ധർമ്മികുളങ്ങര ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മഴൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനവും പ്രശസ്തവുമായ ഒരു ക്ഷേത്രം ആണ് ധാർമി കുളങ്ങര ക്ഷേത്രം. ശ്രീകൃഷ്ണ സഹോദരൻ ആയ ബലരാമൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ധർമ്മികുളങ്ങര  ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. മഴൂർ  പെരുന്തട്ടയില്ലത്തെ കാരണവർ എന്നും തൃച്ഛംബരം ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. എന്നാൽ കാരണവർക്ക് വാർദ്ധക്യ സഹചമായ  വയ്യായ്മ ബാധിക്കുകയും അത് കാരണം  കാരണം തൃച്ഛംബരം  തൊഴാൻ പോകാൻ പറ്റാതാവുകയും ചെയ്തു. 

അങ്ങനെ ഇരിക്കെ ഒരു രാത്രി  കാരണവർക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി.  മഴൂരില്ലത്തിനു സമീപം ഒരു പശു കുട്ടി കിടക്കും എന്നും ആ പശു കുട്ടിയുടെ പേര് ധർമ്മി എന്നും ആണ് , ആ പശുക്കുട്ടി ചാണകം ഇട്ട ഇടം കുഴിച്ചു നോക്കിയാൽ അവിടെ ഒരു സാളഗ്രാമം കിട്ടും എന്നും , അങ്ങനെ ആ സാളഗ്രാമം കിട്ടുന്ന സ്ഥലത്തു ഒരു പുതിയ ക്ഷേത്രം പണിയണം എന്നായിരുന്നു സ്വപ്ന ദർശനം. 

പിറ്റേ ദിവസം ഇല്ലത്തിനു സമീപമായി തന്റെ സ്വപ്നത്തിൽ കണ്ടത് പോലെ  അസാധാരണമായി ഒരു പശു കുട്ടിയെ നമ്പൂതിരി കണ്ടു, ആ പശുക്കുട്ടി ചാണകം ഇട്ട ഇടം കുഴിച്ചു നോക്കിയപ്പോൾ അവിടെ ഒരു സാളഗ്രാമവും കിട്ടി. തന്റെ സ്വപ്നം യാഥാർഥ്യമായത് ദൈവ ഹിതം ആണെന്ന് തിരിച്ചറിഞ്ഞ നമ്പൂതിരി ആ സാളഗ്രാമം ഇരുന്നെടുത്തു തന്നെ വലിയ ഒരു കുളം കുഴിച്ചു അവിടെ ആ കുളത്തിൽ സാളഗ്രാമം പ്രതിഷ്ഠിച്ചു.  പിന്നെ അവിടെ ഒരു ക്ഷേത്രവും നിർമ്മിച്ചു, കൂടാതെ തൃച്ചംബരം ക്ഷേത്രത്തിൽ ഉണ്ടായിരുന്ന നാരദ മുനിയാൽ സമ്മാനിച്ച ബാലരമ വിഗ്രഹം കാരണവർ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ധർമ്മി  എന്ന പശുക്കിടാവ് നിമിത്തം ഉണ്ടായിരുന്ന ഈ ക്ഷേത്രത്തിനു ധർമ്മികുളങ്ങര ക്ഷേത്രം എന്ന് നാമകരണം ചെയ്തു.  

കണ്ണൂർ ജില്ലയിലെ തന്നെ പ്രധാന പെട്ട ക്ഷേത്രം ആയ  ധർമ്മികുളങ്ങര ക്ഷേത്രം മഴൂർ ബാലരമ സ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്നു.