| | | |

പെരിഞ്ചല്ലൂർ ഗ്രാമം ചരിത്രം

ഇന്നത്തെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്തെ ആണ്  പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഭ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പെരിഞ്ചേല്ലൂർ. പേര് കേട്ട സ്ഥലം എന്നാണു പെരിഞ്ചെല്ലൂർ എന്ന വാക്കിന്റെ നേരിട്ടുള്ള അർഥം. പണ്ഡിതന്മാരുടെ സംവാദങ്ങൾക്കു തർക്ക മത്സരങ്ങൾക്കും പെരുഞ്ചെല്ലൂർ പണ്ട് വേദി ഒരുക്കിയിരുന്നു. പര പ്രദേശങ്ങളിൽ നിന്നും വന്ന ഭ്രാഹ്മണൻ മാർ പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ടു വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. 

പഴയ വടക്കൻ മലബാറിനെ ഐം പെരുമാലിടം എന്ന് പറയാറുണ്ട്. അഞ്ചു മഹത്തായ പെരുമാക്കളുടെ സാനിധ്യം കൊണ്ടാണ് ഇങ്ങനെ വിശേഷിക്കപ്പെട്ടിരുന്നത്. പയ്യന്നൂർ കാർത്തികേയ പെരുമാൾ, പെരിഞ്ചെല്ലൂർ രാജരാജേശ്വര പെരുമാൾ, പെരിഞ്ചെല്ലൂർ ബാലകൃഷ്ണ പെരുമാൾ, തിരുവങ്ങാട് ശ്രീരാമചന്ദ്ര പെരുമാൾ ,കൊട്ടിയൂർ ദക്ഷിണാ മൂർത്തി പെരുമാൾ എന്നിവർ ആണ് ഇവർ.

“ആദി വയത്തൂര് പിന്നെ പെരിഞ്ചെല്ലൂർ 

പിന്നെ ഊരത്തൂര് പിന്നെ ഏലിയുര് 

പിന്നെ ചാമരക്കാട്ട് പിന്നെ വളപട്ടണം 

കോട്ടകെട്ടി കോലത്തിരിക്ക് പൊന്മുടിയും ചൂടി “

എന്ന് തുടങ്ങുന്ന ഒരു ഉരിയാടലുകളിൽ വടക്കേ മലബാറിലെ കോലത്ത് നാട്ടിലെ ആറു ആറു അരചൻ കോട്ടകളിൽ രണ്ടാമത്തേത് പെരിഞ്ചെല്ലൂർ ആണെന്ന് മനസ്സിലാക്കാവുന്നതാണ്. പെരിഞ്ചെല്ലൂർ കോട്ട കരിപ്പത്ത് കോട്ട എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. പെരിഞ്ചെല്ലൂരിനു ലക്ഷ്മി പുരം , തളിപ്പറമ്പ് എന്നീ പേരുകൾകൂടി ഉണ്ട്. 

പ്രജായത്ത വ്യവസ്‌ഥയിൽ തളിയാതിരിയൻമാർ ഒത്തു ചേർന്ന് നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്ന പതിവുണ്ട്. തളിയാതിരിയൻമാരുടെ സമ്മേളനം നടക്കുന്ന പ്രധാന പെട്ട സ്ഥലം കൂടി ആണ് പെരിഞ്ചെല്ലൂർ, അങ്ങനെ ആ സ്ഥലത്തിന് തളിപ്പറമ്പ എന്ന പേരും വന്നു ചേർന്ന്.

Similar Posts

  • വിഷ്ണു മൂർത്തി

    ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട് വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ …

  • | |

    കേരളത്തിലെ മികച്ച ബീച്ചുകൾ

    ഏകദേശം 580 കിലോമീറ്ററിലധികം നീളമുള്ള കടൽത്തീരമാണ് കേരളത്തിനുള്ളത്. മനോഹരമായ തെങ്ങുകൾ, പാറക്കെട്ടുകൾ, മണൽത്തീരങ്ങൾ എന്നിവയാൽ സമ്പന്നമായ ഇവിടത്തെ ബീച്ചുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഓരോ ബീച്ചിനും അതിൻ്റേതായ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളുണ്ട്. കോവളം ബീച്ച് (Kovalam Beach) തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോവളം ബീച്ച് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഒന്നാണ്. ഇവിടുത്തെ ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് അർദ്ധചന്ദ്രാകൃതിയിലുള്ള ബീച്ചുകൾ ചേർന്നതാണ് കോവളം. പാറക്കെട്ടുകൾ നിറഞ്ഞ…

