ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് ശ്രീ ഭൂതം.
വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്.
മുഖത്തെഴുത്തോ മേക്കെഴുത്തോ ശ്രീ ഭൂതം തെയ്യത്തിന് ഇല്ല. ചുവന്ന മുണ്ടും മുഖപ്പാളിയും ആണ് ശ്രീ ഈ തെയ്യത്തിന്റെ വേഷം. സാധാരണയായി ഹാസ്യം കലർന്ന ചലനങ്ങളും വായ് മൊഴിയുമായാണ് ഭൂത തെയ്യങ്ങൾ കെട്ടിയാടുന്നത്.