|

കളരി – വിവിധ തരം കളരികൾ

തുളുനാടൻ , മലനാടൻ , തെക്കൻ കളരി (വേണാടൻ കളരി) എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പൊതുവെ നിലവിൽ ഉള്ളത്. ഇത് കൂടാതെ വടക്കൻ , തെക്കൻ , മദ്യ കേരളം എന്നീ രീതികളിലും കളരികലെ തരാം തിരിക്കാറുണ്ട്‌.

ഇന്നത്തെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയിലെയും പ്രദേശങ്ങളിൽ ആണ് തുളു നാടൻ കളരി നിലവിൽ നിന്നിരുന്നത്. നാട്ടിലെ കളരികൾ പോലെ തുളുനാട്ടിൽ ഗരഡികൾ എന്നാണ് കളരി അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ അറിയപ്പെട്ടിരുന്നത്. തുളുനാടൻ കളരി വാൾപയറ്റിലും ആഭിചാര ക്രിയകളിലും പ്രസിദ്ധമായിരുന്നു. പണ്ട് കാലത്തു മറ്റുള്ള കളരികൾ അഭ്യസിച്ചവർ പോലും കളരിയിൽ കൂടുതൽ വൈദഗ്ദ്യം നേടാൻ തുളു നാടൻ കളരിയിൽ പഠിക്കുന്ന പതിവുണ്ട്. എന്തിരുന്നാലും ഇന്ന് തുളുനാട്ടിൽ കാര്യമായി സജീവമായ കളരികൾ നിലനിൽക്കുന്നില്ല.

ഇന്നത്തെ വടക്കൻ മലബാർ മേഖലയിൽ നിന്നും ഉടലെടുത്ത കളരി ആണ് വടക്കൻ കളരി. വട്ടേൻ തിരിപ്പൻ കളരി, കടത്തനാടൻ മുറ, അരപ്പകൈ എന്നിങ്ങനെ വിവിധ മുറകൾ വടക്കൻ കളരിയിൽ ഉണ്ട്. വടക്കൻ കളരിയിൽ ചിലയിടത്തു കളരിക്ക് പുറമെ പരിച മുട്ട് കളി , കോൽ കളി എന്നീ കലാ രൂപങ്ങളും അഭ്യസിപ്പിക്കാറുണ്ട്. ഇന്ന് ഏറെ പ്രചാരത്തിൽ ഉള്ള പല മുറകളും വടക്കൻ കളരിയിലെ അരപ്പകൈ വിഭാഗത്തിൽ ഉള്ളതാണ്.

അടവുകളിലും ചുവടുകളിലും വടക്കൻ കളരിയിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നതാണ് തെക്കൻ കളരി. വടക്കൻ കളരിയിൽ 18 അടവുകളായാണ് മെയ് പയറ്റ് പരിശീലിക്കുന്നത്, എന്നാൽ തെക്കൻ കളരിയിൽ ഒറ്റച്ചുവട് കൂട്ടച്ചുവട് എന്ന തരത്തിൽ അറുപത്തിനാല് അടവുകൾ ഉണ്ട്. ആയുധ വിഭാഗത്തിൽ ഒറ്റക്കടാര, ഇരട്ടക്കടാര , നീട്ടു കത്തി , വെട്ടു കത്തി , കണ്ഠകോടാലി , വാൾ എന്നിവയും തെക്കൻ കളരിയിൽ ഉപയോഗിക്കുന്നു.

Kalari-91a75154-173b-4bfa-93d7-56d03ce0a443
previous arrow
next arrow
Kalari-91a75154-173b-4bfa-93d7-56d03ce0a443
Kalari-91a75154-173b-4bfa-93d7-56d03ce0a443
previous arrow
next arrow

Similar Posts

  • ബാലി

    ആൺകോലങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് ബാലി തെയ്യം. ബാലി തെയ്യത്തിനു നെടു ബാലി തെയ്യം എന്നും പേരുണ്ട്. രാമായണ കഥയിലെ അതി ശക്തനായ വാനര രാജാവായ ബാലിയെ തന്നെ ആണ് ബാലി തെയ്യം ആയി കെട്ടിയാടുന്നത്.  സൂര്യ ഭഗവാന്റെ തേരാളിയായ വരുണന് ഒരു നാൾ ദേവലോകത്തു ചെന്ന് ദേവ കൂത്ത് കാണാൻ ആഗ്രഹം ഉണ്ടായി. അദ്ദേഹം സ്ത്രീ രൂപം പൂണ്ടു ദേവലോകത്തെത്തി ദേവക്കൂത്തു കണ്ടു. സ്ത്രീ രൂപം പൂണ്ട അരുണനിൽ ദേവേന്ദ്രൻ ആകൃഷ്ടനായി. ദേവന്ദ്രനും സ്ത്രീ…