  • | | | |

    മാടായിക്കാവ് ഭഗവതി ക്ഷേത്രം കണ്ണൂർ

    മാടായിക്കാവ്, അഥവാ മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം, വടക്കൻ കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. മാടായിപ്പാറയുടെ മനോഹരമായ ഭൂപ്രകൃതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മലബാറിലെ ഭദ്രകാളി ആരാധനയുടെ ആദിമസ്ഥാനം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. പുരാതനമായ ഈ കാവിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഒരുപാട് ഐതിഹ്യങ്ങളും നാടോടിക്കഥകളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. ഈ ക്ഷേത്രം ഒരുകാലത്ത് കോലത്തുനാട് രാജാക്കന്മാരുടെ കുലദൈവ ക്ഷേത്രമായിരുന്നു എന്നും പറയപ്പെടുന്നു. മാടായിക്കാവിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണെങ്കിലും,…

  • തായി പരദേവത

    അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെട്ട പരമ പ്രധാനിയായ ദേവി ആണ് തായി പരദേവത അല്ലെങ്കിൽ വലിയ തമ്പുരാട്ടി. വടക്കൻ കേരളത്തിൽ ഒട്ടു മിക്ക കാവുകളിലും തായി പരദേവത കെട്ടിയാടുന്നുണ്ട്. പരമശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ആറു തെയ്യങ്ങളിൽ ഒന്നാണ് തായി പരദേവത.  ഏഴ് ആനകളുടെ ശക്തിയുള്ള ധാരികാസുരനെ വധിച്ച ഉഗ്രസ്വരൂപിണിയായ ദേവിയെ ആണ് തായി പരദേവത തെയ്യമായി കെട്ടിയാടുന്നത്.  തായി പരദേവതയുടെ ഇതിവൃത്തം ഇങ്ങനെ ആണ്. സാക്ഷാൽ പരമശിവന്റെ പത്നിയായ സതീ ദേവി പരമശിവന്റെ എതിർപ്പ് അവഗണിച്ച് തന്റെ…

  • പത്താമുദയം പ്രാധാന്യവും ആചാരങ്ങളും

    തുലാമാസം പത്താം ദിവസത്തെ സൂര്യോദയം (പത്താമുദയം) വടക്കൻ കേരളത്തിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസം ആണ്. ഉത്തര കേരളത്തിലെ കാർഷിക സംസ്കാരത്തിൽ കന്നിക്കൊയ്ത്തു കഴിഞ്ഞു രണ്ടാം വിള ഇറക്കുന്നതും നായാട്ടിനു നിമിത്തം കുറിക്കുന്നതും ഈ നാളിൽ ആണ്. പഴയ തറവാടുകളിലും തെയ്യക്കാവുകളിലും പത്താമുദയത്തെ അതീവ ഭക്തിയോടെ ആണ് കണ്ടു വരുന്നത്. തുലാപ്പത്ത് എന്നും ഈ ദിവസം അറിയപ്പെടാറുണ്ട് നാലുമാസക്കാലം നിശബ്ദമായ കാവുകളിൽ തെയ്യാട്ടം ആരംഭിക്കുന്നതും പത്താമുദയത്തോടെ ആണ്. തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തോത്തു കാവിൽ വിഷകണ്ഠൻ…

  • |

    കൈച്ചമയങ്ങൾ

    കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന ഭാഗത്തുള്ള ചമയങ്ങൾ ആണ് കൈച്ചമയം. കൈവള, കൈക്കൂട് , നഖാവരണം എന്നിവയാണ് പ്രധാന കൈ ചമയങ്ങൾ. ലോഹങ്ങൾ, കുരുത്തോലകൾ, തുണി മുതലായവ ആണ് മിക്കവാറും കൈചമയങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ. കൂർത്ത നഖാവരണം നിർമിക്കുന്നത് മിക്കവാറും വെള്ളി കൊണ്ടാണ്. ചില തെയ്യങ്ങളിൽ കുരുത്തോലകൾ കൊണ്ട് നിർമിച്ച മനോഹരമായ കൈപ്പത്തി മുഴുവൻ മറയ്ക്കുന്ന ചമയങ്ങളും കാണാം….