മേക്കെഴുത്തു

ആടയാഭരണങ്ങൾക്ക് പുറമെ മേക്കെഴുത്തും തെയ്യച്ചമയങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ്। അതാത് തെയ്യക്കോലങ്ങൾക്കു പ്രത്യേകമായി ചിട്ടപ്പെടുത്തിയ രീതിയിൽ മേനിയിൽ ചായക്കൂട്ടു കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നതിനെ ആണ് മേക്കെഴുത്തു എന്ന് പറയുന്നത്।

പച്ച, മഞ്ഞ , വെള്ള , ചുവപ്പു , കറപ്പ് എന്നിവയാണ് മേക്കെഴുത്തിനു ഉപയോഗിക്കുന്ന പ്രധാന നിറങ്ങൾ। അരി പൊടി ,മഞ്ഞൾ പൊടി , ചായില്യം, ചുണ്ണാമ്പു മുതലായവ ഉപയോഗിച്ചാണ് നിറങ്ങൾ ഉണ്ടാക്കുന്നത്। പുലി ദൈവങ്ങളുടെ വിഭാഗത്തിൽ വരുന്ന ചില തെയ്യങ്ങളിൽ മേനിയിൽ ഉന്നക്കായയിൽ നിന്നും ലഭിക്കുന്ന പഞ്ഞി ഒട്ടിക്കുന്ന പതിവും ഉണ്ട്। മുത്തപ്പൻ പോലുള്ള തെയ്യങ്ങളിൽ അരി ചാന്തു കൊണ്ടുള്ള ലളിതമായ മെക്കെഴുത്ത് കോലക്കാരൻ തന്നെ എഴുതുന്നതാണ് പതിവ്।

gulikan-ce112a9d-fe36-4f36-81c6-8dedf563aca2
previous arrow
next arrow
gulikan-ce112a9d-fe36-4f36-81c6-8dedf563aca2
muchilottu bhavathi-ba0de21c-88a8-4046-9b08-91174485fb92
muchilottu bhavathi-bf0778c6-8ea2-45bd-b1b1-4f508228c89f
pottan theyyam-31810ef2-a7b6-463e-91cf-a14ff7ced94a (1)
puthiya bhagavathi-efcba63c-caa6-4d12-8d31-cbbcd91436e4
theyyam general-980d6520-ccd2-426a-bad2-4ab24b16c57d (1)
previous arrow
next arrow

Similar Posts

  • മുഖത്തെഴുത്ത്

    കടും ചായങ്ങൾ കൊണ്ടു തെയ്യങ്ങളുടെ മുഖത്ത് ചെയ്യുന്ന അതിമനോഹരമായ ചിത്ര കലയാണ് മുഖത്തെഴുത്തു. വളരെ അതികം നൈപുണ്യം ആവശ്യമുള്ള ഒരു ചമയം ആണ് മുഖത്തെഴുത്തു. ചുവപ്പു, കറുപ്പ്, പച്ച , വെള്ള , മഞ്ഞ എന്നീ നിറങ്ങൾ ആണ് പ്രധാനമായും മുഖത്തെഴുത്തിനു ഉപയോഗിക്കുന്നത്. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ് ചായം പൂശുന്നതിനുള്ള ബ്രഷ് ഉണ്ടാക്കുന്നത്. ചായില്യം , മണോല , കരിമഷി , മഞ്ഞൾ പൊടി, ചുണ്ണാമ്പു എന്നിവ ഉപയോഗിച്ചാണ് നിറങ്ങൾ തയ്യാറാക്കുന്നത്. സാധാരണയായി ഒരു തെങ്ങോലയിൽ കിടക്കുന്ന…

  • |

    തെയ്യം ഉടയാടകൾ

    കടും ചുവപ്പു നിറങ്ങളിൽ വെള്ളയും കറുപ്പും കൊണ്ട് ചിത്രപ്പണികൾ തീർത്ത ഞൊറികളോട് കൂടിയ തുണികൾ. തീർന്നു ചിത്രപ്പണികൾ ചെയ്ത കുരുത്തോലകൾ എന്നിവയാണ് പ്രധാനമായും തെയ്യം ഉടയാടകൾക്കു വേണ്ടി ഉപയോഗിക്കുന്നത്. ചില തെയ്യങ്ങൾ പല രൂപത്തിലും വലിപ്പത്തിലും അനുസരിച്ചു മുള കൊണ്ടോ കവുങ്ങിൻ വാരി കൊണ്ടോ ഉണ്ടാക്കിയ ചട്ടങ്ങൾ ക്കു മീതെ ആണ് ഉടയാടകൾ ധരിക്കുന്നത്. ഇത് തെയ്യത്തിന്റെ മാറ്റു കൂട്ടുന്നതിന് പുറമെ കൂടി നിൽക്കുന്ന സാധാരണ മനുഷ്യരുടെ രൂപത്തിൽ നിന്നും തെയ്യത്തെ തികച്ചും വ്യത്യസ്തനാക്കി നിലനിർത്തുന്നു. Share…

