നാഗകന്നി

ഭാരതീയ ആരാധനാ രീതികളിൽ അതി പ്രധാനമാണ് നാഗാരാധന.  അമ്മ ദൈവ ആരാധന , വീരാധന എന്നിവ പോലെ തെയ്യങ്ങളിലും നാഗാരാധനയ്ക്കും പ്രബല സ്ഥാനം ഉണ്ട്. രോഗ മുക്തിക്കും, സന്താന ലബ്‌ധിക്കും, മുജ്ജന്മ പാപ മോക്ഷത്തിനും ഒക്കെ നാഗാരാധന ഉത്തമം ആണ് എന്നാണ് വിശ്വാസം. നാഗ ദൈവങ്ങളെ തെയ്യമായി കെട്ടിയാടാത്ത കാവുകളിൽ പോലും കാവിനോട് ചേർന്ന് നാഗ സ്ഥാനം ഉണ്ടാവാറുണ്ട്. ഇത്തരം കാവുകളിൽ സന്ധ്യക്കു വിളക്ക് വെക്കുന്ന നേരം നാഗസ്ഥാനത്തും വിളക്കു വെക്കും.

നാഗാരാധനയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് നാഗകന്നി. നാഗ കന്യക, നാഗേനി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വടക്കൻ മലബാറിലെ ഒട്ടു മിക്ക സ്വരൂപങ്ങളിലും നാഗ കന്നി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂർ ജില്ലയിലെ കരിപ്പാൽ നാഗക്കാവും , എടനാട് നാഗക്കാവും പ്രസിദ്ധമായ നാഗക്കവുകൾ ആണ്. വണ്ണാൻ സമുദായത്തിൽ ഉള്ളവരാണ് ഈ തെയ്യം കെട്ടിയാടുന്നത് 

നാഗക്കാവിന്റെ നാശമോ നാഗങ്ങളുടെ മുട്ടകൾ ഉടഞ്ഞു പോകുന്നതോ വലിയ പാപം ആണെന്നും അങ്ങനെ സംഭവിച്ചാൽ സന്താന നാശം ഉണ്ടാവുമെന്നും ഉള്ള വിശ്വാസം പണ്ട് കാലത്ത് ഉണ്ടായിരുന്നു. അതിന്റെ പ്രതിവിധിയായി പ്രാർത്ഥനയായി നാഗകന്നി തെയ്യത്തെ കെട്ടിയാടുന്ന പതിവും ഉണ്ടായിരുന്നു. 

പാലാഴിയിലെ വെള്ളിമാൻ കല്ലിന്റ അരികത്തെ മണിനാഗ പുറ്റിൽ നിന്നാണ് നാഗ ദൈവങ്ങൾ  ഉടലെടുത്തത് എന്നാണ് വിശ്വാസം.  നാഗകന്നി കൂടാതെ നാഗത്താൻ , നാഗപ്പോതി , നാഗരാജൻ എന്നീ നാഗ ദൈവങ്ങളുടെ തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ട്.

nagakanni-10f620f3-85c3-4d71-84d3-23858451e128
previous arrow
next arrow
nagakanni-10f620f3-85c3-4d71-84d3-23858451e128
nagakanni-5898c28f-8875-4296-b8da-5f21f9eba6ce
nagakanni-e9e491eb-f89d-4751-a3ae-46f3a2ce6be1
previous arrow
next arrow

Similar Posts

  • ധൂമാ ഭഗവതി

    മന്ത്ര മൂർത്തികളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ധൂമാ ഭഗവതി. ഭ്രാഹ്മണ ഇല്ലങ്ങളിൽ ആണ് ധൂമാ ഭഗവതിത്തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. തിരുമുടിയിലും അരക്കെട്ടിലും തീപന്തങ്ങളോട് കൂടി അതി രൗദ്ര ഭാവത്തോടെ ആണ് ധൂമ ഭഗവതിത്തെയ്യം കെട്ടിയാടുന്നത്. പരമശിവന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറവികൊണ്ട ഏഴ് ദേവതമാരിൽ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി. ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പിറവി കൊണ്ടതിനാൽ ആണ് ധൂമാ ഭഗവതി എന്ന പേര് വന്നത്. ഭദ്രകാളി സങ്കൽപ്പത്തിലും വാരാഹി സങ്കൽപ്പത്തിലും ധൂമാ ഭഗവതിയെ…

  • കരുവാൾ ഭഗവതി

    മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി. പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും….

  • പുലി മറഞ്ഞ തൊണ്ടച്ചൻ

    പുലയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ. മരണ ശേഷം ദൈവമായി മാറിയ വിശിഷ്ട വ്യക്തികളുടെ ഗണത്തിൽ ആണ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യം പെടുന്നത്. വടക്കേ മലബാറിൽ തൊണ്ടച്ചൻ എന്ന് പറഞ്ഞാൽ മുത്തച്ഛൻ എന്നാണ് അർഥം. പല ഗോത്ര സംസ്കൃതിയിലും തങ്ങളുടെ പൂർവികരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. പൂർവികർക്ക് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്ന സമുദായം ആണ് പുലയ സമുദായം. അള്ളട സ്വരൂപത്തിലെ തമ്പുരാന്റെ മാറാ രോഗം തന്റെ…

  • മാക്കം

    അമ്മ ദൈവ സങ്കൽപ്പങ്ങളിൽ അതി പ്രാധാന്യം ഉള്ള തെയ്യം ആണ് മാക്കം. കടാങ്കോട്ട് മാക്കം, മാക്കവും മക്കളും, മാക്കപ്പോതി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വളരെ പ്രശസ്തമായ ഒരു തെയ്യമാണെങ്കിലും താരതമ്യേന കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് മാക്കം കെട്ടിയാടാറുള്ളത്. മാക്കം എന്ന കുലീനയായ യുവതിയുടെ ജീവിതത്തിലെ വേദനാ ജനകമായ ചില സംഭവങ്ങളും മരണമവും ആണ് മാക്കം എന്ന തെയ്യത്തിനു ഇതിവൃത്തം. ഉത്തര കേരളത്തിലെ കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം എന്ന സ്ഥലത്തെ കീർത്തി കേട്ട ഒരു നമ്പ്യാർ…

  • പുലിയൂര്‍ കാളി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂര്‍ കാളി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. ആറു പുലിക്കുട്ടികളിലെ ഏക പെൺ പുലി ദൈവമാണ് പുലിയൂര്‍ കാളി. കണ്ടപ്പുലി,…

  • മുതലത്തെയ്യം

    കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ. മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ…