തെയ്യത്തിലെ വെള്ളാട്ടം

തെയ്യാട്ടത്തിൽ അതി പ്രധാനമായ തോറ്റം ചടങ്ങിന്റെ മറ്റൊരു രൂപം ആണ് വെള്ളാട്ടം. തോറ്റം പോലെ തന്നെ പ്രധാന തെയ്യം ഇറങ്ങുന്നതിനു മുൻപ് ആണ് വെള്ളാട്ടം ഇറങ്ങുന്നത്. കെട്ടിയാടാൻ പോകുന്ന തെയ്യത്തെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉള്ള വായ് പാട്ട് ആണ് തോറ്റം. എന്നാൽ വെള്ളാട്ടം എന്നത് കെട്ടിയാടാൻ പോകുന്ന തെയ്യത്തിന്റെ വളരെ ലളിതമായ ഇളം കോലം (ചെറിയ തെയ്യം) തന്നെ ആണ്. അത് കൊണ്ട് തന്നെ വെള്ളാട്ടത്തിന് ഇളം കോലം എന്നും പറയാറുണ്ട്.

ശൈവാംശ ദേവന്മാരുടെയും വീരപുരുഷന്മാരുടെയും തെയ്യങ്ങളിൽ ആണ് വെള്ളാട്ടം ഉണ്ടാവുന്നത്. ചെണ്ട വാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യാട്ട കാവിൽ വെള്ളാട്ടം നിറഞ്ഞാടും. പല തെയ്യങ്ങളുടെ വെള്ളാട്ടവും പ്രധാന തെയ്യം പോലെ തന്നെ കെട്ടിയിടാൻ ആയാസ മുള്ളതും അസാമാന്യ മെയ് വഴക്കം ആവശ്യം ഉള്ളതും ആയ ഒരു ചെറു തെയ്യം തന്നെ ആണ്.

തോറ്റം പോലെ വിവിധ ഘട്ടങ്ങളായുള്ള തോറ്റം പാട്ടു ഏറെ ഉണ്ടാവില്ല വെള്ളാട്ടത്തിന് മറിച്ചു ചമയങ്ങൾ അണിയുമ്പോൾ ഉള്ള അണിയറ തോറ്റം മാത്രം ആയിരിക്കും ഉണ്ടാവുക. പിന്നീട് ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടി ഉള്ള ആട്ടവും ചില കായിക പ്രകടനങ്ങളും ആയിരിക്കും വെള്ളാട്ടത്തിൽ ഉണ്ടാവുക.

പുരുഷ തെയ്യങ്ങൾക്കു മാത്രമാണ് സാധാരണയായി വെള്ളാട്ടങ്ങൾ ഉണ്ടാവാറുള്ളത്. സ്ത്രീ തെയ്യങ്ങൾക്ക് തോറ്റം പാട്ടാണ് പതിവ്. എന്നാൽ പ്രാട്ടറ സ്വരൂപത്തിൽ സ്ത്രീ തെയ്യങ്ങൾക്കും പുരുഷ തെയ്യങ്ങൾക്കും വെള്ളാട്ടം ഉണ്ടാവാറുണ്ട്. കോല സ്വരൂപത്തിലും അള്ളട സ്വരൂപത്തിലും എല്ലാ പുരുഷ തെയ്യങ്ങൾക്കും വെള്ളാട്ടം പതിവില്ല.

ശാസ്തപ്പൻ , വൈരജാതൻ തുടങ്ങിയ തെയ്യങ്ങളുടെ വെള്ളാട്ടം വളരെ രൗദ്ര രൂപം പൂണ്ട് ആടുന്നവയാണ്. വൈരജാതൻ തെയ്യത്തിന്റെ വെള്ളാട്ടത്തിന് തട്ടും വെള്ളാട്ടം എന്നും പറയാറുണ്ട്. വൈരജാതൻ വെള്ളാട്ടത്തിന്റെ തട്ട് കിട്ടിയ വ്യക്തി അടുത്ത കളിയാട്ടക്കാലത്തിനു മുൻപ് മരണപ്പെടും എന്നുള്ള വിശാസവും പ്രചാരത്തിൽ ഉണ്ട്.

vellattam-8ebd780e-4a5e-446e-a93d-a81c12ac2bda
previous arrow
next arrow
vellattam-8ebd780e-4a5e-446e-a93d-a81c12ac2bda
vellattam-30cd7647-e4ab-454b-8da9-e618da3ec133
vellattam-b00f595b-27df-45a9-9d54-352205e03ee3
vellattam-ba21e124-443b-4b32-8c66-f36630cca496
previous arrow
next arrow

Similar Posts

  • മലബാറിലെ പുരാതന സ്വരൂപങ്ങളും തെയ്യങ്ങളും

    പണ്ട് നാട്ടു രാജാക്കൻ മാരുടെ കാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു അവരുടെ പ്രദേശങ്ങളെ അതിർത്തി നിർണയിച്ചു വിഭജിക്കാറുണ്ടായിരുന്നു , അത്തരം സ്ഥലങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് പറയുന്നത്. അങ്ങനെ ഉള്ള പതിനാലു സ്വരൂപങ്ങളിൽ ആണ് പ്രധാനമായും തെയ്യം നിലനിന്നിരുന്നത്. തറവാട്ട് കുല ദൈവം പോലെ ഓരോ സ്വരൂപത്തിനും ആ സ്വരൂപത്തിന്റെ കുല ദൈവം ഉണ്ടായിരുന്നു. കോല സ്വരൂപം , നിടിയിരുപ്പു സ്വരൂപം , തെക്കൻ കുറ്റി സ്വരൂപം , വടക്കൻ കുറ്റി സ്വരൂപം , അള്ളട സ്വരൂപം…

  • തെയ്യത്തിലെ പ്രധാന ചടങ്ങുകളും അനുഷ്ഠാനങ്ങളും

    ഉത്തര കേരളത്തിലെ ജനജീവിതത്തോടും സംസ്കൃതിയോടും ഇഴചേർന്ന ബന്ധമാണ് തെയ്യങ്ങൾക്കും കാവുകൾക്കും ഉള്ളത്. വൈവിധ്യങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്ന വിവിധ കാവുകളും തറവാടുകളും ഉത്തര കേരളത്തിൽ അനേകം ഉണ്ട്. എന്നാൽ ഇവിടെ ഒക്കെ പൊതുവായി തെയ്യം തുടങ്ങുന്നതിനും തുടരുന്നതിനും പരിസമാപ്തി കുറിക്കുന്നതിനും നൂറ്റാണ്ടുകൾ ആയി പിന്തുടർന്ന് പോകുന്ന ചില കീഴ്വഴക്കങ്ങളും ആചാര മര്യാദകളും ഉണ്ട്. കൊടിയില വാങ്ങൽ കാവിന്റെ നടയിൽ വന്നു അഷ്ട ദിക്കിനെയും വണങ്ങി തൊഴുതു നിൽക്കുന്ന കോലക്കാരാണ് ആ കാവിന്റെ പൂജാ ചുമതല ഉള്ള അന്തിത്തിരിയൻ ചെറിയൊരു…

  • തുളുനാട്ടിലെ തെയ്യങ്ങളും ഭൂതക്കോലവും

    ഇന്നത്തെ കർണാടക സംസ്ഥാനത്തിൽ ഉള്ള ഉഡുപ്പി ജില്ലയുടെ വടക്കു ഭാഗത്തു കൂടി ഒഴുകുന്ന കല്യാണപുരം നദിയുടെ തെക്കു വശത്തും ഇന്നത്തെ കേരള സംസ്ഥാനത്തിൽ ഉള്ള കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കു വശത്തുമായി പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഭൂ പ്രദേശം ആണ് തുളുനാട്. തുളു ഭാഷയാണ് ഈ പ്രദേശത്തുള്ളവരുടെ മാതൃ ഭാഷ. ഭൂമി ശാസ്ത്രപരമായും സാംസ്കാരികമായും ഭാഷാ പരമായും അത്യുത്തര കേരളത്തിന് തുളു നാടുമായി അഭേദ്യമായ ആത്മ ബന്ധം ആണ് ഉള്ളത്. വടക്കേ…

