പുലിമാരുതൻ

ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിമാരുതൻ തെയ്യം.

പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ.

ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു. പക്ഷെ കരിന്തിരി നായരേ പുലി ദൈവങ്ങൾ കൊലുകയാണ് ഉണ്ടായത്. പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായരും ദൈവക്കരുവായി മാറി. പുലിമാരുതൻ ഉൾപ്പെടെ ഉള്ള പുലി ദൈവങ്ങളുടെ തെയ്യങ്ങളും കരിന്തിരി നായരുടെ തെയ്യവും മലനാട്ടിൽ കെട്ടിയാടി വരുന്നു.

Kandappuli-bf165e2e-7b09-4086-9657-447f5ad471f3
previous arrow
next arrow
Kandappuli-bf165e2e-7b09-4086-9657-447f5ad471f3
Kandappuli-bf165e2e-7b09-4086-9657-447f5ad471f3
previous arrow
next arrow

Similar Posts

  • വിഷ്ണു മൂർത്തി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട് വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ …

  • ധൂമാ ഭഗവതി

    മന്ത്ര മൂർത്തികളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ധൂമാ ഭഗവതി. ഭ്രാഹ്മണ ഇല്ലങ്ങളിൽ ആണ് ധൂമാ ഭഗവതിത്തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. തിരുമുടിയിലും അരക്കെട്ടിലും തീപന്തങ്ങളോട് കൂടി അതി രൗദ്ര ഭാവത്തോടെ ആണ് ധൂമ ഭഗവതിത്തെയ്യം കെട്ടിയാടുന്നത്. പരമശിവന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറവികൊണ്ട ഏഴ് ദേവതമാരിൽ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി. ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പിറവി കൊണ്ടതിനാൽ ആണ് ധൂമാ ഭഗവതി എന്ന പേര് വന്നത്. ഭദ്രകാളി സങ്കൽപ്പത്തിലും വാരാഹി സങ്കൽപ്പത്തിലും ധൂമാ ഭഗവതിയെ…

  • പുതിയ ഭഗവതി

    പുതിയ ഭഗവതിക്കു പുതിയോതി എന്നും പേരുണ്ട്. വടക്കൻ കേരളത്തിൽ പ്രതേകിച്ചും കോല സ്വരൂപത്തിൽ ഒട്ടനവധി സ്ഥലത്തു കെട്ടിയാടുന്ന അതീവ ചാരുതയാർന്ന ഒരു തെയ്യം ആണ് പുതിയ ഭഗവതി. രോഗം വരുത്തുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്ന സങ്കല്പം പണ്ട് കാലത്തു ഉണ്ടായിരിന്നു. അത്തരത്തിൽ ത്രിലോകത്തു പകർന്നു പിടിച്ച വസൂരി രോഗം ഇല്ലാതാക്കാൻ വേണ്ടി പരമ ശിവൻ സൃഷ്‌ടിച്ച ദേവത ആണ് പുതിയ ഭഗവതി. പരമശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ഉൽഭവിച്ച ദേവതമാരാണ് ചീറുമ്പമാർ. മൂത്തതും ഇളയതുമായ ചീറുമ്പമാരെ മഹാദേവൻ…

  • കണ്ണങ്ങാട്ട് ഭഗവതി

    അമ്മ ദൈവങ്ങളിൽ പ്രധാനിയായ കണ്ണങ്ങാട്ട് ഭഗവതി തെയ്യം മണിയാണി(യാദവ) വിഭാഗത്തിൽ ഉള്ളവരുടെ കുല ദേവതയാണ്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹോദരിയായ യോഗമായാ ദേവിയെയാണ് കണ്ണങ്ങാട്ട് ഭഗവതി തെയ്യമായി കെട്ടിയാടുന്നത്‌. മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റ തോഴിയായ കണ്ണങ്ങാട്ട് ഭഗവതിക്കു രൂപത്തിലും നടനത്തിലും മുച്ചിലോട്ടു ഭഗവതിയുമായി ഏറെ സാമ്യം ഉണ്ട്. കണ്ണങ്ങാട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകളെ കണ്ണങ്ങാട്ട് കാവുകൾ എന്നാണ് വിളിക്കാറുള്ളത്. മുച്ചിലോട്ടു കാവുകളിലും കണ്ണങ്ങാട്ട് ഭഗവതിയെ കെട്ടിയാടിക്കാറുണ്ട്. കണ്ണങ്ങാട്ട് ഭഗവതിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. മഹാ ദുഷ്ടനായ…

  • പാടാർകുളങ്ങര ഭഗവതി

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനിയായ ഒരു തെയ്യം ആണ് പാടാർ കുളങ്ങര ഭഗവതി തെയ്യം. ശിവ പുത്രിയായ കാളിയുടെ സങ്കൽപ്പത്തെ ആണ്  ഉഗ്രമൂർത്തിയായ പാടാർ കുളങ്ങര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്. ശിവന്റെ ഹോമാഗ്നിയിൽ നിന്നും ഉത്ഭവിച്ച ഭഗവതി ശിവന്റെ വസൂരി രോഗം ശമിപ്പിക്കുകയും പിന്നീട് ശിഷ്ട ജന പരിപാലത്തിനായി ഭൂമിയിൽ എത്തുകയും ചെയ്തു എന്നാതാണ് ഈ തെയ്യത്തിനു പിന്നിൽ ഉള്ള ഐതിഹ്യം. ഒരു നാൾ നായാട്ടിനിറങ്ങിയ ഒരു നായർ കാട്ടിൽ ഒരു ദിവ്യ വെളിച്ചം കാണുകയും അത്…

  • കന്നിക്കൊരുമകൻ

    വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്.  പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും…