തുളുനാടൻ , മലനാടൻ , തെക്കൻ കളരി (വേണാടൻ കളരി) എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പൊതുവെ നിലവിൽ ഉള്ളത്. ഇത് കൂടാതെ വടക്കൻ , തെക്കൻ , മദ്യ കേരളം എന്നീ രീതികളിലും കളരികലെ തരാം തിരിക്കാറുണ്ട്.
ഇന്നത്തെ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയിലെയും പ്രദേശങ്ങളിൽ ആണ് തുളു നാടൻ കളരി നിലവിൽ നിന്നിരുന്നത്. നാട്ടിലെ കളരികൾ പോലെ തുളുനാട്ടിൽ ഗരഡികൾ എന്നാണ് കളരി അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ അറിയപ്പെട്ടിരുന്നത്. തുളുനാടൻ കളരി വാൾപയറ്റിലും ആഭിചാര ക്രിയകളിലും പ്രസിദ്ധമായിരുന്നു. പണ്ട് കാലത്തു മറ്റുള്ള കളരികൾ അഭ്യസിച്ചവർ പോലും കളരിയിൽ കൂടുതൽ വൈദഗ്ദ്യം നേടാൻ തുളു നാടൻ കളരിയിൽ പഠിക്കുന്ന പതിവുണ്ട്. എന്തിരുന്നാലും ഇന്ന് തുളുനാട്ടിൽ കാര്യമായി സജീവമായ കളരികൾ നിലനിൽക്കുന്നില്ല.
ഇന്നത്തെ വടക്കൻ മലബാർ മേഖലയിൽ നിന്നും ഉടലെടുത്ത കളരി ആണ് വടക്കൻ കളരി. വട്ടേൻ തിരിപ്പൻ കളരി, കടത്തനാടൻ മുറ, അരപ്പകൈ എന്നിങ്ങനെ വിവിധ മുറകൾ വടക്കൻ കളരിയിൽ ഉണ്ട്. വടക്കൻ കളരിയിൽ ചിലയിടത്തു കളരിക്ക് പുറമെ പരിച മുട്ട് കളി , കോൽ കളി എന്നീ കലാ രൂപങ്ങളും അഭ്യസിപ്പിക്കാറുണ്ട്. ഇന്ന് ഏറെ പ്രചാരത്തിൽ ഉള്ള പല മുറകളും വടക്കൻ കളരിയിലെ അരപ്പകൈ വിഭാഗത്തിൽ ഉള്ളതാണ്.
അടവുകളിലും ചുവടുകളിലും വടക്കൻ കളരിയിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നതാണ് തെക്കൻ കളരി. വടക്കൻ കളരിയിൽ 18 അടവുകളായാണ് മെയ് പയറ്റ് പരിശീലിക്കുന്നത്, എന്നാൽ തെക്കൻ കളരിയിൽ ഒറ്റച്ചുവട് കൂട്ടച്ചുവട് എന്ന തരത്തിൽ അറുപത്തിനാല് അടവുകൾ ഉണ്ട്. ആയുധ വിഭാഗത്തിൽ ഒറ്റക്കടാര, ഇരട്ടക്കടാര , നീട്ടു കത്തി , വെട്ടു കത്തി , കണ്ഠകോടാലി , വാൾ എന്നിവയും തെക്കൻ കളരിയിൽ ഉപയോഗിക്കുന്നു.