മാരിത്തെയ്യങ്ങൾ

കണ്ണൂർ ജില്ലയിലെ മാടായി കാവിന്റെ പരിസര പ്രദേശങ്ങളിൽ കർക്കടക മാസം പതിനാറാം തീയതി (ചില സ്ഥലങ്ങളിൽ ഇരുപത്തി എട്ടാം തീയതി) കെട്ടിയാടി വീടുകൾ തോറും കയറി ഇറങ്ങുന്ന തെയ്യങ്ങളെയാണ് മാരിത്തെയ്യങ്ങൾ എന്ന് പറയുന്നത്. മാരിക്കലിയൻ, മാമാരിക്കലിയൻ, മരിക്കലച്ചി , മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യങ്ങൾ ചേർന്നാണ് മാരി തെയ്യങ്ങൾ എന്നറിയപ്പെടുന്നത്. 

പഞ്ഞമാസമായി കണക്കാക്കിയിരുന്ന കർക്കടക മാസത്തിൽ നാടിനെ ബാധിച്ച ശനി ദോഷങ്ങളെ അകറ്റാൻ ജ്യോത്സ്യ വിധി പ്രകാരം കെട്ടിയാടി തുടങ്ങിയ തെയ്യങ്ങൾ ആണ് മാരി തെയ്യങ്ങൾ എന്നാണ് ഏറെ പ്രചാരത്തിൽ ഉള്ള ഐതിഹ്യം.  രോഗ ഹാരികൾ ആയ തെയ്യങ്ങളുടെ വിഭാഗത്തിൽ ആണ് മാരിത്തെയ്യം പെടുന്നത്.

ആര്യ നാട്ടിൽ നിന്നും ഏഴു ദേവതമാർ ഒരു കപ്പലിൽ യാത്ര ചെയ്യുകയുണ്ടായി, എന്നാൽ ദേവതമാരുടെ കണ്ണ് വെട്ടിച്ചു മാരികൾ കപ്പലിൽ കയറിപ്പറ്റി. കടലിനു നടുവിൽ എത്തിയപ്പോൾ ചുഴലിക്കാറ്റും മഴയും ഉണ്ടായി. കപ്പലിൽ മാരികൾ കയറിയത് മനസ്സിലാക്കിയ ദേവതമാർ അവരെ മലനാട്ടിന്റെ തീരത്തു ഇറക്കി വിട്ടു. മാരികൂട്ടങ്ങൾ കാലുകുത്തിയതോടെ വൻ വിപത്തുകൾ മലനാടിനെ പിടിച്ചുലക്കാൻ തുടങ്ങി. സർവ്വചരാചരങ്ങൾക്കും രോഗം പിടിപെട്ടു. ക്ഷേത്രങ്ങളിലെ നിത്യ പൂജയും മുടങ്ങി. മാടായി കാവിലെ തിരുവർക്കാട് ഭഗവതിക്കും മാരിയുടെ ദോഷം പിടി പെട്ടു. ജ്യോത്സ്യരെ കണ്ടു പ്രശ്നം വെച്ചപ്പോൾ ഇതിനു പരിഹാരം ഭട്ട്യൻ പൊള്ളയ്ക്ക് മാത്രമേ ചെയ്യാൻ പറ്റു എന്ന് തെളിഞ്ഞു. നൂറ്റി പതിനെട്ടു മാരികൾ നാടിനെ ബാധിച്ചു എന്ന് ഭട്ട്യൻ പൊള്ള പറഞ്ഞു. പരിഹാരമായി മാരിത്തെയ്യം കെട്ടിയാടി മാരി പാട്ട് പാടാൻ വിധിയുണ്ടായി. നൂറ്റിപതിനെട്ടു ശനികളിൽ ചിലത്  മലയ സമുദായത്തിൽ ഉള്ളവർക്കും, ചിലതു വണ്ണാൻ സമുദായത്തിൽ ഉള്ളവർക്കും, ചിലതു പുലയ സമുദായത്തിൽ ഉള്ളവർക്കും മാത്രമേ നീക്കാൻ ആവുള്ളു എന്ന് തെളിഞ്ഞു . അങ്ങനെ അന്ന് നാട് ഭരിച്ചിരുന്നത് ചിറക്കൽ തമ്പുരാന്റെയും മാടായി ക്ഷേത്രത്തിന്റെ ഉത്തരവാദിത്വം ഉള്ള ചേരമാൾ പെരുമാളിന്റെയും അനുഗ്രഹത്തോടെ ഭട്ട്യൻ പൊള്ളയുടെ വിധി പ്രകാരം  മല നാട്ടിൽ മാരി തെയ്യം കെട്ടിയാടി തുടങ്ങി.

മഹാ മാരികളെ ഇല്ലാതാക്കാൻ മടായി കാവ് പരിസരത്തും നിന്നും കെട്ടിയാടുന്ന തെയ്യങ്ങൾ വീടായ വീടുകൾ ഒക്കെ കയറി ഇറങ്ങി നാടിനും നാട്ടുകാർക്കും ബാധിച്ച ശനി  ദോഷങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. വീടുകൾ തോറും കയറി ഇറങ്ങി ആവാഹിച്ച മഹാമാരികളെയും ദോഷങ്ങളെയും അടുത്തുള്ള  പുഴയിലോ കടലിലോ എറിഞ്ഞു കളയുന്ന ചടങ്ങും മാരിത്തെയ്യത്തിന്റെ അവസാന ഭാഗത്തിൽ പെടും. 

