അറയ്ക്കൽ കൊട്ടാരം മ്യൂസിയം കണ്ണൂർ
കേരളത്തിൽ നിലനിന്നിരുന്ന ഒരേ ഒരു മുസ്ലിം രാജവംശം ആണ് കണ്ണൂരിൽ നിലനിന്നിരുന്ന അറയ്ക്കൽ രാജവംശം അല്ലെങ്കിൽ അറക്കൽ സ്വരൂപം. അറയ്ക്കൽ രാജവംശത്തിന്റെ സത്യസന്ധമായ മുഴുവൻ ചരിത്രവും ഇന്നും അവ്യക്തമായി തുടരുകയാണ്. ക്രിസ്തു വര്ഷം 14 ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഏഴിമലയിലെ കോലത്തിരി രാജാവിന്റെ പ്രാധാന്യം മിക്കവാറും അപ്രധാന്യം ആയ കാലഘട്ടത്തിൽ ആണ് അറയ്ക്കൽ എന്ന മുസ്ലിം രാജവംശം സ്ഥാപിതമായത്. അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അറിയപ്പെടുന്ന ചരിത്രം ഇങ്ങനെ ആണ്. കോലത്തിരിയുടെ അഞ്ചു പ്രധാന സചിവ പ്രമാണി മാരിൽ മാരിൽ ഒരാളും കപ്പൽ…
