കേരളം – കോഴിക്കോട് കാലാവസ്ഥ
- Temperature
- Precipitation
- Rain Chance
- Wind
- Humidity
- Pressure
Share this post: Share on X (Twitter) Share on Facebook Share on WhatsApp
Share this post: Share on X (Twitter) Share on Facebook Share on WhatsApp
കണ്ണൂർ ജില്ലയിൽ പശ്ചിമ ഘട്ട മല നിരകളിൽ കർണാടക അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന അതി മനോഹരമായ ഒരു മലയാണ് പൈതൽ മല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4500 അടി (1,450 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഒരു പ്രദേശം ആണ്. സാഹസിക ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇടതൂർന്ന വനങ്ങളും, പുൽമേടുകളും, കോടമഞ്ഞും, തണുത്ത കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ട്രെക്കിംഗാണ് പൈതൽമലയിലെ പ്രധാന…
പണ്ട് കാലത്ത് രോഗങ്ങൾ ഉണ്ടാക്കുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ രോഗം ഉണ്ടാക്കുന്ന ദൈവങ്ങളേയും രോഗം ഭേതമാക്കുന്ന ദൈവങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു. രോഗകാരിണിയായ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന ദുർദേവത ആണ് വസൂരിമാല. ദാരികാസുരന്റെ നിഗ്രഹവുമായി ബന്ധപ്പെട്ടാണ് വസൂരിമാല ദൈവത്തിന്റെ ഐതിഹം നിലനിൽക്കുന്നത്. പണ്ട് ദേവാസുര യുദ്ധം നടന്നിരുന്ന കാലത്ത് അസുരൻമാർ കനത്ത പരാജയം ഏറ്റു വാങ്ങിക്കൊണ്ടിരുന്നു. അസുര വംശത്തെ തന്നെ ദേവൻ മാർ ഉന്മൂലനം ചെയ്യുന്ന അവസ്ഥ ഉണ്ടായപ്പോൾ അസുര സ്ത്രീകൾ തങ്ങളുടെ…
പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. പയ്യന്നൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ പടിഞ്ഞാറേ കീറ് മുതൽ വടക്കു ചിത്താരിപ്പുഴ വരെ ആണ് അള്ളടം സ്വരൂപം. മക്കാതം നാട് എന്നും അള്ളടം നാടിനെ വിളിക്കാറുണ്ട് . കേരളത്തിന്റെ ഏറ്റവും വടക്കു വശത്തുള്ള സ്വരൂപമായ അള്ളട സ്വരൂപം നാല് താവഴികൾ ആയി പിരിഞ്ഞു കിടക്കുന്നു. മഠത്തിൽ കൂലകം, തെക്കേ…
ഇന്നത്തെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്തെ ആണ് പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഭ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പെരിഞ്ചേല്ലൂർ. പേര് കേട്ട സ്ഥലം എന്നാണു പെരിഞ്ചെല്ലൂർ എന്ന വാക്കിന്റെ നേരിട്ടുള്ള അർഥം. പണ്ഡിതന്മാരുടെ സംവാദങ്ങൾക്കു തർക്ക മത്സരങ്ങൾക്കും പെരുഞ്ചെല്ലൂർ പണ്ട് വേദി ഒരുക്കിയിരുന്നു. പര പ്രദേശങ്ങളിൽ നിന്നും വന്ന ഭ്രാഹ്മണൻ മാർ പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ടു വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. പഴയ വടക്കൻ മലബാറിനെ…