തെയ്യം ചരിത്രവും സാഹിത്യവും

അതി പുരാതനമായ ഒരു അനുഷ്ഠാന കല ആണെങ്കിലും തെയ്യങ്ങളെ കുറിച്ചുള്ള ആധികാരികമായി ഒട്ടനവധി പുസ്തകങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല. വായ്മൊഴിയായി പകർന്നു കിട്ടുന്ന അറിവുകൾ ആണ് തെയ്യങ്ങളെ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകൾക്കിടയിൽ പോലും ഉള്ളത്. എങ്കിലും ഇന്ന് നിലവിൽ ഉള്ള പല പുസ്തകങ്ങളും അതതു എഴുത്തുകാർ നടത്തിയ ശക്തമായ ഗവേഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ആണ്. തെയ്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ഈ പുസ്തകങ്ങൾ വലിയ ആശ്രയം ആണ്. തെയ്യങ്ങളെ കുറിച്ചുള്ള കഥകൾക്കും വിവരങ്ങൾക്കും അതീതമായി വടക്കൻ കേരളത്തിലെ സാംസ്‌കാരിക പൈതൃകങ്ങളെ കുറിച്ചും പ്രാദേശിക ചരിത്രത്തെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും ഉള്ള മഹത്തരമായ ലേഖനങ്ങൾ ഈ പുസ്തകങ്ങളിൽ കണ്ടെത്താം. തെയ്യങ്ങളെ കുറിച്ച് എഴുതപ്പെട്ട ചില പുസ്തകങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

തെയ്യപ്രപഞ്ചം

ഡോ. ആർ. സി. കരിപ്പത്ത്

ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം എന്ന ഗവേഷണ ഗ്രന്ഥം തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹ്യ ശാസ്ത്രവും നരവസംശ ശാസ്ത്രവും വളരെ ആധികാരികമായി പ്രതിപാദിക്കുന്നു. ഗവേഷകർക്കും തെയ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരു മഹത്തായ റഫറൻസ് ആണ് ഈ ഗ്രന്ഥം.

കതിവന്നൂർ വീരൻ മലകയറിയ മനുഷ്യൻ, ചുരമിറങ്ങിയ ദൈവം

പ്രൊഫ. വി. ലിസി മാത്യു

വടക്കൻ കേരളത്തിലെ ഏറെ പ്രചാരമുള്ള തെയ്യം ആണ് കതിവന്നൂർ വീരൻ. കതിവന്നൂർ വീരന്റെ സംഭവ ബഹുലമായ ജീവിതത്തെ കുറിച്ച്‌ ഒരു എഴുത്തു കാരി നടത്തിയ അനേഷണങ്ങളുടെ ആകെ തുകയാണ് ഈ പുസ്തകം.

തെയ്യപ്രപഞ്ചത്തിലെ ചാമുണ്ഡിമാർ

ഡോ. ആർ. സി. കരിപ്പത്ത്

തെയ്യ പ്രപഞ്ചത്തിലെ ചാമുണ്ടികളായ മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി , മൂവാളം കുഴി ചാമുണ്ഡി , കുണ്ടൂർ ചാമുണ്ഡി , പുലി ചാമുണ്ഡി , ഫല ചാമുണ്ഡി , കരിഞ്ചാമുണ്ഡി , പുലി ചാമുണ്ഡി , പടിഞ്ഞാറേ ചാമുണ്ഡി , കാർത്തിക ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി തുടങ്ങിയ ചാമുണ്ഡി മാരെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ ഗ്രന്ഥം ആണ് തെയ്യ പ്രപഞ്ചത്തിലെ ചാമുണ്ടികൾ.

വേട്ടക്കരുമകൻ

ഡോ വൈ.വി കണ്ണൻ

വേട്ടയ്ക്കൊരുമകൻ തെയ്യം ഇതിവൃത്തം, അനുഷ്ടാനം, ദേശം , കാലം , സംസ്കാരം, തറവാട് എന്നിവയെ കുറിച്ചുള്ള സമ്പൂർണമായ ഒരു അനേഷണ പുസ്തകം ആണ് ഈ പുസ്തകം.

വയനാട്ടു കുലവൻ – പരിസ്ഥിതി – നാടോടി വിജ്ഞാനീയ പുസ്തകം

അംബികസുതൻ മാങ്ങാട്

തെയ്യപ്രപഞ്ചത്തിലെ അതി പ്രധാനമായ തെയ്യം ആയ വയനാട്ടു കുലവന്റെ ഐതിഹ്യ പെരുമകളും ആചാര അനുഷ്ഠാനങ്ങളും വിശദമായി വിവരിക്കുന്ന ഒരു പുസ്തകം ആണ് ഇത്.

Similar Posts

  • തെയ്യത്തിലെ ഏളത്ത്

    കാവുകളിൽ അനുഷ്ടിച്ചു പോകുന്ന ഒരു ചടങ്ങാണ് ഏളത്ത്. കളിയാട്ടം പോലുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി നാട്ടിലെ മുഴുവൻ ഗൃഹങ്ങളിലും അതാത് കാവിലെ ആചാരപെട്ട വെളിച്ചപ്പാടൻ മാർ കയറി ഇറങ്ങുന്ന ചടങ്ങാണ് ഏളത്ത്. എഴുന്നള്ളത്ത് എന്ന വാക്കിന്റെ ലോപിച്ച രൂപം ആണ് ഏളത്ത്. ആഘോഷങ്ങളുടെ വരവ് നാട് മുഴുവൻ അറിയിക്കുക എന്നതാണ് എളത്തിന്റെ പ്രധാന ലക്‌ഷ്യം. കാവുകളിൽ നിന്നും ആളും അകമ്പടിയും കൈ വിളക്കുമായി ഇറങ്ങുന്ന ഏളത്ത് വീട് വീടാന്തരം കയറി ഇറങ്ങി വീട് പടിക്കലും വീട്ടുകാർക്കും മഞ്ഞ കുറി…