  • കാൽച്ചമയങ്ങൾ

    കാലുകൾക്കു ചുവപ്പു തേച്ചു അതിന്റെ മുകളിൽ ചിലമ്പ് അണിയുന്നതാണ് പൊതുവെ കാൽചമയങ്ങൾ.കോലക്കാരൻ സ്വയം അണിയുന്നതാണ് കാൽചമയങ്ങൾ. ചിലമ്പ് കാലിൽ അണിഞ്ഞതിനു ശേഷം ഉറപ്പുള്ള നൂല് ഉപയോഗിച്ച് വിരലുകളുമായി കെട്ടിയിടുകയാണ് പതിവ്. ചടുല താളങ്ങളിൽ നൃത്ത ചുവടുകൾ വെക്കുമ്പോൾ ചിലമ്പുകൾ കാലിൽനിന്നും ഊർന്നു പോകാതെയിരിക്കാൻ ആണ് അങ്ങനെ ചെയ്യുന്നത്. തെയ്യാട്ടത്തിൽ ചിലമ്പിനു അതിയായ പ്രാധാന്യം ഉണ്ട്. ചെണ്ടമേളത്തിനും , മറ്റു വാദ്യങ്ങൾക്കും പുറമെ തെയ്യങ്ങളുടെ കാൽചലനങ്ങൾക്കു അനുസരിച്ചു ചിലമ്പുകൾ കൂടി ശബ്‌ദിക്കുമ്പോൾ അത് മേളത്തിന് വല്ലാത്ത ഒരു ശ്രവ്യ…

  • തലച്ചമയങ്ങൾ

    തിരുമുടി ഉൾപ്പെടെ നെറ്റി ചെവി കഴുത്തു ഭാഗങ്ങളിലെ ചമയങ്ങളെയും ചേർത്താണ് തലച്ചമയം എന്ന് പറയുന്നത്. കുരുത്തോല , മുരിക്കിൻ തടി, ഓട്, വെള്ളി മുതലായവ ആണ് തല ചമയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ. വിവിധ തെയ്യങ്ങളുടെ തലച്ചമയവും വ്യത്യസ്തമായിരിക്കും. വെള്ളിയിൽ തീർത്ത തലപ്പാളി പൊതുവെ എല്ലാ തെയ്യങ്ങളും അണിഞ്ഞു വരുന്നു. 21 ദലങ്ങൾ ഉള്ള തലപ്പാളി നെറ്റിയിൽ ആണ് അണിയുന്നത്. Share this post: Share on X (Twitter) Share on Facebook Share…

  • |

    കൈച്ചമയങ്ങൾ

    കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന ഭാഗത്തുള്ള ചമയങ്ങൾ ആണ് കൈച്ചമയം. കൈവള, കൈക്കൂട് , നഖാവരണം എന്നിവയാണ് പ്രധാന കൈ ചമയങ്ങൾ. ലോഹങ്ങൾ, കുരുത്തോലകൾ, തുണി മുതലായവ ആണ് മിക്കവാറും കൈചമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ. കൂർത്ത നഖാവരണം നിർമിക്കുന്നത് മിക്കവാറും വെള്ളി കൊണ്ടാണ്. ചില തെയ്യങ്ങളിൽ കുരുത്തോലകൾ കൊണ്ട് നിർമിച്ച മനോഹരമായ കൈപ്പത്തി മുഴുവൻ മറയ്ക്കുന്ന ചമയങ്ങളും കാണാം….

  • മാർച്ചമയങ്ങൾ

    കഴുത്തിനും നെഞ്ചിനും ഉള്ള ചമയങ്ങൾ ആണ് മാർചമയങ്ങൾ. അനേകം മാലകൾ ചേർന്ന കൊരലാരം, മുരിക്കിൻ പാളികൾക്കു മീതെ അലങ്കാരങ്ങൾ തീർത്തുണ്ടാക്കിയ കണ്ഠാഭരണം, കുരുത്തോലകൾ കൊണ്ടുള്ള ചമയങ്ങൾ എന്നിവയാണ് മാർചമയങ്ങളിൽപ്രധാനം. ഇത് കൂടാതെ ഉന്നം കൊണ്ടും, ചായം കൊണ്ടും ഉള്ള മാർ ചമയങ്ങളും ഉണ്ട്. Share this post: Share on X (Twitter) Share on Facebook Share on WhatsApp