ആൺകോലങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് ബാലി തെയ്യം. ബാലി തെയ്യത്തിനു നെടു ബാലി തെയ്യം എന്നും പേരുണ്ട്. രാമായണ കഥയിലെ അതി ശക്തനായ വാനര രാജാവായ ബാലിയെ തന്നെ ആണ് ബാലി തെയ്യം ആയി കെട്ടിയാടുന്നത്.
സൂര്യ ഭഗവാന്റെ തേരാളിയായ വരുണന് ഒരു നാൾ ദേവലോകത്തു ചെന്ന് ദേവ കൂത്ത് കാണാൻ ആഗ്രഹം ഉണ്ടായി. അദ്ദേഹം സ്ത്രീ രൂപം പൂണ്ടു ദേവലോകത്തെത്തി ദേവക്കൂത്തു കണ്ടു. സ്ത്രീ രൂപം പൂണ്ട അരുണനിൽ ദേവേന്ദ്രൻ ആകൃഷ്ടനായി. ദേവന്ദ്രനും സ്ത്രീ രൂപം പൂണ്ട അരുണനും സയോചിക്കുകയും അവരിൽ രണ്ടു പുത്രന്മാർ ഉണ്ടാവുകയും ചെയ്തു. ആ പുത്രൻ മാർ ആണ് ബാലിയും സുഗ്രീവനും.
അജയനും അതീവ ബലവാനും ആയിരുന്നു ബാലി , നേർക്ക് നേർ പോരാടി ആർക്കും ബാലിയെ യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയുമായിരുന്നില്ല. അതി ശക്തനയാ രാക്ഷസ രാജാവ് രാവണനു പോലും ബാലിയെ തോൽപ്പിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ ബാലി സുഗ്രീവ യുദ്ധ സമയത്ത് സാക്ഷാൽ ശ്രീരാമൻ ബാലിയെ ഒളിഞ്ഞു നിന്ന് അമ്പെയ്തു വധിച്ചു. ഭഗവാൻ ശ്രീരാമനാൽ വധിക്കപ്പെട്ട ബാലി പിന്നീട് ദൈവക്കരുവായി മാറി എന്നാണ് വിശ്വാസം. ദൈവക്കരുവായി മാറിയ ബാലി വാടുക രാജാവിന്റെ വടുക കോട്ടയിൽ വാണു എന്നാണ് വിശ്വാസം. വടുക കോട്ടയിലെ പുണ്യ തീർത്ഥത്തിൽ കുളി കുറി തേവാരങ്ങൾ കഴിഞ്ഞരിക്കുന്ന ബാലി ഭക്തോത്തമൻ മണ്ണുമ്മൽ പ്രധാനി ആയിരുന്ന വിശ്വ കർമാവിനെ കണ്ടു മുട്ടി. വിശ്വ കർമാവിൽ സംപ്രീതൻ ആയ ബാലീ അദ്ദേഹത്തിനൊപ്പം എരമം മണ്ണുംമ്മൽ സ്ഥാനത്തേക്ക് ചെന്ന് അവിടെ ശേഷിക്കപ്പെട്ടു. പിന്നീട് മൊറാഴ, കുറുന്താഴ, വടക്കൻ കോവിൽ എന്നിവിടങ്ങളിൽ കയ്യെടുത്ത ബാലി വിശ്വകർമികളുടെ കുല ദൈവമായി വാണു.
സുഗ്രീവ ബാലീ യുദ്ധം ഉൾപ്പെടെ രാമായണത്തിലെ ബാലിയുടെ കഥ തന്നെയാണ് ബാലി തെയ്യത്തിൽ അവതരിപ്പിക്കുന്നത്. മനോഹരമായ രൂപത്തിന് പുറമെ നീണ്ട വാലും വാനര ചേഷ്ടയിൽ ഉള്ള ചലനങ്ങളും ബാലി തെയ്യത്തിന്റെ പ്രതേകത ആണ്. വളരെ ഏറെ ദൈർഗ്യം ഉള്ള തോറ്റം ആണ് ബാലീ തെയ്യത്തിനുള്ളത്.
നാങ്കുവർണക്കാരുടെ കുല ദൈവം ആണ് ബാലി. ദേവലോകത്തെ മുഖ്യ ശില്പിയായ വിശ്വ കർമാവിൽ നിന്നും ഉത്ഭവിച്ചവരാണത്രെ ആശാരി , മൂശാരി, കൊല്ലൻ , തട്ടാൻ , ചെമ്പോടി എന്നീ സമുദായങ്ങൾ. ഇവരെ പഞ്ച കമാളർ എന്നറിയപ്പെടുന്നു. ഇതിൽ ചെമ്പോടികൾ ഒഴികെ മറ്റു നാല് സമുദായങ്ങളെയും ചേർത്താണ് നാങ്കുവർണക്കാർ എന്ന് വിളിക്കുന്നത്.