ധർമ്മികുളങ്ങര ഭഗവതി ക്ഷേത്രം കണ്ണൂർ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മഴൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനവും പ്രശസ്തവുമായ ഒരു ക്ഷേത്രം ആണ് ധാർമി കുളങ്ങര ക്ഷേത്രം. ശ്രീകൃഷ്ണ സഹോദരൻ ആയ ബലരാമൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ധർമ്മികുളങ്ങര ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. മഴൂർ പെരുന്തട്ടയില്ലത്തെ കാരണവർ എന്നും തൃച്ഛംബരം ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. എന്നാൽ കാരണവർക്ക് വാർദ്ധക്യ സഹചമായ വയ്യായ്മ ബാധിക്കുകയും അത് കാരണം കാരണം തൃച്ഛംബരം തൊഴാൻ പോകാൻ പറ്റാതാവുകയും ചെയ്തു. അങ്ങനെ ഇരിക്കെ…
