പൈതൽമല ഹിൽ സ്റ്റേഷൻ കണ്ണൂർ
കണ്ണൂർ ജില്ലയിൽ പശ്ചിമ ഘട്ട മല നിരകളിൽ കർണാടക അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന അതി മനോഹരമായ ഒരു മലയാണ് പൈതൽ മല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4500 അടി (1,450 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഒരു പ്രദേശം ആണ്. സാഹസിക ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇടതൂർന്ന വനങ്ങളും, പുൽമേടുകളും, കോടമഞ്ഞും, തണുത്ത കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ട്രെക്കിംഗാണ് പൈതൽമലയിലെ പ്രധാന…
