പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം
കണ്ണൂർ ജില്ലയിൽ പറശ്ശിനിക്കടവ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പാമ്പുകളെയും മറ്റ് ഉരഗങ്ങളെയും കുറിച്ച് പഠിക്കാനും അവയെ അടുത്തറിയാനും സഹായിക്കുന്ന ഒരു സ്ഥാപനമാണ് പറശ്ശിനിക്കടവ് സ്നേക് പാർക്ക്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ആണ് സ്നേക് പാർക്ക് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഒരു പാമ്പ് വളർത്തു കേന്ദ്രം ആണ് പറശ്ശിനിക്കടവ് സ്നേക് പാർക്ക്. വിവിധതരം വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെയും, മറ്റ് ഉരഗങ്ങളായ മുതല, ആമ, ഉടുമ്പ് തുടങ്ങിയവയെയും ഇവിടെ കാണാൻ സാധിക്കും….