  • തെയ്യത്തിലെ ഏളത്ത്

    കാവുകളിൽ അനുഷ്ടിച്ചു പോകുന്ന ഒരു ചടങ്ങാണ് ഏളത്ത്. കളിയാട്ടം പോലുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി നാട്ടിലെ മുഴുവൻ ഗൃഹങ്ങളിലും അതാത് കാവിലെ ആചാരപെട്ട വെളിച്ചപ്പാടൻ മാർ കയറി ഇറങ്ങുന്ന ചടങ്ങാണ് ഏളത്ത്. എഴുന്നള്ളത്ത് എന്ന വാക്കിന്റെ ലോപിച്ച രൂപം ആണ് ഏളത്ത്. ആഘോഷങ്ങളുടെ വരവ് നാട് മുഴുവൻ അറിയിക്കുക എന്നതാണ് എളത്തിന്റെ പ്രധാന ലക്‌ഷ്യം. കാവുകളിൽ നിന്നും ആളും അകമ്പടിയും കൈ വിളക്കുമായി ഇറങ്ങുന്ന ഏളത്ത് വീട് വീടാന്തരം കയറി ഇറങ്ങി വീട് പടിക്കലും വീട്ടുകാർക്കും മഞ്ഞ കുറി…

  • തെയ്യം ചരിത്രവും സാഹിത്യവും

    അതി പുരാതനമായ ഒരു അനുഷ്ഠാന കല ആണെങ്കിലും തെയ്യങ്ങളെ കുറിച്ചുള്ള ആധികാരികമായി ഒട്ടനവധി പുസ്തകങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല. വായ്മൊഴിയായി പകർന്നു കിട്ടുന്ന അറിവുകൾ ആണ് തെയ്യങ്ങളെ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകൾക്കിടയിൽ പോലും ഉള്ളത്. എങ്കിലും ഇന്ന് നിലവിൽ ഉള്ള പല പുസ്തകങ്ങളും അതതു എഴുത്തുകാർ നടത്തിയ ശക്തമായ ഗവേഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ആണ്. തെയ്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ഈ പുസ്തകങ്ങൾ വലിയ ആശ്രയം ആണ്. തെയ്യങ്ങളെ കുറിച്ചുള്ള കഥകൾക്കും വിവരങ്ങൾക്കും…

  • കേരളത്തിലെ കാവുകളും അവയുടെ പ്രാധാന്യവും

    തെയ്യം അരങ്ങേറുന്ന സ്ഥലങ്ങളെ പൊതുവെ കാവുകൾ എന്നാണു അറിയപ്പെടുന്നത്. നാഗക്കാവുകൾ കേരളത്തിൽ എവിടെയും കാണാമെങ്കിലും തെയ്യക്കാവുകൾ ഉത്തര കേരളത്തിൽ മാത്രം ആണ് ഉള്ളത്. ഉത്തര കേരളത്തിലെ ജനജീവിതത്തിന്റെയും സംസ്കൃതിയുടെയും പ്രധാന ഇടങ്ങൾ ആണ് കാവുകൾ. കാവുകളിൽ നടക്കുന്ന തെയ്യങ്ങൾ മറ്റു അനുഷ്ഠാനങ്ങൾ ഇതൊക്കെ വടക്കൻ കേരളത്തിലെ ജന ജീവിതത്തോട് അത്രമേൽ ഇഴ ചേർന്ന് കിടക്കുന്നു. ഗോത്ര പാരമ്പര്യത്തിലെ കൂടിച്ചേരലുകൾ ആണ് കാവുകളുടെ ഉല്പത്തിക്ക് അടിസ്ഥാനം. ഉത്തര കേരളത്തിൽ ദ്രാവിഡ സംസ്കാരത്തിന്റെ വികാസം കാവുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മിക്ക…