അടിമുതൽ മുടിവരെ കുരുത്തോലകൾ കൊണ്ടുള്ള ഉടയാടകൾ ആണ് എല്ലാ മാരിത്തെയ്യവും അണിയുന്നത്.  കലിയൻ തെയ്യത്തിനും, കലിച്ചി തെയ്യത്തിനും ലളിതമായ മുഖത്തെഴുത്ത് ഉണ്ടെങ്കിലും ബാക്കി നാലു തെയ്യങ്ങൾക്കും മുഖപ്പാള ആണ് ഉണ്ടാവുക. തുടികളും ചേങ്ങിലകളും ആണ് മാരിത്തെയ്യങ്ങളുടെ വാദ്യങ്ങൾ ആയി ഉപയോഗിക്കുന്നത്. 

maaritheyyam-9e6d7bc3-bca6-46b6-a773-a916b69579ec
previous arrow
next arrow
maaritheyyam-9e6d7bc3-bca6-46b6-a773-a916b69579ec
maaritheyyam-e0412dd9-6917-4477-992c-77c60f62f752
previous arrow
next arrow

Similar Posts

  • മുത്തപ്പൻ

    വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്. മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും…

  • കതിവന്നൂർ വീരൻ

    അതിശയിപ്പിക്കുന്ന പുരാവൃത്തം കൊണ്ടും, അതീവ ചാരുതയാർന്ന പകർന്നാട്ടം കൊണ്ടും വളരെ പ്രാധ്യാന്യം ഉള്ള ഒരു തെയ്യം ആണ്  കതിവന്നൂർ വീരൻ അഥവാ മന്ദപ്പൻ. അമ്മ ദൈവങ്ങൾ, കന്യകമാർ , നാഗദൈവങ്ങൾ, അധികാര വർഗങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ , പുരാണ കഥാപാത്രങ്ങൾ  എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ തന്നെ ജീവിച്ചിരുന്ന വീരാളി മരണ ശേഷം  ദൈവം ആയി മാറിയതിന്റെ ഉത്തമ ഉദാഹരണം ആണ് കതിവന്നൂർ വീരൻ….

  • കരുവാൾ ഭഗവതി

    മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി. പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും….

  • വൈരജാതൻ

    യോദ്ധാക്കളുടെ ഗണത്തിൽ പെടുന്ന തെയ്യങ്ങളിൽ അതി പ്രധാനിയാണ്  വൈരജാതൻ തെയ്യം. വൈരജാതൻ തെയ്യത്തിന് വീരഭദ്രൻ എന്ന പേര് കൂടി ഉണ്ട്.  ദക്ഷ നിഗ്രഹത്തിനായി സാക്ഷാൽ ഭഗവാൻ പരമശിവൻ തന്റെ വൈരത്താൽ(കോപത്താൽ) തിരു ജടയിൽ നിന്നും  ജനിപ്പിച്ച രൗദ്ര മൂർത്തിയാണ് വൈരജാതൻ അല്ലെങ്കിൽ വീരഭദ്രൻ. വൈരജാതൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ ശിവ പത്നിയായ സതീ ദേവി ശിവന്റെ വാക്ക് ധിക്കരിച്ചു സ്വന്തം പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയി. എന്നാൽ…

  • മുച്ചിലോട്ട് ഭഗവതി

    തെയ്യപ്പ്രപഞ്ചത്തിൽ അങ്ങേ അറ്റം അഴകാർന്ന തെയ്യ കോലം ആണ് മുച്ചിലോട്ട് ഭഗവതിയുടേത്. ഒൻപതില്ലം വാഴുന്ന വാണ്യ സമുദായത്തിന്റെ പരദേവതയാണ് മുച്ചിലോട്ടു ഭഗവതി. ഉത്തര കേരളത്തിൽ പെരിഞ്ചെല്ലൂർ(ഇന്നത്തെ തളിപ്പറമ്പ്) ദേശത്തെ ഭ്രാഹ്മണർ അസാമാന്യ പാണ്ഡിത്യം ഉള്ളവരായിരുന്നു. വേദശാസ്ത്രത്തിൽ അവരെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. പരദേശത്തുള്ള ഭ്രാഹ്മണർ പോലും പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ട് വേദ ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിൽ പേര് കേട്ട മനയായിരുന്നു രേരമംഗലം മന. എന്നാൽ…

  • കാലിച്ചാൻ തെയ്യം

    കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കാലിച്ചാൻ തെയ്യ സങ്കല്പം. കൃഷിയുടെയും കന്നുകാലികളുടെയും അഭിവൃദ്ധിക്കും സംരക്ഷണത്തിനും ആണ് കാലിച്ചാൻ തെയ്യത്തിനെ ആരാധിച്ചു വരുന്നത്. കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രധാനമായും കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്. കാലിച്ചാൻ തെയ്യം കെട്ടിയാടുന്ന കാവുകളെ കാലിച്ചാമരങ്ങൾ എന്നാണ് വിളിക്കുന്നത്. കാലിച്ചാമരങ്ങളിലെ പ്രധാന ചടങ്ങാണ് കാലിച്ചാൻ ഊട്ട് . സമീപത്തുള്ള വീടുകളിൽ നിന്നും അരി ശേഖരിച്ചു കാലിച്ചാമരത്തിൽ എത്തിക്കുകയും അവിടെ നിന്നും അത് പാകം ചെയ്തു നിവേദ്യമായി എല്ലാ വീട്ടിലേക്കു എത്തിക്കുന്നതും ആയ…