മാലിക് ദീനാർ മസ്ജിദ് കാസർഗോഡ്
കാസറഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണ് മാലിക് ഇബ്നു ദിനാർ പള്ളി. മാലിക് ദിനാർ പള്ളി എന്നും ഈ പള്ളി അറിയപ്പെടാറുണ്ട്. കാസർഗോഡ് ജില്ലയിലെ തളങ്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാം മതം പ്രചരിപ്പിക്കാനായി കേരളത്തിലെത്തിയ മാലിക് ഇബ്നു ദിനാറാണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് ചരിത്രം. എ.ഡി. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളി, ഇന്ത്യയിലെ ഇസ്‌ലാം മതത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള ചരിത്രപരമായ ഒരു തെളിവുകൂടിയാണ്. കേരളീയ വാസ്തുവിദ്യാരീതിയിലാണ്…