  • തോറ്റംപാട്ട് ചരിത്രവും പ്രാധാന്യവും

    തെയ്യാട്ടത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത അതി പ്രധാനമുള്ള ഒരു ചടങ്ങാണ് തോറ്റം. തോറ്റത്തിന് ഇളം കോലം എന്നും പറയാറുണ്ട്. തോറ്റം എന്നാൽ സ്തുതി പാട്ട് എന്നാണ് അർഥം. തോറ്റം പാട്ടിലെ വരികൾ പഴയ കാലഘട്ടത്തിലെ നാട്ടു ഭാഷയിൽ തീർത്തതാണ്. ഓരോ തെയ്യത്തിന്റെ തോറ്റത്തിലും സ്തുതിക്കു പുറമെ പ്രധാനമായും ആ തെയ്യത്തിന്റെ പുരാവൃത്തം, വീര കൃത്യങ്ങൾ , പ്രത്യേകതകൾ , സ്വരൂപങ്ങൾ, കുടികൊണ്ട നാടുകൾ, ഭൂമിയിലേക്ക് വരാൻ ഉണ്ടായ നിമിത്തം എന്നിവ ഉൾപെട്ടിട്ടുണ്ടാവും. തെയ്യം കെട്ടാൻ പോകുന്നയാൾ പ്രത്യേക…

  • കേരളത്തിലെ കാവുകളും അവയുടെ പ്രാധാന്യവും

    തെയ്യം അരങ്ങേറുന്ന സ്ഥലങ്ങളെ പൊതുവെ കാവുകൾ എന്നാണു അറിയപ്പെടുന്നത്. നാഗക്കാവുകൾ കേരളത്തിൽ എവിടെയും കാണാമെങ്കിലും തെയ്യക്കാവുകൾ ഉത്തര കേരളത്തിൽ മാത്രം ആണ് ഉള്ളത്. ഉത്തര കേരളത്തിലെ ജനജീവിതത്തിന്റെയും സംസ്കൃതിയുടെയും പ്രധാന ഇടങ്ങൾ ആണ് കാവുകൾ. കാവുകളിൽ നടക്കുന്ന തെയ്യങ്ങൾ മറ്റു അനുഷ്ഠാനങ്ങൾ ഇതൊക്കെ വടക്കൻ കേരളത്തിലെ ജന ജീവിതത്തോട് അത്രമേൽ ഇഴ ചേർന്ന് കിടക്കുന്നു. ഗോത്ര പാരമ്പര്യത്തിലെ കൂടിച്ചേരലുകൾ ആണ് കാവുകളുടെ ഉല്പത്തിക്ക് അടിസ്ഥാനം. ഉത്തര കേരളത്തിൽ ദ്രാവിഡ സംസ്കാരത്തിന്റെ വികാസം കാവുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മിക്ക…

  • പുലിച്ചാമുണ്ഡി തെയ്യം

    മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്. പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്‌ക്ക്‌ കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു…

  • പത്താമുദയം പ്രാധാന്യവും ആചാരങ്ങളും

    തുലാമാസം പത്താം ദിവസത്തെ സൂര്യോദയം (പത്താമുദയം) വടക്കൻ കേരളത്തിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസം ആണ്. ഉത്തര കേരളത്തിലെ കാർഷിക സംസ്കാരത്തിൽ കന്നിക്കൊയ്ത്തു കഴിഞ്ഞു രണ്ടാം വിള ഇറക്കുന്നതും നായാട്ടിനു നിമിത്തം കുറിക്കുന്നതും ഈ നാളിൽ ആണ്. പഴയ തറവാടുകളിലും തെയ്യക്കാവുകളിലും പത്താമുദയത്തെ അതീവ ഭക്തിയോടെ ആണ് കണ്ടു വരുന്നത്. തുലാപ്പത്ത് എന്നും ഈ ദിവസം അറിയപ്പെടാറുണ്ട് നാലുമാസക്കാലം നിശബ്ദമായ കാവുകളിൽ തെയ്യാട്ടം ആരംഭിക്കുന്നതും പത്താമുദയത്തോടെ ആണ്. തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തോത്തു കാവിൽ വിഷകണ്ഠൻ…

  • മലബാറിലെ പുരാതന സ്വരൂപങ്ങളും തെയ്യങ്ങളും

    പണ്ട് നാട്ടു രാജാക്കൻ മാരുടെ കാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു അവരുടെ പ്രദേശങ്ങളെ അതിർത്തി നിർണയിച്ചു വിഭജിക്കാറുണ്ടായിരുന്നു , അത്തരം സ്ഥലങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് പറയുന്നത്. അങ്ങനെ ഉള്ള പതിനാലു സ്വരൂപങ്ങളിൽ ആണ് പ്രധാനമായും തെയ്യം നിലനിന്നിരുന്നത്. തറവാട്ട് കുല ദൈവം പോലെ ഓരോ സ്വരൂപത്തിനും ആ സ്വരൂപത്തിന്റെ കുല ദൈവം ഉണ്ടായിരുന്നു. കോല സ്വരൂപം , നിടിയിരുപ്പു സ്വരൂപം , തെക്കൻ കുറ്റി സ്വരൂപം , വടക്കൻ കുറ്റി സ്വരൂപം , അള്ളട സ്വരൂപം…