കോലസ്വരൂപം ചരിത്രം കണ്ണൂർ
പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻ മാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിൽ കോലത്തിരി രാജാക്കൻമാർ ഭരിച്ചിരുന്ന സ്വരൂപം ആണ് കോല സ്വരൂപം. കോലത്തിരുവടികോവിലധികാരികൾ എന്ന വാക്ക് ലോപിച്ചാണ് കോലത്തിരി എന്ന വാക്കു ഉണ്ടായത്. കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. കോല സ്വരൂപത്തിനെ കോല രാജവംശം എന്നും അറിയപ്പെടുന്നു. കോല സ്വരൂപത്തിന്റെ…
