കേരളം – തൃശൂർ കാലാവസ്ഥ
- Temperature
- Precipitation
- Rain Chance
- Wind
- Humidity
- Pressure
യോദ്ധാക്കളുടെ ഗണത്തിൽ പെടുന്ന തെയ്യങ്ങളിൽ അതി പ്രധാനിയാണ് വൈരജാതൻ തെയ്യം. വൈരജാതൻ തെയ്യത്തിന് വീരഭദ്രൻ എന്ന പേര് കൂടി ഉണ്ട്. ദക്ഷ നിഗ്രഹത്തിനായി സാക്ഷാൽ ഭഗവാൻ പരമശിവൻ തന്റെ വൈരത്താൽ(കോപത്താൽ) തിരു ജടയിൽ നിന്നും ജനിപ്പിച്ച രൗദ്ര മൂർത്തിയാണ് വൈരജാതൻ അല്ലെങ്കിൽ വീരഭദ്രൻ. വൈരജാതൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ ശിവ പത്നിയായ സതീ ദേവി ശിവന്റെ വാക്ക് ധിക്കരിച്ചു സ്വന്തം പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയി. എന്നാൽ…
ഉത്തര കേരളത്തിലെ അതി പ്രാചീനവും വളരെ പ്രശസ്തമായതും ആയ ഒരു കാവ് ആണ് അണ്ടല്ലൂർക്കാവ്. ധർമ്മടത്തിന് അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അണ്ടല്ലൂർക്കാവിന്റെ ഉല്പത്തിയെ കുറിച്ച് പറയുന്ന ഐതിഹ്യം ഇങ്ങനെ ആണ്. രാജർഷിയായ ജനകൻ പൂജിച്ചു പരിപാലിച്ചിരുന്ന വില്ല് സീതാ സ്വയം വര വേളയിൽ ശ്രീരാമൻ കുലച്ചു പൊട്ടിക്കുന്നു. വില്ലു പൊട്ടുമ്പോഴുണ്ടായ ശക്തിയിൽ സ്ഫുരിച്ച അഗ്നിക്കിരണങ്ങൾ നാനാ ദിഖുകളിലും പ്രസരിക്കുന്നു. ദിവ്യത്വമുള്ള വില്ല് ശ്രീരാമൻ കുലച്ചു പൊട്ടിച്ചതറിഞ്ഞു പരശു രാമൻ കോപിക്കുന്നു. എന്നാൽ തൊരു നല്ല…
ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം. അങ്ങേ അറ്റം കഠിനമായ ചടങ്ങുകൾ നിറഞ്ഞ തീച്ചാമുണ്ഡി തെയ്യം കെട്ടിയാടുന്നതിന് അത്യധികം ശാരീരിക ക്ഷമതയും മാനസികമായ കരുത്തും ആവശ്യം ആണ്. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തി തന്നെ ആണ് തീച്ചാമുണ്ഡി തെയ്യം. ചടങ്ങുകളിൽ കാതലായ മാറ്റത്തോടെ വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി എന്ന പേരിലും തീച്ചാമുണ്ഡി…
തെയ്യ പ്രപഞ്ചത്തിൽ അമ്മ ദൈവങ്ങളിൽ പ്രധാനിയായ ഒരു തെയ്യം ആണ് രക്തചാമുണ്ഡി. മൂവാരി സമുദായത്തിൽ ഉള്ളവരുടെ കുല ദൈവം ആണ് രക്തചാമുണ്ഡി. തെക്കു വളപട്ടണം പുഴയ്ക്കും വടക്കു കുമ്പളയ്ക്കും ഇടയിൽ ഉള്ള മിക്ക കാവുകളിലും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. മുണ്ട്യ കാവുകളിൽ വിഷ്ണു മൂർത്തിയുടെ കൂടെയും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. രക്ത ചാമുണ്ഡിക്കു രക്തേശ്വരി എന്നും പേരുണ്ട്. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്തി സ്വരൂപിണിയായ ദേവി എന്ന…
കാസറഗോഡ് ജില്ലയിൽ അനന്തപുരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന അതി മനോഹരമായ തടാക ക്ഷേത്രം ആണ് അനന്തപുരി ക്ഷേത്രം. കേരളത്തിലെ തന്നെ ഏക തടാകക്ഷേത്രമാണ് കാസർഗോഡ് ജില്ലയിലെ കുമ്പളയ്ക്കടുത്തുള്ള അനന്തപുര തടാകക്ഷേത്രം. പ്രകൃതിരമണീയമായ ഒരു തടാകത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ആണ്. തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം (ആദിമ കേന്ദ്രം) ഇതാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ക്ഷേത്രം വലിയ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം അർഹിക്കുന്നു. ഈ ക്ഷേത്രത്തിലെ ഏറ്റവും…
മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി. പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും….