പാടാർകുളങ്ങര ഭഗവതി

അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനിയായ ഒരു തെയ്യം ആണ് പാടാർ കുളങ്ങര ഭഗവതി തെയ്യം. ശിവ പുത്രിയായ കാളിയുടെ സങ്കൽപ്പത്തെ ആണ്  ഉഗ്രമൂർത്തിയായ പാടാർ കുളങ്ങര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്. ശിവന്റെ ഹോമാഗ്നിയിൽ നിന്നും ഉത്ഭവിച്ച ഭഗവതി ശിവന്റെ വസൂരി രോഗം ശമിപ്പിക്കുകയും പിന്നീട് ശിഷ്ട ജന പരിപാലത്തിനായി ഭൂമിയിൽ എത്തുകയും ചെയ്തു എന്നാതാണ് ഈ തെയ്യത്തിനു പിന്നിൽ ഉള്ള ഐതിഹ്യം.

ഒരു നാൾ നായാട്ടിനിറങ്ങിയ ഒരു നായർ കാട്ടിൽ ഒരു ദിവ്യ വെളിച്ചം കാണുകയും അത് പാടാർകുളങ്ങര ഭഗവതി ആണെന്ന അരുളപ്പാട് അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തു. തുടർന്ന് പാടാർ കുളങ്ങര ഭഗവതിക്ക് നാട്ടിൽ സ്ഥാനം നൽകുകയും പാടാർ കുളങ്ങര ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടി തുടങ്ങുകയും ചെയ്തു. 

നീലേശ്വരം കിണാവൂർ കാരിമൂല പാടാർ കുളങ്ങര കാവ് ആണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. പണ്ട് കാലത്ത് പാടാർ കുളങ്ങര ഭഗവതിയുടെ ആരൂഢത്തിൽ ചെന്ന് പ്രാർത്ഥിച്ചാൽ സ്വർണം ലഭിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ലഭിച്ച സ്വർണം ആവശ്യം കഴിഞ്ഞാൽ കാവിൽ തിരിച്ചേല്പിക്കണം. ഒരു നാൾ പാടാർ ചൂരിക്കാടൻ നായർ തറവാട്ടിലെ ഒരു സ്ത്രീക്ക് പ്രാർത്ഥനയിലൂടെ നേടിയ സ്വർണം ആവശ്യം കഴിഞ്ഞും തിരിച്ചേൽപ്പിക്കാൻ പറ്റിയില്ല. മാത്രമല്ല തിരിച്ചേൽപ്പിക്കുന്ന സമയത്തു മുഴുവനായും  കൊടുത്തതും ഇല്ല. ഇത് മനസ്സിലാക്കിയ ദേവി വാഹനമായ മുതല ആ സ്ത്രീയെ ആക്രമിക്കാൻ പുറപ്പെട്ടു. എന്നാൽ തന്റെ അനുമതി ഇല്ലാതെ സ്ത്രീയെ ആക്രമിക്കാൻ പുറപ്പെട്ട മുതലയെ ദേവി തന്റെ മന്ത്ര ശക്തിയാൽ കല്ലാക്കി മാറ്റി. പാടാർ കുളങ്ങര കാവിനു സമീപം ഇന്നും മുതലയുടെ രൂപത്തിൽ ഉള്ള കല്ല് പണ്ട് ഭഗവതി കല്ലാക്കി മാറ്റിയ മുതല ആണെന്നാണ് വിശ്വാസം.

തന്റെ  വീട്ടിലെ സ്ത്രീയുടെ തെറ്റ് മനസ്സിലാക്കിയ ചൂരിക്കാടൻ നായർ തറവാട്ടിലെ കാരണവർ ചാത്തമത്ത് പാടാർ ചേരി പ്രദേശത്തു ദേവിക്ക് കാവ് ഉണ്ടാക്കി സ്ഥാനം നൽകി. 

പാടാർ കുളങ്ങര വീരൻ എന്ന തെയ്യത്തിന്റെ കഥയും പാടാർ കുളങ്ങര ഭഗവതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലനാട്ടിൽ പാടാർ കുളങ്ങര കുളക്കടവിൽ എത്തിയ ദേവി അവിടെ വെച്ച് ഒരു ഭ്രാഹ്മണൻ തന്റെ നീരാട്ട് കാണുന്നതായി അറിഞ്ഞു. കോപം പൂണ്ട ദേവി ആ ഭ്രാഹ്മണന്റെ കഴുത്തറുത്തു ചോര കുടിച്ചു. പാടാർ കുളങ്ങര ദേവിയുടെ കയ്യാൽ കൊല്ലപ്പെട്ട ഭ്രാഹ്മണൻ പിന്നീട് ദൈവക്കരുവായി മാറുകയും പാടാർ കുളങ്ങര വീരൻ എന്ന പേരിൽ മറ്റൊരു തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്തു എന്നാണ് പാടാർ കുളങ്ങര വീരൻ തെയ്യത്തിനു പിന്നിലുള്ള കഥ.

പാടാർ കുളങ്ങര ഭഗവതിയെ കുറിച്ച് മേല്പറഞ്ഞ ഐതിഹ്യം ആണ് കൂടുതൽ പ്രചാരത്തിൽ ഉള്ളതെങ്കിലും പാലാഴി സമയത്തു  മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെ സങ്കൽപം ആണ് പാടാർ കുളങ്ങര തെയ്യമായി കെട്ടിയാടുന്നത് എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിൽ ഉണ്ട്.

padarkulangara-759dcbd8-808e-4312-883d-bc7aedc141fe
previous arrow
next arrow
padarkulangara-759dcbd8-808e-4312-883d-bc7aedc141fe
padarkulangara-5235a832-cfdb-48f9-ad77-3b1a97933051
previous arrow
next arrow

Similar Posts

  • വിഷകണ്ഠൻ

    അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ, പുരാണ കഥാപാത്രങ്ങൾ, അമ്മ ദൈവങ്ങൾ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ അധികാര വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ട് പിന്നീട് ദൈവക്കരുവായി പുനർജനിച്ച തെയ്യമാണ് വിഷകണ്ഠൻ തെയ്യം. പണ്ട് കാലത്തു വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ അവകാശമില്ലാതിരുന്ന കീഴാള ജാതിയിൽ ജനിച്ചു, സ്വന്തം ആഗ്രഹവും കഴിവും…

  • രക്തചാമുണ്ഡി

    തെയ്യ പ്രപഞ്ചത്തിൽ അമ്മ ദൈവങ്ങളിൽ പ്രധാനിയായ ഒരു തെയ്യം ആണ് രക്തചാമുണ്ഡി. മൂവാരി സമുദായത്തിൽ ഉള്ളവരുടെ കുല ദൈവം ആണ് രക്തചാമുണ്ഡി. തെക്കു വളപട്ടണം പുഴയ്ക്കും വടക്കു കുമ്പളയ്ക്കും ഇടയിൽ ഉള്ള മിക്ക കാവുകളിലും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. മുണ്ട്യ കാവുകളിൽ വിഷ്ണു മൂർത്തിയുടെ കൂടെയും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. രക്ത ചാമുണ്ഡിക്കു രക്തേശ്വരി എന്നും പേരുണ്ട്. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന…

  • വേട്ടയ്ക്കൊരുമകൻ

    വേട്ടയ്‌ക്കരൻ , വേട്ടയ്ക്കൊരുമകൻ, വേട്ടക്കരുമകൻ എന്നീ പേരുകളിൽ ഈ തെയ്യം അറിയപ്പെടാറുണ്ട്. എങ്കിലും വേട്ടയ്ക്കൊരുമകൻ എന്ന പേരാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്. മഹാഭാരതത്തിൽ വനപർവത്തിൽ പരമ ശിവൻ അര്ജുനന് പാശുപതാസ്ത്രം നൽകിയ കഥ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലം ആണ് ഇന്ന് പ്രചാരത്തിൽ ഉള്ള വേട്ടയ്ക്കൊരുമകൻ പുരാവൃത്തത്തിന്റെ ഉല്പത്തിക്ക് ആധാരമാക്കിയിട്ടുള്ളത്. കൗരവരെ ജയിക്കുവാൻ വേണ്ടി പാശുപതാസ്ത്രം ലഭിക്കുവാൻ അർജുനൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു. അതി കഠിനമായ തപസ്സിനു ശേഷം സംപ്രീതൻ ആയ പരമശിവൻ അര്ജുനന് ആ ദിവ്യാസ്ത്രം നൽകാൻ…

  • മടയിൽ ചാമുണ്ഡി

    ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ…

  • തുളുവീരൻ

    തുളു നാട്ടിൽ നിന്നും മലനാട്ടിലേക്കു വന്ന തെയ്യങ്ങളിൽ പ്രധാനി ആണ് തുളു വീരൻ. വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം ആണ് തുളുവീരൻ തെയ്യം കെട്ടിയാടാറുള്ളത്. മരണ ശേഷം ദൈവക്കരുവായി മാറിയ വീരൻ മാരുടെ ഗണത്തിൽ ആണ് തുളു വീരൻ തെയ്യം ഉൾപെടുന്നത്. കർണാടകയിലെ ഉടുപ്പിക്കടുത്തുള്ള പ്രദേശത്താണ് തുളുവീരൻ തെയ്യത്തിന്റെ ആരൂഢം. വേല സമുദായത്തിലെ അഞ്ഞൂറ്റാൻ മാർക്കാണ് തുളു വീരൻ തെയ്യം കെട്ടിയാടാൻ അവകാശം ഉള്ളത്. തുളു വീരൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള കഥ ഇങ്ങനെ ആണ്. പതിനാറാം…

  • കക്കറ ഭഗവതി

    ദാരികാസുര സംഹാരത്തിനായി പരമേശ്വരന്റെ തൃക്കണ്ണിൽ നിന്നും പിറവിയെടുത്ത രൗദ്ര ദേവതയാണ് കക്കറ ഭഗവതി. കണ്ണൂർ ജില്ലയിലെ കക്കറ എന്ന സ്ഥലത്തുള്ള കക്കറകാവാണ് ഈ ഭഗവതിയുടെ ആരൂഡ സ്ഥാനം. കൽക്കൂറ ഭഗവതി എന്ന പേരിലും കകക്കറ ഭഗവതി അറിയപ്പെടുന്നു. അവതാരോദ്ദേശം പൂർത്തിയാക്കിയ കക്കറ ഭഗവതി പിന്നീട് കാളകാട്ട് ഇല്ലത്തു കുടി കൊണ്ടു കാളകാട്ട് തന്ത്രിയുടെ മന്ത്ര മൂർത്തിയായി. ഒരു നാൾ കാളകാട് ഇല്ലത്തിലെ ഒരു കുഞ്ഞു നിർത്താതെ കരഞ്ഞു കൊണ്ടിരുന്നപ്പോൾ ഈ കുഞ്ഞിനെ എടുക്കാൻ ആരും ഇല്ലേ എന്ന്…