറമുഖം.

ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ കോട്ട ഇപ്പോൾ. ഇവിടുത്തെ ഉദ്യാനം മനോഹരമായി പരിപാലിക്കപ്പെടുന്നുണ്ട്. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, അനേകം ചരിത്ര വിദ്യാർത്ഥികളും ഗവേഷകരും ഇവിടെ സന്ദർശനം നടത്താറുണ്ട്. കോട്ടയുടെ ഉള്ളിൽ വെച്ച് പഴയകാല പീരങ്കികളും മറ്റ് യുദ്ധോപകരണങ്ങളും കാണാം. .

ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം എന്നതിനു പുറമെ  കണ്ണൂർ കോട്ട മികച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇന്ന്. കുടുംബത്തോടൊപ്പം വൈകുന്നേരങ്ങളിൽ സന്ദർശിക്കാനും, കടൽക്കാറ്റ് കൊള്ളാനും, പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി ആളുകൾ ഇവിടെയെത്തുന്നു. 

Similar Posts

  • | | |

    പാലക്കയം തട്ട് കണ്ണൂർ യാത്രാ വിവരണം

    പൈതൽ മല പോലെ തന്നെ കണ്ണൂർ ജില്ലയിലെ അതി മനോഹരമായ മറ്റൊരു ട്രെക്കിങ് കേന്ദ്രമാണ് പാലക്കയം തട്ട്. മലയോര ഗ്രാമമായ നടുവിൽ എന്ന സ്ഥലത്താണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി (1000 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, മനോഹരമായ കാഴ്ചകൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. മലനിരകളുടെയും താഴ്‌വരകളുടെയും വിശാലമായ കാഴ്ചകൾ പാലക്കയം തട്ടിനെ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ളതാക്കുന്നു. കോടമഞ്ഞ് നിറഞ്ഞ പ്രഭാതങ്ങളും സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ചകളും ഇവിടുത്തെ…

  • | |

    കേരള കാലാവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ

    ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിൽ വർഷം മുഴുവനും സുഖകരമായ ഉഷ്ണമേഖലാ സമുദ്ര കാലാവസ്ഥയാണുള്ളത്. അറബിക്കടലിന്റെ സാമീപ്യവും പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ കാലാവസ്ഥയെ പ്രധാനമായും സ്വാധീനിക്കുന്നത്. കടുത്ത ചൂടോ അസഹനീയമായ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയാണ് കേരളത്തിന്റെ പ്രത്യേകത. ബീച്ച് ടൂറിസം, ഹിൽ സ്റ്റേഷൻ യാത്രകൾ, വന്യജീവി സഫാരി, ആയുർവേദ ചികിത്സ എന്നിവയ്ക്കായി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് കാലാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും. കേരളത്തിലെ പ്രധാന ഋതുക്കൾ കേരളത്തിലെ കാലാവസ്ഥയെ…

  • ചുഴലി ഭഗവതി തെയ്യം

    പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്.  വടക്കൻ കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ ആണ് അള്ളട സ്വരൂപം , കോല സ്വരുപം , കോട്ടയം സ്വരൂപം എന്നിവ.  കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ…

  • മടയിൽ ചാമുണ്ഡി

    ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ…

  • കളരി പഠനം ചുരുക്കത്തിൽ

    അതി പ്രാചീനമായ ഒരു ആയോധന കലയാണെങ്കിലും വളരെ ചിട്ടയോടു കൂടി ശാസ്ത്രീയമായ രീതിയിൽ ആണ് കളരി പഠനം ക്രമീകരിച്ചിരിക്കുന്നത്. കളരി പഠനത്തെ പ്രധാനമായും നാല് ഘട്ടങ്ങൾ ആയാണ് തരം തിരിച്ചിട്ടുള്ളത്. മെയ് പയറ്റ്, കോൽ പയറ്റ്, ആയുധ പയറ്റു, വെറും കൈ പ്രയോഗം എന്നിവയാണ് ഈ നാല് ഘട്ടങ്ങൾ. മേയ്ത്താരി , കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ ആണ് ഈ ഘട്ടങ്ങളുടെ കളരി ഭാഷ്യം. മേല്പറഞ്ഞ ഘട്ടങ്ങൾക്കു പുറമെ ചില മർമ വിദ്യ, ഉഴിച്ചിൽ, ചികിത്സാ എന്നിവയും…

  • | | |

    കോലസ്വരൂപം ചരിത്രം കണ്ണൂർ

    പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻ മാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു.  അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ കോലത്തിരി രാജാക്കൻമാർ ഭരിച്ചിരുന്ന  സ്വരൂപം ആണ് കോല സ്വരൂപം. കോലത്തിരുവടികോവിലധികാരികൾ എന്ന വാക്ക് ലോപിച്ചാണ് കോലത്തിരി എന്ന വാക്കു ഉണ്ടായത്. കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. കോല സ്വരൂപത്തിനെ കോല രാജവംശം എന്നും അറിയപ്പെടുന്നു. കോല സ്വരൂപത്തിന്റെ…