കടും ചുവപ്പു നിറങ്ങളിൽ വെള്ളയും കറുപ്പും കൊണ്ട് ചിത്രപ്പണികൾ തീർത്ത ഞൊറികളോട് കൂടിയ തുണികൾ. തീർന്നു ചിത്രപ്പണികൾ ചെയ്ത കുരുത്തോലകൾ എന്നിവയാണ് പ്രധാനമായും തെയ്യം ഉടയാടകൾക്കു വേണ്ടി ഉപയോഗിക്കുന്നത്. ചില തെയ്യങ്ങൾ പല രൂപത്തിലും വലിപ്പത്തിലും അനുസരിച്ചു മുള കൊണ്ടോ കവുങ്ങിൻ വാരി കൊണ്ടോ ഉണ്ടാക്കിയ ചട്ടങ്ങൾ ക്കു മീതെ ആണ് ഉടയാടകൾ ധരിക്കുന്നത്. ഇത് തെയ്യത്തിന്റെ മാറ്റു കൂട്ടുന്നതിന് പുറമെ കൂടി നിൽക്കുന്ന സാധാരണ മനുഷ്യരുടെ രൂപത്തിൽ നിന്നും തെയ്യത്തെ തികച്ചും വ്യത്യസ്തനാക്കി നിലനിർത്തുന്നു.