കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന ഭാഗത്തുള്ള ചമയങ്ങൾ ആണ് കൈച്ചമയം. കൈവള, കൈക്കൂട് , നഖാവരണം എന്നിവയാണ് പ്രധാന കൈ ചമയങ്ങൾ. ലോഹങ്ങൾ, കുരുത്തോലകൾ, തുണി മുതലായവ ആണ് മിക്കവാറും കൈചമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ. കൂർത്ത നഖാവരണം നിർമിക്കുന്നത് മിക്കവാറും വെള്ളി കൊണ്ടാണ്. ചില തെയ്യങ്ങളിൽ കുരുത്തോലകൾ കൊണ്ട് നിർമിച്ച മനോഹരമായ കൈപ്പത്തി മുഴുവൻ മറയ്ക്കുന്ന ചമയങ്ങളും കാണാം.