പണ്ട് നാട്ടു രാജാക്കൻ മാരുടെ കാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു അവരുടെ പ്രദേശങ്ങളെ അതിർത്തി നിർണയിച്ചു വിഭജിക്കാറുണ്ടായിരുന്നു , അത്തരം സ്ഥലങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് പറയുന്നത്. അങ്ങനെ ഉള്ള പതിനാലു സ്വരൂപങ്ങളിൽ ആണ് പ്രധാനമായും തെയ്യം നിലനിന്നിരുന്നത്. തറവാട്ട് കുല ദൈവം പോലെ ഓരോ സ്വരൂപത്തിനും ആ സ്വരൂപത്തിന്റെ കുല ദൈവം ഉണ്ടായിരുന്നു.
കോല സ്വരൂപം , നിടിയിരുപ്പു സ്വരൂപം , തെക്കൻ കുറ്റി സ്വരൂപം , വടക്കൻ കുറ്റി സ്വരൂപം , അള്ളട സ്വരൂപം , ചുഴലി സ്വരൂപം , രണ്ടു തറ സ്വരൂപം , പ്രാട്ടറ സ്വരൂപം , കടത്തനാട് സ്വരൂപം , കുമ്പഴ സ്വരൂപം , കോട്ടയം സ്വരൂപം , മായിപ്പാടി സ്വരൂപം , കുറുങ്ങോത്തു സ്വരൂപം ,കുറുംബ്രനാട് സ്വരൂപം എന്നിങ്ങനെ ആണ് വടക്കൻ കേരളത്തിൽ തെയ്യം നിലനിൽക്കുന്ന സ്വരൂപങ്ങളുടെ പേരുകൾ.
ചിറക്കൽ ആസ്ഥാനമായിരുന്ന കോലത്തിരി നാട് വാണിടം ആണ് കോല സ്വരൂപം . മടായി കാവിലമ്മ ആണ് ഇവുടത്തെ കുലദൈവം.
തളിപ്പറമ്പിനടുത്തുള്ള സ്വരൂപം ആണ് ചുഴലി സ്വരൂപം , ചുഴലി ഭഗവതി ആണ് ഇവിടുത്തെ കുല ദൈവം.
വീര പഴശ്ശി ഭരിച്ചിരുന്ന സ്വരൂപം ആണ് കോട്ടയം സ്വരൂപം. പോർക്കലി ഭഗവതി ആണ് ഇവിടുത്തെ കുല ദൈവം.
ക്ഷേത്ര പാലകനും കാളരാത്രിയമ്മയും അള്ളട സ്വരൂപത്തിന്റെയും, സോമേശ്വരി ദേവി നേരിയോട്ടു സ്വരൂപത്തിന്റെയും , ലോകനാര് കാവിലമ്മ കടത്തനാട് സ്വരൂപത്തിന്റെയും , കുറത്തിയമ്മ കുമ്പഴ സ്വരൂപത്തിന്റെയും കുല ദൈവങ്ങൾ ആണ്.
ചുഴലി, തെക്കൻ കുറ്റി , വടക്കൻ കുറ്റി , നേരിയോട്ടു സ്വരൂപങ്ങളെ ചേർത്ത് കോലത്തു നാല് സ്വരൂപങ്ങൾ എന്നും വിളിക്കാറുണ്ട്.