  • കളരി ഒരു ആമുഖം

    ലോകത്തിൽ നിലനിൽക്കുന്ന അതി പൗരാണികമായ ആയോധന കല ആണ് കളരി അല്ലെങ്കിൽ കളരിപ്പയറ്റ്. നൂറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ ഇന്ത്യയിലെ ഇന്നത്തെ കേരള സംസ്ഥാനം ഉൾപ്പെട്ട പ്രദേശത്താണ് മഹത്തായ ഈ ആയോധന കല പിറവിയെടുത്തത്. കളരി ഉണ്ടായ കാലഘട്ടത്തെ കുറിച്ച് ഔദ്യോദിക രേഖകൾ ഒന്നും ഇല്ലെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ആണ് കളരി ഉടലെടുത്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസത്തോടൊപ്പം ധർമ്മവും സത്യവും പരിപാലിക്കുന്ന സദ്ഗുണങ്ങളോട് കൂടിയ സമൂഹത്തെ സൃഷ്ടിക്കുക…

  • |

    കൈച്ചമയങ്ങൾ

    കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന ഭാഗത്തുള്ള ചമയങ്ങൾ ആണ് കൈച്ചമയം. കൈവള, കൈക്കൂട് , നഖാവരണം എന്നിവയാണ് പ്രധാന കൈ ചമയങ്ങൾ. ലോഹങ്ങൾ, കുരുത്തോലകൾ, തുണി മുതലായവ ആണ് മിക്കവാറും കൈചമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ. കൂർത്ത നഖാവരണം നിർമിക്കുന്നത് മിക്കവാറും വെള്ളി കൊണ്ടാണ്. ചില തെയ്യങ്ങളിൽ കുരുത്തോലകൾ കൊണ്ട് നിർമിച്ച മനോഹരമായ കൈപ്പത്തി മുഴുവൻ മറയ്ക്കുന്ന ചമയങ്ങളും കാണാം.

  • കളരി പഠനം ചുരുക്കത്തിൽ

    അതി പ്രാചീനമായ ഒരു ആയോധന കലയാണെങ്കിലും വളരെ ചിട്ടയോടു കൂടി ശാസ്ത്രീയമായ രീതിയിൽ ആണ് കളരി പഠനം ക്രമീകരിച്ചിരിക്കുന്നത്. കളരി പഠനത്തെ പ്രധാനമായും നാല് ഘട്ടങ്ങൾ ആയാണ് തരം തിരിച്ചിട്ടുള്ളത്. മെയ് പയറ്റ്, കോൽ പയറ്റ്, ആയുധ പയറ്റു, വെറും കൈ പ്രയോഗം എന്നിവയാണ് ഈ നാല് ഘട്ടങ്ങൾ. മേയ്ത്താരി , കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ ആണ് ഈ ഘട്ടങ്ങളുടെ കളരി ഭാഷ്യം. മേല്പറഞ്ഞ ഘട്ടങ്ങൾക്കു പുറമെ ചില മർമ വിദ്യ, ഉഴിച്ചിൽ, ചികിത്സാ എന്നിവയും…

  • |

    തെയ്യം ഉടയാടകൾ

    കടും ചുവപ്പു നിറങ്ങളിൽ വെള്ളയും കറുപ്പും കൊണ്ട് ചിത്രപ്പണികൾ തീർത്ത ഞൊറികളോട് കൂടിയ തുണികൾ. തീർന്നു ചിത്രപ്പണികൾ ചെയ്ത കുരുത്തോലകൾ എന്നിവയാണ് പ്രധാനമായും തെയ്യം ഉടയാടകൾക്കു വേണ്ടി ഉപയോഗിക്കുന്നത്. ചില തെയ്യങ്ങൾ പല രൂപത്തിലും വലിപ്പത്തിലും അനുസരിച്ചു മുള കൊണ്ടോ കവുങ്ങിൻ വാരി കൊണ്ടോ ഉണ്ടാക്കിയ ചട്ടങ്ങൾ ക്കു മീതെ ആണ് ഉടയാടകൾ ധരിക്കുന്നത്. ഇത് തെയ്യത്തിന്റെ മാറ്റു കൂട്ടുന്നതിന് പുറമെ കൂടി നിൽക്കുന്ന സാധാരണ മനുഷ്യരുടെ രൂപത്തിൽ നിന്നും തെയ്യത്തെ തികച്ചും വ്യത്യസ്തനാക്കി നിലനിർത്തുന്നു.

  • കളരി വിദ്യാരംഭം

    കളരി പഠനം ആരംഭിക്കുന്ന ചടങ്ങുകളെ ആണ് കളരി വിദ്യാരംഭം അല്ലെങ്കിൽ കളരി ഇറങ്ങൽ എന്ന് വിളിക്കുന്നത്. ഏതു പ്രായത്തിലും കളരി അഭ്യാസം തുടങ്ങാമെങ്കിലും ഏഴ് വയസ്സിൽ കളരി പഠനം ആരംഭിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നാണ് പൊതുവെ വിശ്വസിച്ചു പോരുന്നത്. ശരീരം കൂടുതൽ വഴക്കമുള്ളതും മനസ്സ് മുൻ വിധികൾ ഇല്ലാതെ ഗുരു പഠിപ്പിക്കുന്നത് വേഗത്തിൽ പഠിക്കും എന്നതു കൊണ്ടും ജീവിതത്തിൽ ഏറെ കാലം കളരി യുടെ ഗുണം അനുഭവിക്കാൻ കഴിയും എന്ന കാരണത്താലും ചെറുപ്രായം തന്നെ ആണ് കളരി…